Dinkan Story 38/2018

ശുഭാപ്തി വിശ്വാസി  ഒരിടത്ത് ഒരു വിട്ടിൽ രണ്ടു ഇരട്ടക്കുട്ടികളുണ്ടായിരുന്നു .ഒരാൾ തികഞ്ഞ ശുഭാപ്തി വിശ്വാസിയും മറ്റൊരാൾ ദുഖിതനും ദോഷൈകാദ്യക്കുമായിരുന്നു
 മാതാപിതാക്കൾ ഇവരെ ഒരു മനശാസ്ത്രജ്ഞന്റെ അടുക്കൽ കൊണ്ടുപോയി  ഇവരുടെ വ്യക്തിത്വത്തിന്റെ സമതുലിതാവസ്ഥ ഉറപ്പു വരുത്താൻ ഒരു പദ്ധതി നിർദ്ദേശിച്ചു 
അവരുടെ അടുത്ത ജന്മദിനത്തിൽ തങ്ങൾക്ക് ലഭിച്ച സമ്മാന പായ്ക്കറ്റുകൾ തുറക്കാൻ രണ്ടു മുറിയിൽ ആക്കണം
ദോഷൈകദൃക്കിന് ഏറ്റവും നല്ല സമ്മാനങ്ങൾ നൽക്കുക 
ശുഭാപ്തി വിശ്വാസിയ്ക്ക് ഒരു പെട്ടി നിറയെ കുതിരച്ചാണകവളവും നൽകുക
ആ ദിവസം മനശാസ്ത്രജ്ഞൻ പറഞ്ഞതു പോലെ തന്നെ ചെയ്തു അതിന്റെ ഫലമെന്തെന്ന് നിരീക്ഷിക്കുകയും ചെയ്തു
ദോഷൈകദൃക്കിന്റെ മുറിയിലേക്ക് രഹസ്യമായി നോക്കിയപ്പോൾ അയാൾ ഇങ്ങനെയെല്ലാം പരാതി പറയുന്നതായാണ് മാതാപിത ക്കൾ കേട്ടത് 
ഈ കമ്പ്യൂട്ടറിന്റെ കളർ എനിക്കിഷ്ടമല്ല ......
ഈ കാൽകുലേറ്റർ പൊട്ടും എന്ന കാര്യത്തിൽ വേണമെങ്കിൽ ഞാൻ ബെറ്റു വെയ്ക്കാം
ഈ കളി എനിക്കിഷ്ടമല്ല....
എനിക്കറിയാം ഇതിനെക്കാൾ വലിയ സമ്മാനങ്ങൾ ആകും മറ്റെ കുട്ടിയ്ക്ക് നൽകിയത് 
വരാന്തയിലുടെ പതുങ്ങി ചെന്ന് ശുഭാപ്രതിക്ഷകന്റെ മുറിയിലും അവർ നോക്കി അവിടെ ശുഭപ്രതിക്ഷകനായ മകൻ ചാണകവളം സന്തോഷത്തോടെ പുറമേക്ക് എറിയുകയായിരുന്നു 
അവൻ ഇങ്ങനെ വിളിച്ചു പറയുന്നുണ്ടായിരുന്നു
നിങ്ങൾക്ക് എന്നെ അങ്ങനെ എന്നെ വിഡ്ഢിയാക്കനൊന്നും കഴിയുകയില്ല
ഇത്രയും കുതിര ചാണകം ഉണ്ടാവണമെങ്കിൽ ഇവിടെ തിർച്ചയായും ഒരു കുതിരയുണ്ടാവുമായിരുന്നു
ദോഷൈകദൃക്കുകൾ എല്ലാ നല്ലതിലും ദോഷം കാണുമെന്നും ശുഭാപ്തി വിശ്വാസി എല്ലാ ദോഷത്തിലും നല്ലതു കാണുമെന്നും സാധ്യതകൾ തേടുമെന്നും ഡിങ്കൻ പറയുന്നു ശുഭദിനം

Comments

Popular posts from this blog

Dinkan Story 82/2018

Dinkan - Malayalam Animation Movies

Dinkan Story 73/2018