Dinkan Story 83/2018
ഒരിക്കൽ അമേരിക്ക ,ഇംഗ്ലണ്ട് ,റഷ്യ എന്നിവിടങ്ങളിലെ നയതന്ത്രപ്രതിനിധികൾ ഒരു വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു. അവരോടൊപ്പം ഇന്ത്യയിൽ നിന്നുള്ള ഒരു ബിഷപ്പും മുന്നുവയസ്സുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നു .രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചമാക്കുക എന്നതായിരുന്നു യാത്രയുടെ ഉദ്ദേശം അവിചാരിതമായി വിമാനത്തിന് യന്ത്രത്തകരാർ ..പൈലറ്റിന്റെ ശ്രമങ്ങൾ ഒന്നും ഫലിച്ചില്ല .അവസാനം പൈലറ്റ് പറഞ്ഞു .പാരച്യുട്ടുകളിൽ ഏല്ലാവരും താഴേയ്ക്ക് ചാടുക .. അപ്പോഴും ഒരു പ്രശ്നം .നാല് പാരച്യുട്ടുകളും അഞ്ച് ആളുകളും .ആദ്യം അമേരിക്കയിലെ നയതന്ത്രജ്ഞൻ അല്പം ഗർവ്വോടെ ഒരു പാരച്യുട്ട് കൈക്കലാക്കി ,താഴേയ്ക്ക് ചാടി .പിന്നിട് റഷ്യക്കാരനും ഓരോ പാരച്യുട്ടുകളിലായി ചാടി .ഇനി ബിഷപ്പും കൊച്ചു കുട്ടിയും ഒരു പാരച്ചുട്ടും മാത്രം അവശേഷിക്കുന്നു .ബിഷപ്പ് കുട്ടിയോടു പറഞ്ഞു ഇനി ഒരു പാരച്യുട്ടു മാത്രമാണ് ഉള്ളത് .അതിൽ നീ താഴേയ്ക്ക് ചാടുക എനിക്ക് പ്രായമായി .നിനക്കാണെങ്കിൽ ജിവിതം തുടങ്ങുന്നതേയുള്ളു .കുട്ടി തുള്ളിച്ചാടി കൊണ്ട് പറയുകയാണ് പാപ്പാ ഇനി രണ്ട് പാരച്യുട്ട്' ഉണ്ട് ബിഷപ്പ് മിണ്ടാതെടാ മണ്ടാ ,നാലുള്ളതിൽ മുന്ന് പാരച്യൂട്ടുകളിൽ മുന്നുചേർ ചാടി കഴിഞ്ഞു .ഇനി ബാക്കി ഒന്നല്ലേയുള്ളു .കുട്ടി പാപ്പാ ആ അമേരിക്കൻ സായിപ്പ് ജീവൻ രക്ഷിക്കാനുള്ള വെപ്രാളത്തിൽ എന്റെ സ്കൂൾ ബാഗ് എടുത്താണ് താഴേയ്ക്ക് ചാടിയത് ... മന ശുദ്ധിയുള്ളവനെയും സ്വയം ഒരുങ്ങിയിരിക്കുന്നവനെയും ഭാഗ്യം തുണയ്ക്കുന്നു 'എടുത്തു ചാടി ചെയ്യുന്നതിലല്ല കാര്യം .വരുംവരായികളെ കുറിച്ച് ആലോചിച്ചുറച് കാലേകൂട്ടി കാര്യങ്ങൾ കണ്ട് കേട്ട് പ്രവർത്തിച്ചാൽ അപകടം ഒഴിവാക്കി രക്ഷപ്പെടാം ജിവിതം വിജയിക്കമെന്ന് ഡിങ്കൻ
Comments
Post a Comment