Dinkan Story 55/2018
രാമായണത്തിൽ സീതയെ അന്വേക്ഷിച്ച് പോകുന്ന ഹനുമാനും ,കൂടെയുള്ള വാനരന്മാരും,
കടൽ ചാടി കടക്കുന്നത് എങ്ങനെയെന്ന് ഒരു പ്രതിസന്ധി ഘട്ടത്തിൽ
എത്തിച്ചേർന്നു .അപ്പോൾ വാനരന്മാർ ഹനുമാനോട് പറഞ്ഞു.ഈ കടൽ ചാടി
കടക്കുന്നതിന് ഞങ്ങളുടെ കൂട്ടത്തിൽ അങ്ങേയ്ക്ക് മാത്രമേ കഴിയു അങ്ങയെപ്പോലെ
ശക്തനായ ഒരാൾക്ക് ഈ സമുദ്രത്തിന് കറുകെ നുറ് യോജന ചാടിക്കടക്കുക എത്രയോ
നിസാരമാണ് .... ഈ വാക്കുകൾ കേട്ടപ്പോൾ ഹനുമാന് സ്വന്തം ശക്തിയെക്കുറിച്ച്
ബോധ്യമുണ്ടായത് .അതേ പോലെ സുഹൃത്തുക്കളുടെ സ്വാധിനം അറിഞ്ഞോ ,അറിയാതെയോ
വിജയത്തിനോ പരാജയത്തിനോ കാരണമായിത്തീരുന്നു.മറ്റുള്ളവർ പറയുന്ന വാക്കുകൾ
നമ്മളെ ശക്തിപ്പെടുത്തുകയോ ,പിന്നിലേക്ക് അടിക്കുകയോ ചെയ്യുമെന്നും അതു
എപ്പോഴും കരുതി ഇരിക്കണമെന്നും ഡിങ്കൻ പറയുന്നു ശുഭദിനം
Comments
Post a Comment