Dinkan Story 81/2018
പ്രമുഖ സ്പാനിഷ്പര്യവേഷകനായ ഫെർനാണ്ടോ കോർത്തെസ് 1519ൽ ലോകം ചുറ്റനിറങ്ങി
അദ്ദേഹവും സംഘവും സഞ്ചരിച്ച് മെക്സിക്കോയിലെ വെരക്രസിന്റെ തീരത്ത്
കപ്പലിറങ്ങി തന്റെ രാജ്യത്തിനു വേണ്ടി ആ പ്രദേശം കീഴടക്കാൻ കൂടെ
കൊണ്ടുവന്നിരുന്ന സൈനീകർക്ക് അദ്ദേഹം കൽപന നൽകി അവർ അവിടെ കപ്പൽ
ഇറങ്ങുമ്പോൾ മെക്സിക്കൻ ജനതയുടെ ശക്തമായ ചെറുത്തുനിൽപ്പും അതോടൊപ്പം വൻ
പ്രതിബന്ധങ്ങളുമാണ് അവർക്ക് നേരേണ്ടി വന്നത് .മെക്സിക്കോയിൽ വ്യാപകമായി
പടർന്നു പിടിച്ച മാറ രോഗങ്ങൾ ,ഒരു നേരത്തെ ആഹാരത്തിനു വേണ്ടി
വിർപ്പുമുട്ടുന്ന ജനത ,അതോടൊപ്പം തദ്ദേശിയ ജനതയുടെ ശക്തമായ എതിർപ്പ് ,ഭക്ഷണ
ക്ഷാമം ഈ കാഴ്ച്ച അദ്ദേഹത്തോടൊപ്പം വന്ന സൈനികരുടെ മനസു മടിച്ചു .ഇതെല്ലാം
അവരെ തിരികെ പോകുന്നതിന് പ്രേരിപ്പിച്ചു കൊണ്ടെയിരുന്നു . ഇവയെയെല്ലാം ഒരു
വിധം മറികടന്നു കൊണ്ട് സൈനികർ ഉൾപ്രദേശങ്ങളിലേക്കു നിങ്ങിക്കഴിഞ്ഞപ്പോൾ
തന്റെ വിശ്വസ്തനായ ഒരു അനുയായിയെ വിളിച്ച് കോർത്തെസ് രഹസ്യമായി
നിർദ്ദേശിച്ചു .തിരികെ ഇവിടെ നിന്നും പോകാൻ കഴിയാത്ത തരത്തിൽ നമ്മുടെ
തോണികളും കപ്പലുകളുമെല്ലാം ചുട്ടുകരിക്കുക അദ്ദേഹം കൽപ്പിച്ചു .അവർ ആ
പ്രതിസന്ധികളെ അതിജീവിക്കാൻ ജീവൻ മരണ പോരാട്ടം നടത്തി വിജയം കണ്ടു .ഒരു
പ്രതിസന്ധി ഘട്ടത്തിൽ പിൻ വാങ്ങൽ എന്ന ഏക മാർഗ്ഗം കുടി അടഞ്ഞു പോകുമ്പോൾ
നമ്മൾ മുഴുവൻ ശേഷിയും ഉപയോഗിച്ച് പരിശ്രമിക്കും വിജയവും കാണും ഇത്തരത്തിൽ
നമ്മുടെ ഓരോരുത്തരുടെയും വ്യക്തി ജീവിതത്തിലായാലും ജോലി സ്ഥലത്തായാലും
നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കുക ? നിരാശ പൂണ്ട് ,വെറുതെ കൈയും കെട്ടി
ഇരുന്നു ദുഃഖിക്കാനല്ല ബുദ്ധിയുള്ളവർ ഒരുമ്പെടുക .അവർ കഴിവിന്റെ പരമാവധി
ഉപയോഗപ്പെടുത്തി വെല്ലുവിളികളെ സധൈര്യം മറികടക്കാൻ അശ്രാന്ത പരിശ്രമം
നടത്തും തങ്ങളുടെ കപ്പലുകൾക്ക് ആരോ തീവെച്ചതിനെപ്പറ്റി ഓർത്ത് അവർ
വ്യാകുലപ്പെടാറില്ല .തോറ്റു കൊടുക്കുന്നതിലുടെ ഇതിലുമധികം നഷ്ടപ്പെടാൻ
ഉണ്ട് തിവ്രമായ ഒരു ശാസ്ത്ര സത്യം .അതു പോലെ ജയിച്ചേ തീരു എന്ന
അവസ്ഥയിലെത്തിച്ചേരുമ്പോഴാണ് സമർത്ഥരായ വ്യക്തികൾ സൃഷ്ടിക്കപ്പെടുന്നത്
.പ്രതിസന്ധി ഘട്ടങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോഴാണ് മിക്കപ്പോഴും വലിയ
നേട്ടങ്ങൾ കൈവരിക്കാനാവുക സ്വന്തം കഴിവിനെപ്പറ്റി ,കരുത്തിനെപ്പറ്റി
പുർണമായ അവബോധം ഒരാളിൽ സൃഷ്ടിക്കാൻ വെല്ലുവിളികൾക്കേ ആവുള്ളുവെന്നു ഡിങ്കൻ
ശുഭദിനം
Comments
Post a Comment