Dinkan Story 46/2018
വാൾട്ട് ഡിസ്നി എന്ന ചെറുപ്പക്കാരനായ ഒരു കാർട്ടുണിസ്റ്റ് .നല്ല പ്രതിഭാ വിലാസമുള്ള ആൾ എങ്കിലും അദ്ദേഹത്തിന് നിരവധി പരിഹാസങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട് .താൻ വരച്ച ചിത്രങ്ങൾ യോഗ്യമല്ല എന്ന് പറഞ്ഞ് പത്രക്കാർ അവ തീരിച്ചു കൊടുത്തിട്ടുണ്ട്,
തനിക്ക് പ്രതിഭയില്ലെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തിട്ടുണ്ട് ..
ഒരു
ദിവസം ഒരു പള്ളിയിലെ പുരോഹിതൻ കുറേ കാർട്ടുൺ ചിത്രങ്ങൾ വരയ്ക്കാൻ
അദ്ദേഹത്തെ ഏൽപ്പിച്ചു .. പള്ളിക്ക് സമീപമുള്ള പെരുച്ചാഴികൾ നിറഞ്ഞ ----
വ്യത്തിയില്ലാത്ത ഒരു പഴയ കൂരയായിരുന്നു അയാളുടെ പണിസ്ഥലം ..
അങ്ങനെയിരിക്കുമ്പോൾ ഒരു എലിയെ കണ്ട് പ്രചോദിതനായി വരച്ച ചിത്രമാണ് ലോക
പ്രശസ്തമായ മിക്കി മൗസ് എന്ന അനശ്വരമായ കാർട്ടുൺ കഥാപാത്രം
വാൾട്ട് ഡിസ്നിയുടെ ജീവിതത്തെ മാറ്റിമറിച്ചത് ഒരു മനുഷ്യനല്ല .. വെറും ഒരു എലിയാണ് .....
തൊട്ടു
മുന്നിൽ കണ്ട നിസ്സാരമായ സംഭവത്തിൽ ഒരു നീചമായ ജന്തുവിൽ പോലും, തന്നെ
അനശ്വരനാക്കാൻ കഴിയുന്ന എന്തോ ഉണ്ടെന്ന് കണ്ടെത്തിയതാണ് വാൾട്ട്
ഡിസ്നിയുടെ മഹത്ത്വം
# വിജയികളായവർ മഹത്തായ_കാര്യങ്ങൾ ചെയ്യുകയല്ല_ചെയ്യുന്നത് മറിച്ച്_നിസ്സാരമായ_കാര്യങ്ങൾ_ അസാധാരണമായി _ചെയ്യുന്നു#
ഈ
നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടിത്തം ,മനുഷ്യന്റെ മനോഭാവം മാറ്റിയാൽ
,ജീവിതം കൂടുതൽ പുരോഗതിയിലേയ്ക്ക് നയിക്കാൻ കഴിയും എന്നതാണ് മനുഷ്യരുടെ
ജീവിതത്തെ മാറ്റിമറിക്കാൻ ഒരു എളുപ്പ വഴിയുണ്ട് '.. മനുഷ്യരുടെ മനോഭാവങ്ങളെ
മാറ്റുക എന്നതാണത്
ഇതിന്റെ ഫലം അത്ഭുതാവഹമായിരിക്കും
ഈ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം എന്താണ്?????
നീങ്ങളുടെ ചിന്തകളുടെ ആകെ തുകയാണ് നിങ്ങളുടെ ജീവിതം ....
എന്നുള്ളതാണ്
# അതെ! നിങ്ങൾ ചിന്തിക്കുന്നതു പോലെ, ആയിത്തീരുന്നുവെന്ന് ഡിങ്കൻ പറയുന്നു
Comments
Post a Comment