Dinkan Stroy 33/2018
മന്ത്രവാദിനിയും പെൺകുട്ടിയും ... ഒരിക്കൽ ഒരു
മന്ത്രവാദിനി നാട്ടിൽ നിന്ന് ഒരു പെൺകുഞ്ഞിനെ മോഷ്ടിച്ച് കാട്ടിനുള്ളിലുള്ള
ഒരു ഉയർന്ന സ്ഥലത്തുള്ള ഗുഹയിൽ രഹസ്യമായി പാർപ്പിച്ചിരുന്നു... പെൺ കുട്ടി
വളർന്നു വന്നപ്പോൾ അവൾ അതീവ സുന്ദരി യായിരുന്നു അവളുടെ നീലക്കണ്ണുകളും
സ്വർണ്ണവർണ്ണത്തിലുള്ള തലമുടിയും ആരേയും ആകർഷിക്കത്തക്കതായിരുന്നു ..
നിന്റെ
വിരൂപമായ മുഖം എനിക്ക് കാണണ്ട.. ഇങ്ങനെ മന്ത്രവാദീനി എന്നും അവളെ
പരിഹസിക്കുമായിരുന്നു .. ആ ഗുഹയിൽ ഒരു കണ്ണാടി വെയ്ക്കാൻ മന്ത്രവാദിനി
ഇഷ്ടപ്പെട്ടില്ല
നിരന്തരമായ പരിഹാസം മൂലം താൻ
തികച്ചും വീരൂപയാണെന്ന് അവൾ വിശ്വസിച്ചു . നൈരാശ്യവും ആത്മനിന്ദയും തോന്നിയ
അവൾ ദൈവത്തെ ശപിച്ചു കൊണ്ട് കാലം കഴിച്ചു കുട്ടി .
എന്തിന്
നീ എന്നെ ഇത്രയും വീരൂപയായി സൃഷ്ടിച്ചു???? അവൾ ദൈവത്തോട് പരാതി പറഞ്ഞു
ഒരിക്കൽ അവിചാരിതമായി കാട്ടിൽ നായാട്ടിന് വന്ന ഒരു രാജകു മാരൻ അവളെ കാണുവാൻ
ഇടയായി .അവളുടെ സൗന്ദര്യത്തിൽ രാജകുമാരൻ മതിമറന്നുപോയി . നിന്നെ പോലെ
സുന്ദരിയായ ഒരുവളെ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല .. രാജകുമാരൻ അവളെ
അഭിനന്ദിച്ചു ... അയാൾ പറഞ്ഞതനുസരിച്ച് അവൾ തന്റെ നിളമുള്ള മുടി
താഴേക്കിട്ടു .. മുടിയിൽ പിടിച്ചു കൊണ്ട് അയാൾ സാവധാനം മുകളിലേക്ക് കയറി
അവളുടെ അടുത്തെത്തി .. മന്ത്രവാദിനിയിൽ നിന്ന് അവളെ രക്ഷിച്ചു അവർ
രാജകീയമായി ദീർഘകാലം ജീവിച്ചു ...
സ്വയം ചെറുതായി
കണ്ട അവളിലെ മാനസിക ഭാവമാണ് ഈ കഥയിലെ മന്ത്രവാദിനി .... അവളുടെ ശക്തിയും
സൗന്ദര്യവും തിരിച്ചറിയാൻ ഒരു രാജകുമാരൻ വരേണ്ടി വന്നു
രാജകീയമായി
ജീവിക്കാനുള്ള നിയോഗമാണ് നമ്മോരോരുത്തർക്കും വരമായി
കിട്ടിയിരിക്കുന്നതെന്നും നമ്മുക്കുള്ള നന്മകളെ മറന്നിട്ട് കുറവുകളെ
കുറിച്ച് പറയുന്ന ശീലം ഉപേക്ഷിച്ചാൽ വിജയിക്കമെന്നും ഡിങ്കൻ പറയുന്നു
ശുഭദിനം
Comments
Post a Comment