Dinkan Story 31/2018


കഴുകൻ അതിന്റെ മുട്ടയ്ക്ക് അടയിരുന്ന് വിരിഞ്ഞു വരുന്ന കുഞ്ഞിന് കുറച്ചു ദിവസം ദക്ഷണവും പരിചരണവും നൽകും ചിറകു പോലും വിരിയുന്നതിന് മുമ്പ് അമ്മ കഴുകൻ കുഞ്ഞിനെ കാലിന്റെ നഖങ്ങൾക്കിടയിൽ വെച്ച് ആകാശത്തിന്റെ ഉയരങ്ങളിലേക്ക് പറക്കും കുഞ്ഞിന് നല്ല സുഖം . കുഞ്ഞ് വിചാരിക്കുന്നത് അമ്മ അതിനെ വിനോദയാത്രയ്ക്ക് കൊണ്ടു പോകുന്നു എന്നാണ് . കുഞ്ഞ് ആകാശക്കാഴ്ചയിൽ മതിമറന്നിരിക്കുമ്പോൾ , ഒരു മുന്നറിയിപ്പും കുടാതെ , തള്ള കുഞ്ഞിനെ നിർദ്ദയമായി താഴേയ്ക്ക് തള്ളിയിടുന്നു കുഞ്ഞ് അമ്മയോട് എന്നോട് ഇത്രയും ചതി കാണിക്കേണ്ടായിരുന്നു ......
കുഞ്ഞ് ആകാശത്ത് ഉയരത്തിൽ നിന്ന് കുത്തനെ താഴേയ്ക്ക് പതിക്കുകയാണ് ... പെട്ടെന്ന് അതുവരെ ഉപയോഗിക്കാതിരുന്ന അതിന്റെ ചിറകുകൾ കാറ്റിൽ വിടർന്നു . ചിറകടിച്ച് .... ചിറകടിച്ച് .... ആ കുഞ്ഞ് വളരെ ക്ലേശിച്ച് പറന്നു പോയി , ഒരു പൊക്കമുള്ള മരത്തിൽ ചെന്നിരുന്നു ....
അമ്മ കഴുകന് അറിയാം ആകാശത്ത് നിന്ന് കുഞ്ഞിനെ തള്ളി താഴേക്കിട്ടില്ലായെങ്കിൽ,,      ,കുഞ്ഞ് ഒരിക്കലും പറക്കാൻ പഠിക്കില്ലായെന്ന് 
അപകടമായ സാഹചര്യങ്ങളിൽ ആണ് മനുഷ്യൻ അവന്റെ മുഴുവൻ ശക്തിയും ഉപയോഗിക്കുന്നതെന്നും കടുത്ത ജീവിതാനുഭവങ്ങൾ കിട്ടുന്നെങ്കിൽ മനസ്സിലാക്കുക  നിങ്ങൾ വളരുകയാണെന്നും ഡിങ്കൻ പറയുന്നു

Comments

Popular posts from this blog

Dinkan Story 82/2018

Dinkan - Malayalam Animation Movies

Dinkan Story 73/2018