Dinkan Story 37/2018
ഒരു മുക്കുവൻ രാത്രിയിൽ പുഴക്കരയിൽ ഇരുന്ന് ചുണ്ടയിടുകയായിരുന്നു സമയം പോക്കാൻ ,അയാൾ അടുത്ത് കിടന്ന കല്ലുകൾ ഓരോന്നായി നദിയിലേക്ക് അലക്ഷ്യമായി എറിഞ്ഞു കൊണ്ടിരുന്നു . രാവിലെ സുര്യൻ ഉദിച്ച് വെളിച്ചം കീറിയപ്പോൾ കൈയ്യിലിരുന്ന കല്ല് അലക്ഷ്യമായി എറിയാൻ തുടങ്ങിയപ്പോൾ കല്ല് വെട്ടിത്തിളങ്ങുന്നത് മുക്കുവന്റ ശ്രദ്ധയിൽ പെട്ടു .സുക്ഷിച്ചു നോക്കിയപ്പോഴാണ് അയാൾ അറിഞ്ഞത് , എറിഞ്ഞു കളയാൻ പോയ കല്ല് വിലമതിക്കാനാകാത്ത രത്നമാണെന്ന് .....
എറിഞ്ഞ് കളഞ്ഞ കല്ലുകളെ കുറിച്ച് അപ്പോഴാണ് അയാൾക്ക് ബോധ്യം ഉണ്ടായത്
മനസ്സിൽ അജഞതയുടെ ഇരുട്ടാകുമ്പോൾ
അവസരങ്ങളോ ജീവിതസമൃദ്ധിയോ ഒന്നും തിരിച്ചറിയുന്നില്ലെന്നും
പാഴായ ജീവിതത്തിന്റെ നഷ്ടക്കണക്കുകൾ നമ്മേ വേട്ടയാടാൻ തുടങ്ങുമെന്നും
ജീവിതത്തിന്റെ തിരിച്ചറിവിന്റെ ഒരു നിമിഷം മതി ജി വിതം മുഴുവൻ മാറ്റിമറിക്കപ്പെടാനെന്നും
ഒരാൾക്ക് ജിവിതത്തിൽ മാറ്റത്തിന് എത്ര സമയം വേണം
മാറണമെന്ന് ആഗ്രഹിക്കുന്ന ഒറ്റനിമിഷം മാത്രമോ വേണ്ടതുള്ളുവെന്നും ഡിങ്കൻ പറയുന്നു ശുഭദിനം
Comments
Post a Comment