Dinkan Story 29/2018
കാട്ടിലെ സിംഹത്തിന്റെ അദ്ധ്യക്ഷതയിൽ മൃഗങ്ങൾ ഒരു യോഗം ചേർന്നു .ചർച്ചകൾ കഴിഞ്ഞ് മൃഗങ്ങൾ ചിരിയരങ്ങ് നടത്തുകയാണ് . ഓരോ മൃഗവും വന്ന് ഒരു ഫലിതം പറയണം ഫലിതം കേട്ട് എല്ലാവരും ചിരിച്ചില്ലെങ്കിൽ ഫലിതം പറഞ്ഞയാളെ സിംഹം കൊല്ലും ഇതാണ് വ്യവസ്ഥ .. ആദ്യം ഹിപ്പോപൊട്ടാമസ് വന്ന് തമാശയുടെ വലിയ ഒരു അമിട്ട് പൊട്ടിച്ചു . എല്ലാ മൃഗങ്ങളും ചിരിച്ചു പക്ഷേ കുരങ്ങ് മാത്രം ചിരിച്ചില്ല ... അടുത്തതായി കരടി വന്ന് ഒരു ചെറിയ തമാശ പറഞ്ഞു ആരും ചിരിച്ചില്ല ..., പക്ഷേ കുരങ്ങ് മാത്രം ചിരിച്ചു .. സിംഹം കുരങ്ങനോട് അമർഷത്തോടെ ചോദിച്ചു ഹിപ്പോപൊട്ടമസ് നല്ല തമാശ പറഞ്ഞപ്പോൾ നീ ചിരിച്ചില്ല എന്നാൽ കരടി വന്ന് ഒരു വിഡ്ഡിത്തം പറഞ്ഞപ്പോൾ നീ ചിരിച്ചു .കാരണം ബോധിപ്പിക്കുക ..... കുരങ്ങ് .... ആര് പറഞ്ഞു ഞാൻ ചിരിച്ചില്ലായെന്ന് ..... ഞാൻ ഇപ്പോൾ ചിരിച്ചത് ഹിപ്പോപൊട്ടാമസ് പറഞ്ഞ തമാശ ഓർത്തിട്ടാണ് ... ശരിയായ സമയത്ത് ഒരു കാര്യം ചെയ്തില്ലെങ്കിൽ ശരിയായി ചിന്തിച്ചില്ലെങ്കിൽ ശരിയായ തിരുമാനം ശരിയായ സമയത്ത് എടുത്തില്ലെങ്കിൽ നമുക്കും മറ്റുള്ളവർക്കും ഉണ്ടാകുന്ന പൊല്ലാപ്പ് എത്ര വലുതാണെന്നു നാം അറിയുന്നില്ലയെന്നും ഡിങ്കൻ പറയുന്നു ശുഭദിനം
Comments
Post a Comment