Dinkan Story 18/2018
സന്നിഗ്ദ്ധ ഘട്ടങ്ങളിൽ മറ്റുള്ളവർക്ക് ആശ്രയമാകുക ,
നീ
വരൂ മെന്ന് എനിക്കറിയാമായിരുന്നു സഹപാഠികളായിരുന്ന ശേഷം ഒരുമിച്ച് സൈനിക
സേവനം നടത്തിയിരുന്ന രണ്ടു സുഹൃത്തുക്കൾ ഒരു രാത്രിയിൽ അവരുടെ സൈനീകവ്യു ഹം
പതിയിരുന്നുള്ള അക്രമണത്തിന് വിധേയമായി .. ഇരുട്ടിൽ ചീറി പായുന്ന
വെടിയുണ്ടകൾക്കിടയിൽ നിന്ന് ഒരു ശബ്ദം കേട്ടു ബാബു , വേഗം വന്ന് എന്നെ
സഹായിക്കു ... തന്റെ ബാല്യകാല സുഹൃത്തായ അജി യുടെ ശബ്ദം ബാബു തിരിച്ചറിഞ്ഞു
.. പോകാനായി ക്യാപ്റ്റനോട് സമ്മതം ചോദിച്ചപ്പോൾ ക്യാപ്റ്റന്റ മറുപടി
ഇങ്ങനെയായിരുന്നു നമ്മുടെ ഭാഗത്ത് ആളുകളുടെ കുറവുണ്ട് . ഒരാളെ കുടി
നഷ്ടപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല . മാത്രമല്ല , അജിയുടെ ശബ്ദം കേട്ടാൽ
അയാൾ ജിവിക്കുമെന്നും തോന്നുന്നില്ല ,ബാബു നിശബ്ദനായിരുന്നു . അജിയുടെ
സഹായാഭ്യർത്ഥന വിണ്ടും തുടർന്നു . ഒടുവിൽ എന്തായാലും എനിക്ക് പോയേ പറ്റു
എന്ന് പറഞ്ഞ ബാബുവിന് ക്യാപ്റ്റൻ മനസ്സില്ലാ മനസ്സോടെ അനുമതി നൽകി .
ഇരുട്ടിലൂടെ ഇഴഞ്ഞു നീങ്ങിയ ബാബു ബിജുവിനെ കിടങ്ങിലേക്ക് വലിച്ചു കയറ്റി .
പക്ഷേ അയാൾ മരിച്ചു കഴിഞ്ഞിരുന്നു . .ഇതു കണ്ട ക്യാപ്റ്റൻ ദേഷ്യത്തോടെ
പറഞ്ഞു . അയാൾ ജീവിക്കുകയില്ലെന്ന് ഞാൻ പറഞ്ഞതല്ലേ ? ഈ ശ്രമത്തിനിടയിൽ
നിങ്ങളുടെ ജിവൻ കുടി നഷ്ടപ്പെടാൻ സാദ്ധ്യത യുണ്ടായിരുന്നു .. നിങ്ങൾ
ചെയ്യതത് തെറ്റാണ് .. ബാബു ഇങ്ങനെ പറഞ്ഞു .. ഞാൻ ചെയ്തത് ശരിയാണെന്നാണ്
എന്റെ വിശ്വാസം ഞാനടുത്തെത്തിയപ്പോൾ അജിക്ക് ജീവനുണ്ടായിരുന്നു ..അയാളുടെ
അവസാന വാക്കുകൾ ഇതായിരുന്നു ബാബു ,, നീ വരുമെന്ന് എനിക്കറിയറിയ മായിരുന്നു,
...:........ ഒരു പൗണ്ട് കൗശലത്തേക്കാൾ വിലയേറിയതാണ് ഒരൗൺസ്
വിശ്വസ്തതയെന്ന് ഡിങ്കൻ പറയുന്നു ശുഭദിനം
Comments
Post a Comment