Dinkan Story 94/2018

ഒരിക്കൽ മോറിസ് ഗുഡ്മാൻ എന്ന  ഇംഗ്ലിഷ് വിശ്വവിഖ്യാത എഴുത്തുകാരൻ ഒരു വിമാനാപകടത്തിൽപ്പെട്ടു അപകടത്തിൽ ഡോക്ടർമാർ വിധിയെഴുതി അദ്ദേഹം രക്ഷപ്പെടില്ലെന്ന് .നട്ടെല്ല് പൂർണ്ണമായി തകരുകയും ശ്വാസകോശങ്ങൾക്ക് സാരമായ പരിക്ക് പറ്റിയതിനാൽ ശ്വസിക്കാൻ കഴിയുമായിരുന്നില്ല അദ്ദേഹം പറയുന്നു .ഞാൻ ആശുപത്രിയിൽ എത്തിയത് ജീവശ്ചവ മായിട്ടാണ് എന്റെ നട്ടെല്ല് പൂർണ്ണമായും തകർന്നിരുന്നു ഭക്ഷണം കഴിക്കാൻ കഴിയുമായിരുന്നില്ല .ആകെ ചെയ്യാൻ പറ്റുമായിരുന്നത് കണ്ണുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്യാം ...ശേഷിക്കുന്ന കാലമത്രയും നിർജ്ജിവമായ ഒരു വസ്തുവിനെ പോലെ തളർന്നു കിടക്കാമെന്നേയുള്ളു എന്നെ പരിശോധിച്ച ഡോക്ടർമാർ വിധിയെഴുതി ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ഒക്കെ ഇ തേ അഭിപ്രായമായിരുന്നു എന്നാൽ ഞാൻ അത് വിശ്വസിച്ചില്ല അവരുടെ ധാരണകൾ അവർ പറയുന്നു എനിക്ക് അത് പ്രശ്നമല്ല ഇതിനെപ്പറ്റിയുള്ള എന്റെ ചിന്തയാണ് എറ്റവും നിർണ്ണായകം എന്ന് ഞാൻ വിശ്വസിച്ചു .ഞാൻ രോഗത്തെ കുറിച്ചോ അതിന്റെ വിവശതകളെ കുറിച്ചോ ചിന്തിച്ചില്ല ഒരു നിമിഷം പോലും പുർണ്ണാരോഗ്യവാനായി മാറുന്നതിനെ കുറിച്ച് ഞാൻ നിരന്തരമായി ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്തു കൊണ്ടിരുന്നു ആരോഗ്യത്തെപ്പറ്റി മാത്രമായിരുന്നു എന്റെ ചിന്തകളത്രയും ഓരോ നിമിഷവും എന്റെ മനസ്സിലേക്ക് വരുന്ന ചിന്തകളെപ്പറ്റി ഞാൻ ജാഗ്രതയുള്ളവനായി എന്റെ ജീവിതത്തിന്റെ തിരക്കഥ നിശ്ചയിക്കുന്നത് ഡോക്ടർമാരല്ല ഞാൻ തന്നെയാണ് എന്ന് ഉറപ്പിച്ചു ഇനിയൊരിക്കലും ശ്വസിക്കാൻ കഴിയില്ലെന്ന് വിശ്വസിച്ച ഡോക്ടർമാർ എനിക്ക് കൃത്രിമമായി ശ്വാസം നൽകിക്കൊണ്ടിരുന്നു എന്റെ മനസ്സ് പറഞ്ഞു ദീർഘമായി ശ്വാസം അകത്തേക്ക് എടുക്കുക പുറത്തേക്ക് വിടുക ....മനസിന്റെ ആജ്ഞ! കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് മനസ്സിന്റെ ആജ്ഞ ശരിരം അനുസരിക്കാൻ തുടങ്ങി .. അത്ഭുതം എന്നേ പറയേണ്ടു ശ്വാസകോശങ്ങളുടെ പ്രവർത്തനം വിസ്മയകരമായി മെച്ചപ്പെട്ടതായി കണ്ട ഡോക്ടർമാർ സ്തംഭിച്ചു പോയി കൃത്രിമ ശ്വാസോച്ഛാസം നിർത്തി പുർണ്ണാരോഗ്യം എന്ന എന്റെ ലക്ഷ്യത്തെ തുരങ്കം വെയ്ക്കുന്ന ഒരു ചിന്തയെയും മനസ്സിലേക്ക് കടത്തിവിടില്ല എന്ന് ഞാൻ തിരുമാനിച്ചു അടുത്ത വരുന്ന ക്രിസ്തുമസ് ദിനത്തിൽ പുർണ്ണാരോഗ്യവനായി ആശുപത്രി വിട്ടു പോകുന്നതായി ഞാൻ മനസ്സിൽ കണ്ടു കൊണ്ടിരുന്നു അതു തന്നെ വിശ്വസിച്ചു കൊണ്ടിരുന്നു ആരത് വിശ്വസിച്ചാലും ഇല്ലെങ്കിലും എന്റെ വിശ്വാസം എന്റെ മാത്രം അവകാശമായി ഞാൻ കണ്ടു പുർണ്ണാരോഗ്യം എന്റെ അവകാശമാണെന് ഞാൻ മനസ്സിനെ പരിശിലിപ്പിച്ചു കൊണ്ടിരുന്നു അവസാനം ക്രിസ്തുമസ് ദിനത്തിൽ തന്നെ പൂർണ്ണരോഗ്യവാനായി ഞാൻ ആശുപത്രി വിട്ടു .മോറിസ് ഗുഡ്മാൻ പറഞ്ഞു നിങ്ങൾ നിരന്തരമായി എന്താണോ ചിന്തിച്ചു കൊണ്ടിരിക്കുന്നത് അത് തന്നെ നിങ്ങൾക്ക് സംഭവിക്കുന്നുവെന്ന് ഡിങ്കൻ ശുഭദിനം

Comments

Popular posts from this blog

Dinkan Story 82/2018

Dinkan - Malayalam Animation Movies

Dinkan Story 73/2018