Dinkan Story 73/2018
ജോൺ കോർക്കോറാൻ വായിക്കാൻ അറിയാതിരുന്ന മനുഷ്യൻ ഓർമ്മയുള്ളിടത്തോളം കാലം
വാക്കുകൾ അയാളെ കബളിപ്പിച്ചുകൊണ്ടിരുന്നു വാചകങ്ങളിലെ അക്ഷരങ്ങൾ പലപ്പോഴും
മാറിക്കിടക്കും സ്വരാക്ഷരങ്ങൾ ചെവിക്കുള്ളിൽ ഒളിച്ചുകളി നടത്തും സ്കുളിലവൻ
മേശയ്ക്കരുകിൽ മണ്ടുസ നായ ഒരു കല് പ്രതിമയെപ്പോലെ വെറുതേ ഇരിക്കും
മറ്റുള്ളവരിൽ നിന്നു തികച്ചും വിഭിന്നനാണ് താനെന്ന അറിവ് അവന്
എപ്പോഴുമുണ്ടായിരുന്നു ആ പയ്യന്റെ ചാരത്ത് ചെന്നിരിക്കാനും അവന്റെ തോളുകളിൽ
കയ്യിട്ടു കൊണ്ട് ഞാൻ സഹായിക്കാം ഭയപ്പെടാതിരിക്കു എന്നു പറയാനും ഒരാൾ
തയ്യാറായിരുന്നെങ്കിൽ പക്ഷേ അന്നു ആർക്കും ഡിസ്ലക്സി യ എന്ന അസുഖത്തെ
അറിയില്ലായിരുന്നു തന്റെ തലയുടെ ഇടതു ഭാഗം നേരാംവണ്ണം
പ്രവർത്തിക്കുന്നില്ലെന്നു പറയാനുള്ള അറിവും ജോണിന് ഇല്ലായിരുന്നു
എല്ലാവരും അവനെ മന്ദബുദ്ധിയെന്നു വിളിച്ചു മൂന്നാം ക്ലാസിൽ ടീച്ചർ മറ്റു
കുട്ടികളുടെ കൈയിൽ റൂൾത്തടി കൊടുത്തു എന്നിട്ട് അവൻ വായിക്കാനും എഴുതാനും
വിസമ്മതിക്കുമ്പോഴൊക്കെ ചുട്ട അടി നൽകാനും എർപ്പാടാക്കി നാലാം ക്ലാസ്സിൽ
ടീച്ചർ അവനോട് എഴുന്നേറ്റ് നിന്നു പുസ്തകം വായിക്കാൻ ആവശ്യപ്പെട്ടു
നിശ്ശബ്ദതയുടെ മിനിറ്റുകൾ കുന്നുകൂടാൻ തുടങ്ങിയപ്പോൾ ശ്വാസം മുട്ടി മരിച്ചു
പോകുമെന്ന് അവൻ ഭയപ്പെട്ടു എന്നാലും ഒരു ക്ലാസ്സിലും തോൽക്കാതെ അവന്റെ
സ്കൂൾ ജീവിതം തുടർന്നുകൊണ്ടിരുന്നു ബാസ്കറ്റ് ബോൾ ടീമിൽ കയറി പറ്റാമെന്ന
പ്രതീക്ഷയോടെ കോളേജിൽ ചേരാൻ തീരുമാനിച്ചു കോളേജിൽ കണ്ട സുഹൃത്തുക്കളോടൊക്കെ
ജോൺ ചോദിച്ചു ഉപന്യാസ പരിക്ഷകൾ എതൊക്കെ ടീച്ചർമാർ നൽകാറുണ്ട് ?
രാത്രിയാകുമ്പോൾ അവൻ തടിയൻ പുസ്തകങ്ങൾ നീ വർത്തിപ്പിടിച്ച് നോക്കി കൊണ്ടു
കിടക്കും എങ്ങനെയോ അവൻ ഡിഗ്രി പാസ്സായി 1961 ൽ എഴുത്തും വായനയുമറിയാത്ത ജോൺ
അധ്യാപക വൃത്തി സ്വീകരിച്ചു അവൻ ഓരോ ദിവസവും ഓരോ വിദ്യാർത്ഥിയെ കൊണ്ട് പാഠ
പുസ്തകം വായിപ്പിമായിരുന്നു ഒരു നാൾ അവൻ കാത്തിയെ പരിച്ചയപ്പെട്ടു എനിക്ക്
നിന്നോട് ഒരു വസ്തുത തുറന്നു പറയാനുണ്ട് കാത്തി 1965 ൽ വിവാഹ രാത്രിയിൽ
അയാൾ മനസു തുറന്നു എനിക്ക് .... എനിക്ക് വായിക്കാൻ കഴിയില്ല കാത്തി ...
