Dinkan Story 52/2018
ഓരോ മനുഷ്യനും മഹാനാകാം ......
കാരണം
സേവനമനുഷ്ഠിക്കാൻ ഓരോരുത്തർക്കും കഴിയും .സേവനമനുഷ്ഠിക്കാൻ നിങ്ങൾ
കർത്താവിനെയും ,ക്രിയയെയും ശരിയായ രീതിയിൽ ഒത്തു ചേർക്കണമെന്നുമില്ല ....
നിങ്ങൾക്ക് ഉണ്ടാകേണ്ടത് ദയയും, കാരുണ്യവും നിറഞ്ഞ ഒരു ഹൃദയം മാത്രം മതിയെന്ന്
മാർട്ടിൻ ലൂതർ കിങ് പറയുന്നു
ഒരു
ദിവസം ബാബു സ്കൂളിൽ നിന്നു വിട്ടിലേക്ക് നടന്നു പോവുകയായിരുന്നു .അപ്പോൾ
മുമ്പേ നടന്നു കൊണ്ടിരുന്ന ഒരു പയ്യൻ എന്തിലോ തട്ടി താഴെ വീഴുന്നത് ബാബു
കണ്ടു .ആ പയ്യന്റെ കൈയിലുണ്ടായിരുന്ന പുസ്തകങ്ങളും ,രണ്ടു കമ്പിളി
ഉടുപ്പുകളും ,ഒരു ബേസ് ബാൾ ബാറ്റും കൈയുറയും ,പിന്നെ ചെറിയ ടേപ്പ്
റിക്കോർഡറും താഴെ തെറിച്ചു വിണു ... ബാബു വേഗം ചെന്ന് താഴെ വീണ സാധനങ്ങൾ
പെറുക്കി എടുക്കാൻ ആ പയ്യനെ സഹായിച്ചു .രണ്ടു പേരുടെയും വഴി
ഒന്നായിരുന്നതുകൊണ്ട് ബ് ബു ആ പയ്യന്റെ കുറെ സാധനങ്ങൾ ഏറ്റുവാങ്ങാൻ
തയ്യാറായി .ഒപ്പം സംസാരിച്ച് നടന്നുകൊണ്ടിരുന്നപ്പോൾ ആ പയ്യന്റെ പേര് മധു
എന്നാണെന്ന് ബാബു മനസ്സിലാക്കി .അവനു വീഡിയോ ഗെയിംസും, ബേസ് ബാൾ കളിയും
,ചരിത്ര വിഷയങ്ങളും ഇഷ്ടമാണെന്നും ബാബു അറിഞ്ഞു .മറ്റു വിഷയങ്ങളിൽ
പിന്നോക്കമാണെന്നും അതു കാരണം ചില മനപ്രയാസങ്ങൾ അവനുണ്ടെന്നും ,ഗേൾ ഫ്രണ്ടു
മായി ഉടക്കി പിരിഞ്ഞുനിൽക്കുകയാണെന്നും ബാബു മനസ്സിലാക്കി .
മധുവിന്റെ
വിട്ടിലാണ് അവർ ആദ്യമെത്തിയത് ബാബുവിനെ അവൻ വീട്ടിലേക്ക് ക്ഷണിച്ചു
.ഒന്നിച്ചിരുന്ന് ടീ.വി കാണമെന്നും കൊക്കകോള കഴിക്കാമെന്നും അവൻ പറഞ്ഞു
.ചിരി തമാശകളും കൊച്ചുവർത്തമാനങ്ങളുമായിട്ട് അവർ ആ പകൽ ചെലവിട്ടു .പിന്നിട്
ബാബു സ്വന്തം വീട്ടിലേക്ക് പോയി .അവർ പരസ്പരം ആ സൗഹൃദം തുടർന്നു
പോന്നു.കാലങ്ങൾ കഴിഞ്ഞു കോളേജ് പഠനത്തിനു ശേഷം അവർ വീണ്ടും കണ്ടുമുട്ടി
.അവർ തമ്മിൽ ആദ്യം കണ്ടുമുട്ടിയ ആ ദിവസം ഓർമ്മയുണ്ടോ എന്നാണ് മധു ആദ്യം
ചോദിച്ചത് .അന്ന് അത്രയേറെ സാധനങ്ങളുമായി വിട്ടിലേക്ക് ഞാൻ പോയത്
എന്തുകൊണ്ടാണെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
മധു
ചോദിച്ചു .ഒരു പക്ഷേ ചിന്തിച്ചു കാണില്ല .ഞാനന്ന് സ്കൂളിലെ എന്റെ ലോക്കർ
വൃത്തിയാക്കി കൊണ്ടുപോവുകയായിരുന്നു .മറ്റുള്ളവർക്ക് ഒരു ശല്യമായിട്ട്
അതിൽ ഒന്നും ബാക്കിയുണ്ടാവരുതെന്നു ഞാൻ തിരുമാനിച്ചിരുന്നു .എന്റെ അമ്മ
ഉപയോഗിക്കാറുള്ള കുറെ ഉറക്കഗുളികകളും ഞാൻ കരുതി വെച്ചിരുന്നു .അന്ന് ആ
ഗുളികകൾ കഴിച്ച് അത്മഹത്യ ചെയ്യാനാണു ഞാൻ പ്ലാനിട്ടിരുന്നത്.. പക്ഷേ നമ്മൾ
യദൃച്ഛയാ അന്ന് കണ്ടു മുട്ടി .ചിരിച്ചും സന്തോഷിച്ചും നമ്മൾ കുറെ സമയം
ചെലവിട്ടു .അപ്പോഴാണ് ഞാൻ അത്മഹത്യ ചെയ്തിരുന്നെങ്കിൽ അത്തരം നല്ല
നിമിഷങ്ങൾ നഷ്ടപ്പെടുമായിരുന്നല്ലോ എന്ന് എനിക്ക് മനസ്സിലായത് .ഇനി
ഭാവിയിലും അത്തരം സന്തോഷ നിമിഷങ്ങൾ കിട്ടാനുള്ള അവസരവും ഞാൻ
നഷ്ടപ്പെടുത്തുമല്ലോ എന്നും ഞാനോർത്തു .അതുകൊണ്ട് അന്നു താഴെ വീണു കിടന്ന
പുസ്തകങ്ങളും മറ്റും പെറുക്കി എനിക്ക് തന്നപ്പോൾ നിങ്ങൾ അതിലും മഹത്തായ ഒരു
സേവനമാണ് എനിക്ക് നൽകിയത് .എന്റെ ജീവിതമാണു നിങ്ങൾ അന്ന് രക്ഷപ്പെടുത്തി
എനിക്ക് തിരികെ തന്നത് ....
സേവനമനുഷ്ഠിക്കാൻ നിങ്ങൾ
വലിയ കാര്യങ്ങൾ അറിയണമെന്നോ ,ചെയ്യണമെന്നോ ഇല്ലെന്നും ദയയും ,കാരുണ്യവും
നിറഞ്ഞ ഒരു ഹൃദയം മാത്രം മതിയെന്നും സ്നേഹം ജന്മം നൽകിയ ഒരു അത്മാവ്
മതിയെന്നും ഡിങ്കൻ പറയുന്നു.. ശുഭദിനം
Comments
Post a Comment