Dinkan Story 89/2018
നെൽസൻ മണ്ടേലജനങ്ങളോട് ഒരിക്കൽ പറഞ്ഞു. ജീവിതത്തിലെ ഈ നിമിഷം ആസ്വദിക്കുക ,നമ്മളെന്തോ അതായിത്തീർന്നതിനു നന്ദിയുള്ളവരായിരിക്കുക .മലകൾ കയറാൻ എനിക്ക് വളരെ ഇഷ്ടമാണ് .ഒരു മല കയറിക്കഴിഞ്ഞാലായിരിക്കും നാം മനസ്സിലാക്കുന്നത് ഇനിയും ധാരാളം മലകൾ കയറാനുണ്ടെന്ന് .ഒരു മല കയറിക്കഴിഞ്ഞാൽ ഞാനൊരു നിമിഷം നില്ക്കും എനിക്കു ചുറ്റുമുള്ള അതി മനോഹരമായ കാഴ്ചകൾ കാണാനും ഞാൻ പിന്നിട്ട ദുരത്തെപ്പറ്റി ചിന്തിക്കാനും വെറും ഒരു നിമിഷം മാത്രം അതിൽ കൂടുതൽ എനിക്ക് ചെലവഴിക്കാനാവില്ല എനിക്കു ഇനിയും ഉത്തരവാദിത്വങ്ങൾ നിറവേറ്റാനുണ്ട് എന്റെ നീണ്ട യാത്ര അവസാനിച്ചിട്ടില്ല എനിക്ക് ഇനിയും നിരവധി മലകൾ കയറാനുണ്ട് . നമ്മൾ എവിടെ എത്തിയോ അവിടെ വെച്ച് കാഴ്ചകൾ ആസ്വദിക്കുക .നമ്മൾ പിന്നിട്ട വഴികൾ ആസ്വദിക്കുക .ജീവിതയാത്രയിൽ ഇത്രയും ദൂരം താണ്ടാൻ കഴിഞ്ഞതിനു നന്ദിയുള്ളവനായിരിക്കുക .എത്തിച്ചേർന്ന നിമിഷത്തിൽ ജീവിക്കുക .പക്ഷേ നിങ്ങളിൽ കുടികൊള്ളുന്ന കഴിവുകളോടൊപ്പം നിങ്ങൾക്ക് ധാരാളം ഉത്തരവാദിത്വങ്ങളും ഉണ്ടെന്ന കാര്യം ഒരിക്കലും വിസ്മരിക്കരുത് .സ്വയം പ്രകാശമാനമാക്കുക. ഓരോ മനുഷ്യജീവിയുടെയും കടമയാണെന്ന് വിശ്വസിക്കുന്നു കഴിഞ്ഞകാല നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങൾക്കു വിശ്രമിക്കാനാവില്ല .അലംഭാവം പ്രകടിപ്പിക്കാനും കഴിയില്ല ആ നേട്ടങ്ങൾ പുതിയ ഉത്തരവാദിത്വങ്ങൾ നമുക്ക് കൊണ്ടുവന്നിരിക്കുകയാണ് ഓരോ നിമിഷവും ഓരോ ദിവസവും സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് കടമകൾ ഉൾക്കൊണ്ട് നമ്മൾ ഈ ലോകത്തിലേക്ക് വീണ്ടും വിണ്ടും വിണ്ടും ഇറങ്ങി ചെല്ലണം എങ്കിലേ നമ്മൾക്കു ബാധ്യതകൾ നിറവേറ്റാനാവു മറ്റുള്ളവരെ സേവിക്കാനാവു എന്ന് ഡിങ്കൻ ശുഭദിനം
Comments
Post a Comment