Dinkan Story 47/2018
തീർത്ഥയാത്രയ്ക്കു പോവുകയായിരുന്ന രണ്ടു സന്ന്യാസിമാർ ഒരു നദി ക്കടവിൽ എത്തിച്ചേർന്നു , വസ്ത്രാഭരണവിഭൂഷിതയായ ഒരു പെൺകുട്ടി അവിടെ നിൽക്കുന്നത് അവർ കണ്ടു ,, നദിയിലല്പം വെള്ളം ഉയർന്നിരുന്നതുകൊണ്ട് വസ്ത്രങ്ങൾ അഴുക്കാക്കാതെ ,നനയാതെ ,എങ്ങനെ മറുകരയിലെത്തുമെന്ന് ചിന്തിച്ച് അവൾ വിഷമിച്ചു നിൽക്കുകയായിരുന്നു
വൈഷമ്യമൊന്നും
പ്രകടിപ്പിക്കാതെ ഒരു സന്യാസി പെൺകുട്ടിയെ തോളിലേറ്റി നദിക്കു കുറുകേ
നടന്ന് അവളെ മറുതീരത്ത് നനവില്ലാത്ത മണ്ണിൽ ഇറക്കി നിർത്തി
സന്യാസിമാർ അവരുടെ എത്ര തുടർന്നു
ഏതാണ്ട് ഒരു മണിക്കുർ കഴിഞ്ഞപ്പോൾ മറ്റേ സന്യാസി പരാതി പ്പെടാൻ തുടങ്ങി
ഒരു
പെണ്ണിനെ തൊടുന്നതു തീർച്ചയായും തെറ്റു തന്നെയാണ് .. സ്ത്രികളുമായി
ട്ടുള്ള സാമീപ്യം ദൈവകൽപനകൾക്കു വിരുദ്ധവുമാണ് .സന്യാസ നിയമങ്ങൾ
ലംഘിക്കുന്ന രീതിയിൽ പെരുമാറാൻ നിങ്ങൾക്ക് എങ്ങനെ തോന്നി
പെൺകുട്ടിയെ ചുമന്നുകൊണ്ടു പോയ സന്യാസി അല്പനേരം
നീശബ്ദത
പാലിച്ചു ഒടുവിൽ അയാൾ ഇങ്ങനെ പറഞ്ഞു ഞാനവളെ ഒരു മണിക്കുർ മുമ്പേ തന്നെ
നദിക്കരയിൽ ഇറക്കി വിട്ടതാണല്ലോ ... നിങ്ങളിപ്പോഴും അവളെ മനസ്സിലേറ്റി
നടക്കുന്നത് എന്തിനാണ് ??????
സാധാരണ മനുഷ്യർ മറ്റുള്ളവരെ കുറിച്ച് മാത്രം ചിന്തിക്കുകയും പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുമെന്നും
വിജയികൾ പുതിയ ആശയങ്ങളെ കുറിച്ചും ,പുതിയ പ്രവർത്തനങ്ങളെ കുറിച്ചും ചിന്തിക്കുകയും ,സംസാരിക്കുകയും ചെയ്യുമെന്ന് ഡിങ്കൻ പറയുന്നു
നല്ല ഒരു ദിവസം നേരുന്നു
Comments
Post a Comment