Dinkan Story 91/2018
ഗോൾഫ് കളിയിൽ തന്റെ നിലവാരം ഉയർത്തണമെന്നത് ജെയിംസിന്റെ ഒരു വലിയ സ്വപ്നമായിരുന്നു ഈ ലക്ഷ്യം സാദ്ധ്യമാക്കാൻ അദ്ദേഹം അതുല്യമായ ഒരു മാർഗ്ഗം കണ്ടു പിടിക്കുകയും ചെയ്തു .ഈ മാർഗ്ഗം കണ്ടു പിടിക്കുന്നതുവരെ അദ്ദേഹം ഒരു ശരാശരി ഗോൾഫ് കളിക്കാരൻ മാത്രമായിരുന്നു.മദ്ധ്യത്തിൽ നിന്നും തൊണ്ണൂറുകളുടെ താഴേവരെ അടിക്കുന്ന ഒരാൾ മാത്രം .അവിടുന്നങ്ങോട്ട് നീണ്ട ഏഴു വർഷത്തേക്ക് പൂർണ്ണമായും കളിയിൽ നിന്നും വിട്ടുനിന്നു .ഒരു ക്ലബ് തൊടുക കൂടി ചെയ്തില്ല കളിയിൽ നിന്നും വിട്ടു നിന്ന ഈ ഏഴു വർഷങ്ങൾക്കു ശേഷം ജയിംസ് മടങ്ങിയെത്തിയപ്പോഴാണ് കളിയിലെ ഫലപ്രദവും അത്ഭുതകരവുമായ മാർഗ്ഗം ആവിഷ്കരിച്ചത് നീണ്ട ഏഴു വർഷത്തെ വിട്ടു നിൽക്കലിനു ശേഷം അദ്ദേഹം ആദ്യം പ്രത്യക്ഷപ്പെട്ട കളിയിൽ അത്ഭുതകരമായ 74 ന്റെ ഒരു ഷോട്ടാണ് അദ്ദേഹം അടിച്ചത് എന്തായിരുന്നു അദ്ദേഹത്തിന്റെ വിജയരഹസ്യം ? ദൃശ്യവത്കരണം അതെ ദൃശ്യവത്കരണം തന്നെ ഗോൾഫ് കളിയിൽ നിന്നും വിട്ടു നിന്ന ആ ഏഴു വർഷവും ജയിംസ് വടക്കൻ വിയറ്റ്നാമിൽ ഒരു യുദ്ധത്തടവുകാരനായി കഴിയുകയായിരുന്നു .ആരെയും കാണാൻ അവസരം ലഭിച്ചില്ല .ആരോടും സംസാരിച്ചില്ല .ശരീരം കൊണ്ടൊരു പ്രവൃത്തിയും ചെയ്തില്ല. ആദ്യത്തെ കുറെ മാസങ്ങളിൽ മോചനം സ്വപ്നം കാണുകയും പ്രാർത്ഥിക്കുകയും മാത്രം ചെയ്തു അങ്ങനെ അദ്ദേഹം ഒരു കാര്യം മനസിലാക്കി മനസ്സിനെ നിയന്ത്രണ വിധേയമാക്കുകയല്ലാതെ മറ്റൊന്നും തന്നെ ചെയ്യാനാവുകയില്ല അല്ലാത്തപക്ഷം മനസ്സിന്റെ സമനില തെറ്റും ജീവിതം നശിക്കും അങ്ങനെയാണ് ദൃശ്യവത്കരണം അദ്ദേഹം പഠിക്കുന്നത് .മനസ്സിൽ അദ്ദേഹം ഗോൾഫ് കോഴ്സ് തിരഞ്ഞെടുത്തു അവിടെ കളി ആരംഭിക്കുകയും ചെയ്തു ഓരോ ദിവസവും തന്റെ സ്വപ്നത്തിലെ ക്ലബിൽ 18 ഹോൾസ് അദ്ദേഹം കളിച്ചു ഓരോന്നും ഏറ്റവും ഒടുവിലത്തെ വിശദാംശം വരെ ശ്രദ്ധിച്ച് അനുഭവിച്ചുകൊണ്ട് .താൻ ഗോൾഫ് കളിയുടെ വേഷം അണിഞ്ഞിരിക്കുകയണ് എന്നദേഹം ഭാവന ചെയതു അപ്പോൾ ഗോൾഫ് കോഴ്സിന്റെ അസ്തിത്യം പോലും തികച്ചും യഥാർത്ഥമായി തന്നെ അനുഭവപ്പെട്ടു .ഈ ക്ലബിന്റെ നിയന്ത്രണം അദ്ദേഹത്തിന്റെ കൈയിൽ തന്നെയായിരുന്നു അദ്ദേഹം സ്വയം നിർദ്ദേശങ്ങൾ നല്കി ഫെയർ വേയുടെ കൃത്യം നടുവിലേക്ക് ബാൾ പാതിവൃത്തത്തിൽ തെന്നി വീഴുന്നതും പിന്നിട് ഒന്നിലേറെത്തവണ തെന്നിമാറി താൻ തിരഞ്ഞെടുത്ത സ്ഥലത്ത് എത്തുന്നതും എല്ലാം മനസ്സിലുടെ കടന്നു പോയി .യഥാർത്ഥ ലോകത്തിൽ അദ്ദേഹത്തിന് ഒരിടത്തും പോകേണ്ടിയിരുന്നില്ല ഒരുതരത്തിലുള്ള തിരക്കും ഉണ്ടായിരുന്നില്ല അതുകൊണ്ട് മനസ്സിന്റെ ഓരോ കാല് വയ്പും പന്തിലേക്കുള്ള വഴിയേയായിരുന്നു അതായത് യഥാർത്ഥത്തിൽ അദ്ദേഹം കളിയിൽ പങ്കെടുത്താൽ എന്ന പോലെ 18 ഹോൾസ് കളിക്കുന്നതിന് യാഥാർത്ഥകളിയിൽ എടുക്കുന്ന അതേ സമയം തന്നെ ഭാവനയിലെ കളിയിലും വേണ്ടി വന്നു ഒരു വിശദാംശവും ഒഴിവാക്കപ്പെട്ടില്ല ഒരിക്കലും ഒരു ഷോട്ടു പോലും നഷ്ടമായില്ല .ആഴ്ചയിൽ ഏഴുദിവസം ഒരു ദിവസം നാലു മണിക്കുർ പതിനെട്ട്ഹോൾസ് ഏഴു വർഷം ഇരുപത് സ്ട്രോക്സ് അകലെ 74 ന്റെ ഒരു ഷോട്ട് .നാം മനസ്സിൽ യഥാർത്ഥ്യമായി കാണുന്നതെന്തോ അത് സംഭവിക്കും .നടക്കും കുടുതൽ വ്യക്തമായി ,ഒറിജിനലിനെ വെല്ലുന്ന ക്ലാരിറ്റിയോടെ ,കളർഫുളായി ദൃശ്യവത്കരണം നടത്തിയാൽ അതു നടക്കുമെന്നും ഡിങ്കൻ ശുഭദിനം
Comments
Post a Comment