Dinkan Story 85/2018
രണ്ടുനില വീട് ഈ വീടിന് തീപിടിച്ചു പെട്ടെന്ന് അച്ഛനും അമ്മയും 5 വയസ്സുള്ള മകനും പുറത്തുചാടി രക്ഷപ്പെട്ടു അപ്പോഴാണ് ഓർക്കുന്നത് മുകളിലത്തെ നിലയിലെ ബഡ്റുമിൽ കൈ കുഞ്ഞ് ഉറങ്ങിക്കിടക്കുന്നുവെന്ന് ആ വീട്ടമ്മ നിലവിളിക്കുകയാണ് നാട്ടുകാരും ഫയർഫോഴ്സുകാരും തീയണയ്ക്കാൻ എത്തി രക്ഷപ്രവർത്തനങ്ങൾ നടത്തുകയാണ് ... അമ്മ ഫയർഫോഴ്സ് ഉദ്യോഗസ്ഥരോട് തന്റെ ഓമനകുഞ്ഞിനെ രക്ഷിക്കാൻ താണു വീണ് കേണപേക്ഷിച്ചു തി ജ്വാലകൾ അപ്പോഴും ആളിപ്പടരുകയാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നിസ്സഹായമായി പറഞ്ഞു കത്തിക്കൊണ്ടിരിക്കുന്ന ഒരു വീടിന്റെ മുകളിലത്തെ നിലയിൽ ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ രക്ഷിക്കാനുള്ള യാതൊരു പരീശിലനവും ഞങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല തികച്ചും മനുഷ്യ സാധ്യമല്ലാത്ത കാര്യമാണ് തന്റെ പെന്നോമനയായ കുഞ്ഞിനെ രക്ഷിക്കാനുള്ള അദമ്യമായ ആഗ്രഹത്താൽ ബന്ധുകളുടെ വിലക്കുകളെയൊന്നും മാനിക്കാതെ ആ അമ്മ കത്തുന്ന തീജ്വാലകളുടെ ഉളിലൂടെ സ്റ്റെപ്പ് വഴി മുകളിലത്തെ ബെഡ് റൂമിൽ ഉറങ്ങിക്കിടക്കുന്ന തന്റെ കുഞ്ഞിനെ മാറോട് ചേർത്തു പിടിച്ച് അഗ്നിജ്വാലകളിലുടെ ഓടി പുറത്തുചാടി രക്ഷപ്പെട്ടു പൊള്ളലേറ്റങ്കിലും അമ്മയും കുഞ്ഞും രക്ഷപ്പെട്ടു .....ഉള്ളിൽ സ്നേഹത്തിന്റെ അഗ്നിജ്വാലകൾ കത്തിപ്പടരുന്നവരുടെ മുന്നിൽ തീജ്വാലകൾ, സ്വയം ചൂട് കുറച്ച് മാറിക്കൊടുത്തതാകുമോ ആവോ ??? സ്നേഹത്താൽ പ്രേരിതമായ കർമ്മങ്ങളുടെ ഫലം ആർക്ക് പ്രവചിക്കാനാകും ..... ഒന്നിനോടുളള സ്നേഹം എന്നത് അതിനോടുള്ള പ്രതിജ്ഞാബദ്ധതയാണ് ... ഉള്ളിലെ അതിഭീമമായ ശക്തി ഉപയോഗിക്കാൻ കഴിയുന്നത് പ്രതിസന്ധികളുടെ നടുവിൽ സ്നേഹത്താൽ ചലിപ്പിക്കപ്പെടുന്ന തീവ്രമായ ആഗ്രഹങ്ങളും വിശ്വാസവും സാഹസികതയും ഒത്തുചേരുമ്പോഴാണ് വിശ്വാസം ...വിശ്വാസം.... തന്നിൽ തന്നെയുളള വിശ്വാസം ഇതാണ് മഹത്വത്തിന്റെ മാനദണ്ഡമെന്ന് ഡിങ്കൻ ശുഭദിനം
Comments
Post a Comment