Dinkan Story 15/2018
നിഷേധാതമക ചിന്തയും വിമർശന സ്വാഭാവവും ഒരിക്കൽ ഒരു നായാട്ടുകാരനായ ഷിബുവിന് വെള്ളത്തിലൂടെ നടക്കാൻ കഴിവുള്ള ഒരു അപൂർവ്വ വേട്ട നായയെ ലഭിച്ചു .... അതിന്റെ പ്രത്യേക കഴിവ് തന്റെ സുഹൃത്തുക്കൾക്കു മുമ്പാകെ പ്രദർശിപ്പിക്കാൻ അയാൾക്ക് തിടുക്കമായി .. തന്റെ സുഹൃത്തായ ബിജുവിനെ താറാവ് വേട്ടയ്ക്ക് ക്ഷണിച്ചു .. കുറേ താറാവുകളെ വെടിവെച്ചു വീഴ്ത്തിയ ശേഷം അവരെ എടുത്തു കൊണ്ടുവരാൻ ഈ നായയ്ക്ക് നിർദ്ദേശം നൽകി .. വെളളത്തിലുടെ ആയാസരഹിതം നടന്ന് നായ താറാവുകളെ കൊണ്ടുവരികയും ചെയ്തു . സ്വാഭാവികമായും തന്റെ സുഹൃത്തായ ബിജുവിൽ നിന്നും അഭിനന്ദനം പ്രതിക്ഷിച്ചു .. പക്ഷേ സുഹൃത്തായ ബിജു ഒരു വാക്കു പോലും പറഞ്ഞില്ല .. ഒടുവിൽ മടങ്ങുമ്പോൾ അയാൾ ബിജുവിനോട് ചോദിച്ചു എന്റെ നായയിൽ അസാധാരണമായി വല്ലതും ശ്രദ്ധിച്ചുവോ ,ബിജുവിന്റെ മറുപടി ഇങ്ങനെയായിരുന്നു അസാധാരണമായി ഒരു കാര്യം ശ്രദ്ധിച്ചു നിങ്ങളുടെ നായയ്ക്ക് നിന്താനറിയില്ല ..... ചിലർ എപ്പോഴും ദോഷത്തെ മാത്രം കാണുന്നു ബിജുവിനെ പോലെ ... ജിവിതത്തിന്റെ കണ്ണാടിയിൽ എപ്പോഴും വിള്ളലുകൾ ഇവർ ദർശിക്കുന്നുവെന്നും.. സൂര്യൻ ഉദിക്കുന്നത് നിഴലുകൾ ഉണ്ടാക്കാനാണെന്ന് ഇവർ വിശ്വസിക്കുന്നുവെന്നും ഡിങ്കൻ പറയുന്നു ശുഭദിനം
Comments
Post a Comment