Dinkan Story 28/2018
സ്വർഗ്ഗവും നരകവും പ്രധാനപ്പെട്ട വ്യത്യാസം സ്വർഗ്ഗ നരകങ്ങളെപ്പറ്റി
ഒരാൾ ദൈവത്തോടു സംസാരിച്ചു ദൈവം പറഞ്ഞു വരു നിങ്ങൾക്ക് ഞാൻ നരകം കാണിച്ചു
തരാം ,, അവർ ഒരു മുറിയിൽ പ്രവേശിച്ചു അവിടെ ഒരു വലിയ പാത്രത്തിലുള്ള
സുപ്പിനു ചുറ്റും ഇരിക്കുന്ന കുറെ മനുഷ്യരെ കണ്ടു അവർ നിരാശരും ,പട്ടിണി
കൊണ്ട് വലയുന്നവരുമായിരുന്നു .പാത്രത്തിലോളം എത്തുന്ന ഒരു വലിയ സ്പുൺ ഓരോ
ത്തരുടേയും കൈയിലുണ്ടായിരുന്നു . പക്ഷേ അതിന്റെ കൈപ്പിടിക്ക് അവരുടെ
കെയിനെക്കാളേറെ നീളമുണ്ടായിരുന്നു . അതു കൊണ്ട് പാത്രത്തിലെ സൂപ്പ് അവർക്ക്
കോരിക്കുടിക്കുവാനാവുക യില്ലായിരുന്നു .അവരുടെ കഷ്ടപ്പാടുകൾ
ഭീകരമായിരുന്നു . വരു ഞാൻ നിങ്ങൾക്കു സ്വർഗ്ഗവും കാണിച്ചു തരാം അവർ
മറ്റൊരു മുറിയിൽ പ്രവേശിച്ചു ആ മുറിയും നേരത്തേ കണ്ട മുറിയടേതിനു
സമാനമായിരുന്നു . സുപ്പു നിറച്ച വലിയ പാത്രത്തിനു ചുറ്റും കുറെയധികം ആളുകൾ
, സ്പുണുകൾ അതുപോലെ തന്നെ നീണ്ട പിടിയുളളത് . പക്ഷേ ഒരു വ്യത്യാസം മാത്രം
എല്ലാ മനുഷ്യരും സന്തോഷവാന്മാരായിരുന്നു . നല്ല ഭക്ഷണം കഴിക്കുന്നവരെന്ന്
അവരെ കണ്ടാൽ തന്നെ മനസ്സിലാകും .. ദൈവമേ ഇതെനിക്ക് മനസ്സിലാക്കുന്നില്ലല്ലോ
അയാൾ പറഞ്ഞു ഒരേപോലുള്ള മുറി ,പാത്രം , ഭക്ഷണം , സ്പുൺ ,''എല്ലാം ഒരു പോലെ
പക്ഷേ ഒരിടത്ത് മനുഷ്യരുടെ സ്ഥിതി വളരെ കഷ്ടം . മറ്റൊരിടത്ത് എല്ലാവരും
സന്തുഷ്ടർ എന്തുകൊണ്ടാണിത് ? ദൈവം പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ഓ ..... അതു
വളരെ നിസ്സാരമായ ഒരു കാര്യമാണ് സ്വർഗ്ഗത്തിൽ അവർ പരസ്പരം ഊട്ടാൻ
പഠിച്ചിരിക്കുന്നു . ഒരു കൂട്ടർ അവർക്ക് വേണ്ടി അവരുടെ കാര്യങ്ങളിൽ
മാത്രം സ്വാർത്ഥ യോടെ ചിന്തിച്ചപ്പോൾ സ്വയം ഊട്ടാൻ മാത്രം ശ്രമിച്ചപ്പോൾ
ജിവിതം വളരെ ബുദ്ധിമുട്ടിയെന്നും എന്നാൽ ചിലർ മറ്റുള്ളവരെ ഊട്ടാൻ
ശ്രമിച്ചപ്പോൾ അവരുടെയും , മറ്റുള്ളവരുടെയും ജീവിതം മനോഹരമാക്കമെന്നും
ഡിങ്കൻ പറയുന്നു ശുഭദിനം
Comments
Post a Comment