Dinkan Story 39/2018


മഴക്കാലത്ത്  ഫലഭൂയിഷ്ഠമായ മണ്ണിൽ രണ്ട് വിത്തുകൾ അടുത്തടുത്തായി കിടക്കുകയായിരുന്നു
അതിൽ അദ്യത്തെ വിത്ത് ഇങ്ങനെ പറഞ്ഞു 
എനിക്ക് വളരണം എന്റെ വേരുകൾ ഭൂമിക്കടിയിലേക്ക് ആഴത്തിൽ ഞാൻ ഇറക്കിവിടാൻ പോവുകയാണ് അതോടൊപ്പം എന്റെ മുളകൾ മണ്ണിന്റെ ആവരണം ഭേദിച്ച് മുകളിലേക്ക് വളർന്നു പോവുകയും ചെയ്യും 
വസന്തകാലത്തിന്റെ വരവ് പ്രഖ്യാപിക്കുന്ന കൊടിത്തോരണങ്ങൾ പോലെ എന്റെ നാമ്പുകൾ ഇളകിയാടട്ടെ 
സുര്യന്റെ ചൂടും ഊഷ്മളതയും എന്റെ മുഖത്തു വന്നു പതിക്കും
എന്റെ തളിരിതളുകൾ പുലർകാല മഞ്ഞിന്റെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങട്ടെ അവൾ അങ്ങനെ വളർന്നുയർന്നു
രണ്ടാമത്തെ വിത്ത് ഇങ്ങനെ യാണു പറഞ്ഞത് 
എനിക്ക് പേടിയാകുന്നു എന്റെ വേരുകളെ കീഴ്പോട്ട് ഇറക്കിയാൽ ആ ഇരുട്ടിൽ എന്തൊക്കെയാണ് അവിടെ നേരിടേണ്ടി വരിക ???
മണ്ണിന്റെ ആവരണം തള്ളിമാറ്റി മുകളിലേക്കു ഞാൻ പോയാൽ എന്റെ ഇളം മുളകൾക്ക് വേദനയുണ്ടാവില്ലോ ?
നാമ്പുകൾ കിളിർത്തു വരുമ്പോൾ ഒച്ചുകൾ വന്ന് അവ തിന്നു നശിപ്പിക്കില്ലേ ??
എന്റെ പുഷ്പങ്ങൾ വിരിയുമ്പോൾ എതെങ്കില്ലും ഒരു കൊച്ചു കുട്ടി അത് വലിച്ചു പറിച്ച് നശിപ്പിക്കില്ലേ?
വേണ്ട എല്ലാം ഭദ്രമാകുന്നതുവരെ ഞാൻ ഇവിടെ തന്നെ കാത്തിരിക്കുന്നതാണ് നല്ലത് 
അവളങ്ങനെ കാത്തിരുന്നു
പറമ്പിൽ ക്കുടി നടന്നു വന്ന ഒരു പിടക്കോഴി വസന്തക്കാലത്തെ ഇളം മണ്ണ് ചികഞ്ഞു മാറ്റി ഭക്ഷണ സാധനങ്ങൾ തിരയാൻ തുടങ്ങി ആ കോഴി രണ്ടാമത്തെ വിത്ത് അന്നത്തെ അഹാരമാക്കി 
തുനിഞ്ഞിറങ്ങി വളരാൻ മടി കാട്ടുന്ന നമ്മളിൽ ചിലരെ ' ജീവിതം വെറുതെയങ്ങ് വിഴുങ്ങി ക്കളയുമെന്നും നിരന്തരമായ പ്രവർത്തിയിലുടെ മാത്രമോ വളരാൻ കഴിയുള്ളു വെന്നും ഡിങ്കൻ പറയുന്നു 
ഒരു നല്ല ദിവസം നേരുന്നു

Comments

Popular posts from this blog

Dinkan Story 82/2018

Dinkan - Malayalam Animation Movies

Dinkan Story 73/2018