Dinkan Story 09/2018
അത്യാഗ്രഹത്തിന്റെ അന്ത്യം ഒരിക്കൽ ഒരു ധനികനായ കർഷകന് , അയാൾക്ക്
ഒരു ദിവസം കൊണ്ട് നടന്നു തിർക്കാൻ കഴിയുന്നത്ര ഭുമി ഒരാൾ വാഗ്ദാനം ചെയ്തു
.. നിബന്ധന ഒന്നു മാത്രം . സുര്യാസ്തമനത്തിനു മുമ്പേ പുറപ്പെട്ട
സ്ഥലത്തേക്ക് തിരിച്ചെത്തണം . കഴിയുന്നത്ര ഭുമി സ്വന്തമാക്കണമെന്ന
ഉദ്ദേശത്തോടെ അടുത്ത പ്രഭാതത്തിൽ കർഷകൻ നടന്നു തുടങ്ങി .
ക്ഷിണിതനായെങ്കിലും .മദ്ധ്യാഹ്നത്തിനു ശേഷവും അയാൾ യാത്ര തുടർന്നു . കുടുതൽ
ധനം നേടാനുള്ള അവസരം നഷ്ടപ്പെടുത്താൻ അയാൾ തയ്യാറായിരുന്നില്ല .
സുര്യാസ്തമനത്തിനുമുമ്പേ തിരിച്ചെത്തണമെന്ന നിബന്ധന അയാൾ വളരെ
വൈകിയാണോർത്തത് . അത്യാഗ്രഹം അയാളെ പുറപ്പെട്ട സ്ഥലത്തു നിന്നും വളരെ അകലെ
എത്തിച്ചിരുന്നു . സുര്യ സ്തമനത്തിനു മുൻപേ തിരിച്ചെത്താനായി അയാൾ വേഗത
വർദ്ധിപ്പിച്ചു . പുറപ്പെട്ട സ്ഥലത്തു തിരിച്ചെത്തിയപ്പോൾ അയാൾ തളർന്നു
വീണു . മരണവും സംഭവിച്ചു . അസ്തമനത്തിനു മുൻപേ അയാൾ തിരിച്ചെത്തി ... പക്ഷേ
വെറും ... ആറടി മണ്ണിൽ അയാളുടെ ആഗ്രഹങ്ങളെല്ലാം അവസാനിച്ചു .
അത്മാഭിമാനമില്ലായ്മയിൽ നിന്നാണ് അത്യാഗ്രഹം ഉടലെടുക്കുന്നതെന്നും അത്
മാഭിമാനം ഇല്ലാത്തവർ അഹങ്കാരത്തിന്റെയും ബാഹ്യ അഢംബരത്തിന്റെയും അടിമ
ആണെന്നും നമ്മുടെ ജീവിത സാഹചര്യങ്ങളിൽ സംതൃപ്തി കണ്ടെത്താനാകുമ്പോൾ
അത്യാഗ്രഹത്തെ അകറ്റി നിർത്താനാകുമെന്നും ഡിങ്കൻ പറയുന്നു ശുഭദിനം
Comments
Post a Comment