Dinkan Story 82/2018
ഒരിടത്ത് രണ്ട് സുഹൃത്തുകളുണ്ടായിരുന്നു കൃഷിക്കാരനായ മനുവും പലചരക്ക് കടക്കാരനായ സുബിയും .തണ്ണിമത്തനാണ് മനു കൃഷി ചെയ്യുന്നത് നാടിന്റെ പല ഭാഗങ്ങളിൽ നിന്നും വാഹനങ്ങൾ ഓടിച്ചും മറ്റും ധാരാളം പേർ കീടനാശിനിയില്ലാത്ത തണ്ണി മത്തൻ വാങ്ങാൻ പോകും വർഷം കുടുംതോറും മനുവിനു പ്രായം കുറഞ്ഞു വരുന്നതായിട്ടാണ് കാണാൻ കഴിഞ്ഞത് .വീടിനടുത്ത് അഞ്ചു മിനിട്ടു നടന്നാൽ തണ്ണി മത്തൻ കിട്ടുന്ന സ്ഥലമുണ്ടെങ്കിലും പലരും മനുവിന്റെ കൃഷിയിടത്തിൽ നിന്നു തണ്ണി മത്തൻ പറിച്ചു വാങ്ങുന്ന ഉല്ലാസം അവിടെ ലഭ്യമല്ല മനുവിന് വരുന്ന ഓരോരുത്തരുടെയും പേരുകൾ അറിയാം തമാശകൾ പറഞ്ഞ് ഞങ്ങളെ ചിരിപ്പിക്കും ധാരാളം കഥകളും കൈവശമുണ്ട് ലോകത്തിൽ നല്ലതെന്താണെന്ന് മനു മറ്റുളളവരെ ഓർമിപ്പിക്കുന്നു .ആളുകൾ തിരിച്ചു വരുന്നത് ഒരു ചാക്ക് തണ്ണിമത്തനുമായി മാത്രമല്ല അവരുടെ മനസ്സിൽ അഹ്ലാദവുമായിട്ടാണ് .അവിശ്വസനീയമാം വിധം കച്ചവടത്തിൽ നേട്ടം കൈവരിക്കാൻ മനുവിനു കഴിഞ്ഞിട്ടുണ്ട് .അടുത്തത് പലചരക്കു കച്ചവടക്കാരനായ സുബിയാണ് അദ്ദേഹവും ആളുകളെ പേരു വിളിച്ചാണ് സ്വീകരിക്കാനുള്ളത് .ആ കടയിൽ വരുന്ന ഓരോരുത്തരുടെയും ജന്മദിനം പോലും മനപാഠം .മറ്റുള്ളവർ എന്ത് എടുത്ത് വെക്കാൻ ആവശ്യപ്പെട്ടാലും അത് ചെയ്യും .കുറ്റമറ്റ പെരുമാറ്റം .മുഖത്ത് എപ്പോഴും പുഞ്ചിരി വിടർന്നു നിൽക്കുന്നുണ്ടാവും .കടയിൽ വരുന്നവർ വേണ്ടപ്പെട്ടവരാണെന്ന ഒരു തോന്നൽ സുബി എപ്പോഴും സൃഷ്ടിക്കുന്നു ആ പരിസരത്ത് 25 ഓളം പലചരക്കുകടകളുണ്ട് പഷേ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിൽ സുബിയെ പോലെ സമർത്ഥനായി മറ്റാരുമില്ല അതിനാൽ തന്നെ ആളുകൾ സുബിയോടു എപ്പോഴും കൂറുപുലർത്തുകയും ചെയ്യുന്നു ലക്ഷാധിപതിയാണ് സുബി .നല്ലവനായിരിക്കുന്നതാണ് വിവേകം .അതൊരാന്നാന്തരം വ്യാപാരതന്ത്രമാണ് അതിനാൽ മനുവിനെപ്പോലെ യുക .സുബിയെ മാതൃകയാക്കുക .നിങ്ങളുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെടുന്നവരിൽ സംതൃപ്തി ജനിപ്പിക്കുക നിങ്ങൾ മുന്നിലെത്തും .മാത്രമല്ല സ്വന്തം പ്രവൃത്തി നിങ്ങൾക്കു തന്നെ സന്തോഷം പകർന്നു തരികയും ചെയ്യും ഇതാണ് ഏറ്റവും അഭികാമ്യമായ കാര്യം .നല്ലതു ചെയ്യുക കാല പ്രവാഹത്തിനു ഒരിക്കലും നശിപ്പിക്കാനാവാത്ത ധർമ്മം അവശേഷിപ്പിക്കുക .പകരു സുഖാനുഭൂതി മറ്റുളവർക്കായി ഡിങ്കൻ പറയുന്നു ... ശുഭദിനം
Comments
Post a Comment