Dinkan Story 32/2018

ഒരിടത്ത് ഒരു കർഷകന് ഒരു കഴുതയുണ്ടായിരുന്നു ആ പാവം കഴുത അറിയാതെ ഒരു പൊട്ടക്കിണറ്റിൽ വീണു . മണിക്കുറുകളോളം കഴുത അലറി കരഞ്ഞു. ദയ തോന്നിയ കർഷൻ അതിനെ പുറത്തെടുക്കാൻ എന്തു വഴിയെന്നറിയാതെ ഏറെ ആലോചിച്ചു . കഴുതയ്ക്ക് വയസ്സായി . ഈ പൊട്ടക്കിണർ മുടുകയും വേണം .അയാൾ അയൽക്കാരെ കൂട്ടി കിണർ മണ്ണിട്ട് മുട്ടാൻ തുടങ്ങി .മണ്ണ് ദേഹത്ത് വീണപ്പോൾ കഴുത വേദന കൊണ്ട് അലറി കരഞ്ഞു . കുറെ കഴിഞ്ഞപ്പോൾ കരച്ചിൽ കേൾക്കുന്നില്ല .അത്ഭുതം തോന്നിയ കർഷകനും കൂട്ടരും കിണറ്റിൽ നോക്കിയപ്പോൾ കഴുത മൺ കുനയ്ക്ക് മുകളിൽ നിൽക്കുന്നു .. അവർ വീണ്ടും മണ്ണിട്ടു ' ആ മൺകുനകൾ ചവിട്ടുപടികളാക്കി കഴുത പൊട്ടക്കിണറ്റിൽ നിന്നും പുറത്ത് ചാടി ....... ജീവിതം നമ്മുടെ വഴിയിൽ പ്രതിസന്ധിയുടെ കോട്ടകൾ ഉയർത്തുമെന്നും അവയെ ചവിട്ടുപടികളാക്കി മുന്നേറണമെന്നും ഡിങ്കൻ പറയുന്നു ശുഭദിനം

Comments

Popular posts from this blog

Dinkan Story 82/2018

Dinkan - Malayalam Animation Movies

Dinkan Story 73/2018