അയാൾ ഒരധ്യാപകനാണ് കാത്തി ചിന്തിച്ചു നേരാംവണ്ണം ചിന്തിച്ചു മനസ്സിലാക്കി
വായിക്കാൻ കഴിയില്ലെന്നാവും അയാൾ ഉദ്ദേശിച്ചതെന്ന് കാത്തി അനുമാനിച്ചു വളരെ
വർഷങ്ങൾക്കു ശേഷം ഒന്നര വയസ്സുളള മകൾക്ക് ചിത്ര പുസ്തകം വായിച്ചു
കേൾപ്പിക്കാൻ ജോൺ പാടുപെടുന്നത് കണ്ടപ്പോഴാണ് കാത്തിക്കു സത്യം മനസ്സിലായത്
വായിക്കാനും എഴുതാനും ഒന്നു പഠിപ്പിച്ചു തരു എന്നയാൾ എന്തുകൊണ്ട്
കാത്തിയോട് ചോദിച്ചില്ല തന്നെ ആർക്കെങ്കിലും പഠിപ്പിക്കാൻ കഴിയുമെന്ന്
സത്യത്തിൽ ജോൺ വിശ്വസിച്ചിരുന്നില്ല 28 >മത്തെ വയസ്സിൽ 2500 ഡോളർ കടം
വാങ്ങി എന്നിട്ടൊരു വീട് വിലയ്ക്കു വാങ്ങി അത് മോടിപിടിപ്പിച്ച് അയാളതു
വാടകയ്ക്കു നൽകീ പിന്നീട് മറ്റൊരെണ്ണം വാങ്ങി അതേ രീതിയിൽ നന്നാക്കിയെടുത്ത
ശേഷം വാടകയ്ക്കു നൽകി പീന്നീട് മുന്നാമതൊരണം അയാളുടെ ബിസിനസ്സ് അനുദിനം
വളർന്നു കുറെ നാൾ കഴിഞ്ഞപ്പോൾ ജോണിന്റെ കണക്കപ്പിള്ള ജോൺ ഒരു ലക്ഷാധിപതി
ആയെന്ന് അറിയിച്ചു തള്ളുക എന്നെഴുതിയിട്ടുള്ള വാതിലിൽ പിടിച്ച് വലിക്കാൻ
ശ്രമിക്കുന്ന ലക്ഷാധിപതിയെ ആരാണ് ശ്രദ്ധിക്കുക ? പൊതു ടോയ്ലറ്റുകളുടെ
മുന്നിൽ കാത്തുനിന്ന് ഏതു വാതിലുടെയാണ് പുരുഷന്മാർ പ്രവേശിക്കുന്നതെന്ന്
തിരിച്ചറിയാൻ ശ്രമിക്കുന്ന ലക്ഷാധിപതിയെ ആരാണ് ശ്രദ്ധിക്കുക ? പക്ഷേ1982 ൽ
അയാളുടെ ബിസിനസ് പൊളിഞ്ഞു തപാലുകളിൽ വരുന്നത് ബാങ്കുകളുടെ ജപ്തി നടപടി
നോട്ടിസുകളും കോടതി വ്യവഹാരങ്ങളും മാത്രമായി താമസിക്കാതെ കോടതിയിലെ
സാക്ഷിക്കുട്ടിൽ കയറി നില്ക്കേണ്ടിവരുമെന്നും കറുത്ത ഗ്രൗണിട്ട് വക്കിൽ
തന്റെ നേരേ വിരൽ ചുണ്ടി ചോദ്യശരങ്ങൾ വിടുമെന്നും അയാൾ ഭയപ്പെട്ടു എന്താണ്
സത്യം ജോൺ ? നിങ്ങൾക്ക് വായിക്കാൻ പോലും കഴിയില്ലേ? ഒടുവിൽ 1986 ൽ 48
വയസ്സുള്ള ജോൺ താൻ ഒരിക്കലും ചെയ്യില്ലെന്ന് ശപഥം ചെയ്തിരുന്ന രണ്ടു
