Dinkan Story 50/2018
അഞ്ചാം വയസ്സിൽ എന്റെ അച്ഛന് ഒരുപാടു കാര്യങ്ങളറിയമെന്നു നാം പറയും
നിന്റെ അച്ഛനെക്കാൾ സമർത്ഥനാണ് എൻറ അച്ഛനെന്ന് ആറാം വയസ്സിൽ നാം പറയും
എട്ടാം വയസ്സിൽ എന്റെ അച്ഛന് എല്ലാ കാര്യങ്ങളും കൃത്യമായി അറിഞ്ഞു കൂടാമെന്ന് നാം പറയും
'പന്ത്രാണ്ടാം
വയസിൽ ഓ.. കൊളളാം സ്വാഭാവികമായും എന്റെ പിതാവിന് അതേ കുറിച്ചൊന്നും
അറിഞ്ഞു കൂടായെന്നും ,തന്റെ കുട്ടിക്കാലം ഓർമ്മിക്കാൻ കഴിയാത്ത വിധം പ്രായം
അദ്ദേഹത്തിനുണ്ടെന്നും നാം പറയും
ഇരുപത്തി ഒന്നാം
വയസ്സിൽ നാം പറയും ഹും ..... ദൈവമേ .... എന്തൊരു മനുഷ്യനാണ് ഇദ്ദേഹം...
ആശയ്ക്കു വകയില്ലാത്തവണ്ണം കാലഹരണപ്പെട്ട ഒരു മനുഷ്യനാണദ്ദേഹമെന്ന് നാം
പറയും
ഇരുപത്തഞ്ചാം വയസ്സിൽ എന്റെ അച്ഛന് അതേ കുറിച്ച് അല്പം ചിലതെല്ലാം അറിയാം
അതു കൊണ്ട് അദ്ദേഹത്തെ ഒഴിവാക്കുകയാണ് വേണ്ടതെന്നും കാരണം വളരെ നിണ്ട ഒരു കാലം ഇവിടെ ഉണ്ടായിരുന്നല്ലോയെന്നും നാം പറയും
മുപ്പതാം വയസ്സിൽ നാം പറയും
അതേക്കുറിച്ച്
അദ്ദേഹം എന്താണ് ചിന്തിക്കുന്നതെന്ന് അദ്ദേഹം എന്താണ് ചിന്തിക്കുന്നതെന്ന്
അച്ഛനോട് നമുക്കൊന്നു ചോദിച്ചു നോക്കാമെന്നും ഒന്നുമല്ലെങ്കിലും
അദ്ദേഹത്തിന് ഒരു പാട് പ്രായോഗിക പരിചയമുണ്ടല്ലോയെന്നും നാം പറയും
മുപ്പത്തി അഞ്ചാം വയസ്സിൽ അച്ഛനോട് ചോദിക്കാതെ ഒരു ചെറിയ കാര്യം പോലും ഞാൻ ചെയ്യാറില്ലെന്നു നാം പറയും
നാൽപതാം വയസ്സിൽ
അച്ഛൻ
അത് എങ്ങനെ കൈകാര്യം ചെയ്തു എന്നോർക്കുമ്പോൾ എനിക്കത്ഭുതം
തോന്നുന്നുവെന്നും അദ്ദേഹം അതീവ ബുദ്ധി മാനാണെന്നും മാത്രവുമല്ല
അദ്ദേഹത്തിന്റെ അനുഭവ ലോകം വളരെ വലുതാണെന്നും നാം പറയും
അൻമ്പതാം വയസ്സിൽ
ഇപ്പോൾ
അച്ഛൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഞാൻ എന്തും തരുമായിരുന്നു .... കാരണം
ഇതേക്കുറിച്ച് എനിക്ക് അദ്ദേഹത്തോട് സംസാരിക്കുവാൻ കഴിയുമായിരുന്നു.....
കഷ്ടം ... അദ്ദേഹം എത്രമാത്രം ഊർജജസ്വലനായ ഒരു വ്യക്തിയായിരുന്നുവെന്ന് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ ......
അദ്ദേഹത്തിൽ
നിന്നും ഒരുപാട് കാര്യങ്ങൾ എനിക്കു പഠിക്കുവാൻ കഴിയുമായിരുന്നുവെന്നും നാം
ചിന്തിക്കുകയും പറയുകയും മനസിലാക്കുകയും ചെയ്യും
കണ്ണ്
ഉള്ളപ്പോൾ അതീന്റെ വില നാം കാണുകയോ ,കേഴ്ക്കുകയോ , അറിയുകയോ
,ചിന്തിക്കുകയോ ,മനസിലാക്കുകയോ ചെയ്യാതെ .. നഷ്ടപ്പെടുമ്പോഴാണ് അതിന്റെ
വില നാം അറിയുന്നതെന്നും .നമ്മുക്ക് ഉളതിന്റെ വില മനസിലാക്കി ഉപയോഗിക്കാൻ
കഴിയുന്നതാണ് ശരിയായ മനോഭാവമെന്നും ഡിങ്കൻ പറയുന്നു
ഒരു നല്ല ദിവസം നേരുന്നു.........
Comments
Post a Comment