Dinkan Story 40/2018



ജപ്പാനിൽ നടന്ന ഭൂകമ്പത്തിൽ ആയിരക്കണക്കിന് ആളുകൾ മരണപ്പെട്ടു 
ധാരാളം കെട്ടിടങ്ങൾ കെട്ടിടങ്ങളും വീടുകളും നീലം പരീശായി
രണ്ടാം ക്ലാസ്സിൽ ജിമ്മി പഠിച്ചിരുന്ന സ്കുൾ കെട്ടിടവും തകർന്നു കിടക്കുന്നു 
ജിമ്മിയുടെ പിതാവ് മകനെ അന്വേക്ഷിച്ച് , കൽക്കൂമ്പാരമായി കിടക്കുന്ന സ്കുളിന്റെ അടുത്ത് വന്നു
ഭൂകമ്പത്തെ തുടർന്ന് തീ പടർന്നു പിടിക്കുകയാണ് ഫയർഫോഴ്സ് യുദ്ധകാല അടിസ്ഥാനത്തിൽ രക്ഷപ്രവർത്തനങ്ങൾ നടത്തുകയാണ്
അവിടെ നിന്ന് മാറണമെന്നും അഗ്നി പടരുകയാണെന്നും അപകടം ക്ഷണിച്ചു വരുത്തരുതെന്നും അവർ പിതാവിനോട് പറഞ്ഞു എന്നിട്ടും കരഞ്ഞുകൊണ്ട് ആ പിതാവ് കൽ ക്കുമ്പാരങ്ങൾക്കിടയിൽ മകനെ തെരയുകയാണ് 
നിരുത്സാഹപ്പെടുത്തലുകൾ വകവയ്ക്കാതെ , ആ പിതാവ് ഒരു മൺവെട്ടി കൊണ്ട് മകൻ പഠിച്ചിരുന്ന ക്ലാസ്സിന്റെ സ്ഥാനം കണ്ടെത്തി മണ്ണും കടകളുമൊക്കെ നിക്കാൻ ആരംഭിച്ചു മണിക്കുറുകൾ കഴിയുന്നു
24 മണിക്കുറുകൾ കഴിഞ്ഞിട്ടും മകനെ കണ്ടെത്താനായില്ല
ആളുകൾ അപ്പോഴും സാന്ത്വനിപ്പിച്ച് അയാളെ അവിടെ നിന്ന് പറഞ്ഞു വിടാൻ ശ്രമിച്ചുകൊണ്ടിരുന്നു
എന്നിട്ടും അയാൾ ശ്രമം തുടർന്നു കൊണ്ടേ യിരുന്നു 
മുപ്പത്തിയാറാം മണിക്കുറിൽ,, ആ പിതാവ് ഉറക്കെ വിളിച്ചു പറഞ്ഞു .. ജിമ്മി .... ജിമ്മി ...
തികച്ചും അത്ഭുതം പോലെ കെട്ടിടത്തിന്റെ മൂലയിലുള്ള ഒരു തുൺ മറിഞ്ഞു കിടന്നതിന്റെ ചുവട്ടിൽ ത്രികോണം പോലെ ശേഷിച്ച ഇത്തിരി സ്ഥലത്ത് ജിമ്മിയും അവന്റെ ഏഴ് കുട്ടുകാരും ഇരിക്കുന്നു ... പിതാവ് ജിമ്മിയെ കെട്ടിപ്പിടിച്ചു 
അവരുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി ......
നീണ്ട മുപ്പത്തിയാറ് മണിക്കൂർ ശുദ്ധവായു കിട്ടാതെ ,വെള്ളമോ അഹാരമോ ... ഒന്നുമില്ലാതെ നിങ്ങളെങ്ങനെ ഇത്രയും സന്തോഷമുള്ളവരായി ഇരിക്കുന്നു..
ജീമ്മി പറഞ്ഞു ഡാഡി ഞാൻ എന്റെ കൂട്ടുകാരോട് പറഞ്ഞു എന്റെ ഡാഡി ജിവിച്ചിരിപ്പുണ്ടെങ്കിൽ എന്നെ അന്വേക്ഷിച്ച് വരും 
അപ്പോൾ നമ്മളെ രക്ഷിച്ചു കൊണ്ട് പോകും
ഞാൻ അവർക്ക് ധൈര്യം കൊടുത്തു
സ്നേഹം പ്രത്യാശ നൽക്കുന്നുവെന്നും സ്നേഹികുന്നവർക്കു വേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരിക്കുമെന്നും ആ കാത്തിരിപ്പിൽ കാലദൈർഘ്യം നമുക്ക് അനുഭവപ്പെടുകയേ ഇല്ലയെന്നും ഡിങ്കൻ പറയുന്നു നല്ല ദിവസം നേരുന്നു

Comments

Popular posts from this blog

Dinkan Story 82/2018

Dinkan - Malayalam Animation Movies

Dinkan Story 73/2018