കാര്യങ്ങൾ ചെയ്തു സ്വന്തം വീട് തീറു നൽകി ഒരവസാന ശ്രമമെന്ന നിലയ്ക്ക് അയാൾ
ഭവന വായ്പ തരപ്പെടുത്തി പിന്നിട് 65 വയസുള്ള തന്റെ ടീച്ചറോട് ഇങ്ങന്നെ
പറഞ്ഞു എനിക്ക് വായിക്കാനറിയില്ല എന്നെ അക്ഷരം പഠിപ്പിക്കണം എന്നിട്ടയാൾ
പൊട്ടിക്കരഞ്ഞു അവർ ഏറെ പ്രയാസപ്പെട്ട് കഠിനാധ്വാനം ചെയ്ത് ജോണിനെ
അക്ഷരങ്ങളുടെയും ലിപികളുടെയും ലോകത്തിലുടെ നടത്തിച്ചു പതിനാലു മാസം
കഴിഞ്ഞപ്പോൾ ജോണിന്റെ കമ്പനീ ഉയർച്ചയുടെ പടവുകൾ മെല്ലെ ചവുട്ടിക്കയറാൻ
തുടങ്ങി ജോൺ മെല്ലെ മെല്ലെ വായിക്കുന്ന വിദ്യയും സ്വന്തമാക്കാൻ തുടങ്ങി
ജോണിന്റെ അടുത്ത നടപടിക്രമം ഒരു കുറ്റസമ്മത പ്രഖ്യാപനമായിരുന്നു ഒരു
വിധത്തിൽ ഒരു കുമ്പസാരം മുറിവുകൾ പരിപുർണ്ണമായി ഉണങ്ങണമെങ്കിൽ എല്ലാ
അഴുക്കുകളും വൃത്തിയാക്കി മാറ്റേണ്ടതുണ്ടെന്ന് അയാൾക്ക് അറിയാമായിരുന്നു
രാജ്യത്തിലുടനിളം പ്രസംഗ പരിപാടികൾ അയാളിപ്പോൾ നടത്തുന്നുണ്ട് നിരക്ഷരത്വം
അടിമത്തത്തിന്റെ മറ്റൊരു വകഭേദമാണ് ജോൺ വികാരഭരിതനായി പ്രസംഗവേദിയിൽ
പ്രഖ്യാപിക്കും മറ്റുള്ളവരിൽ കുറ്റം ചാരിവെക്കാൻ എല്ലാവരേയും പഠിപ്പിക്കുക
എന്നത് നമ്മുടെ ഒരു വാശി ആയിരിക്കണം .ഇന്നിപ്പോൾ ജോണിന് ഉറങ്ങാൻ
ബുദ്ധിമുട്ടില്ല പെട്ടെന്ന് ഒരു ദിവസം ജോണിന് ഇനി ഒരു കാര്യം കുടി ചെയ്തു
തീർക്കാനുണ്ടല്ലോ എന്ന് ഓർമ്മ വന്നു അതെ തന്റെ ഓഫിസിൽ പൊടിപിടിച്ചു
കിടക്കുന്ന ഒരു കൊച്ചു പെട്ടിയുണ്ടല്ലോ റിബൺ കൊണ്ടു കെട്ടി വച്ചിട്ടുള്ള
കുറെ കടലാസുകൾ അതിലുണ്ട് ... അങ്ങനെ ഏതാണ്ട് ഇരുപത്തിയഞ്ച് വർഷങ്ങൾക്കു
ശേഷം ഭാര്യയുടെ പ്രേമ ലേഖനങ്ങൾ വായിച്ച് ആസ്വദിക്കാനുള്ള ഭാഗ്യം ജോണിന്
കിട്ടി സ്വന്തം ലക്ഷ്യത്തിൽ നിന്ന് നിങ്ങൾ കണ്ണുകൾ പിൻവലിക്കുമ്പോൾ നിങ്ങൾ
കാണുന്ന ഭീകരരൂപങ്ങളാണ് കടമ്പകളെന്ന് ഡിങ്കൻ ശുഭദിനം
Comments
Post a Comment