Dinkan Story 80/2018
ലോകപ്രസിദ്ധ ചിത്രാ കാരനായ പാബ്ലോ പിക്കാസോ അങ്ങാടിയിൽ വെച്ച് ഒരു ദിവസം അദ്ദേഹത്തെ കണ്ടുമുട്ടിയ ഒരു സ്ത്രി ഒരു കടലാസ് നീട്ടികൊണ്ട് ആവശ്യപ്പെട്ടു മിസ്റ്റർ പിക്കാസോ ഞാൻ അങ്ങയുടെ വലിയൊരാധികയാണ് .ദയവായി ഈ പേപ്പറിൽ എനിക്കൊരു ചിത്രം വരച്ചു തരാമോ ? പിക്കാസോ സന്തോഷ പുർവ്വം അത് സമ്മതിച്ചു അവർ നൽകിയ പേപ്പറിൽ ഒരു ചിത്രം വരയ്ക്കുകയും ചെയ്തു അത് അവർക്ക് കൊടുത്ത് കൊണ്ട് പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു അതിനു ലക്ഷക്കണക്കിനു ഡോളർ വിലയായി .പക്ഷേ അ സ്ത്രി എതിർത്തു കൊണ്ട് പറഞ്ഞു ഇതു വരയ്ക്കാൻ നിങ്ങൾ മുപ്പതു സെക്കന്റു പോലും എടുത്തില്ല .ഇതെങ്ങനെ മാസ്റ്റർപിസാവും .എന്റെ പ്രിയപ്പെട്ട സുന്ദരി പിക്കാസോ പറഞ്ഞു മുപ്പതു സെക്കന്റിൽ ഇതുതിർക്കാൻ എനിക്ക് മുപ്പതു വർഷം വേണ്ടി വന്നു ഈ മുപ്പത് വർഷം കൊണ്ട് എന്റെ ശ്രേഷ്ഠത എന്തിലാണെന്ന് ഞാൻ തിരിച്ചറിഞ്ഞു എനിക്ക് പ്രിയപ്പെട്ട മേഖല കണ്ടെത്തുകയും എന്തെന്നില്ലാത്ത അഭിനിവേശത്തോടെയും ഉയർന്ന അഭിമുഖ്യത്തോടെ യും എല്ലാ ദിവസവും ഒരേയൊരു മേഖലയിൽ അല്ലെങ്കിൽ ഒരു തൊഴിലിൽ സർവ്വ ശ്രദ്ധയും ഞാൻ കേന്ദ്രികരിച്ചു എനിക്ക് എതിലാണ് കഴിവെന്ന് സ്വയം മനസ്സിലാക്കി അതു കൊണ്ടാണ് പ്രതിഭ ശാലിയായ ചിത്രക്കാരനായത് അതുകൊണ്ടാണ് ഈ പിക്കാസോയിൽ നിന്നും ചിത്രം വരച്ചു വാങ്ങാൻ നിങ്ങൾ തയ്യാറായത് അതിന്റെ മുല്യം വെറും മുപ്പത് സെക്കന്റെല്ല മുപ്പത് വർഷമാണ് അപമാനഭാരത്താൽ അ സ്ത്രിയുടെ തല കുനിഞ്ഞു പോയി. ഇഷ്ടപ്പെട്ട കാര്യങ്ങൾ ,തൊഴിൽ മേഖല സ്വയം തിരിച്ചറിയുക ഈ കാര്യത്തിൽ ,തൊഴിലിൽ ,ശ്രദ്ധ കേന്ദ്രികരിക്കുക ,അതിൽ ഒരിക്കലും ഒളിമങ്ങാത്ത ഉൽക്കർഷേച്ഛ യോടെ അതിൽ തന്നെ പുർണ്ണമായും സമയം ചിലവഴിക്കുക ഇന്നുതന്നെ ഈ മാർഗ്ഗം പിന്തുടരുക ഈ സുത്രവാക്യം മനസ്സിലാക്കി കഴിഞ്ഞാൽ പ്രവർത്തിച്ചു തുടങ്ങിയാൽ നാലഞ്ചു വർഷത്തിനുള്ളിൽ ജനങ്ങൾ നിങ്ങളെ പറ്റി പറയാനും എഴുതാനും തുടങ്ങും അവർ നിങ്ങളെ പ്രതിഭാശാലിയെന്നു വിശേഷിപ്പിക്കും നിങ്ങളുടെ ഐശ്വര്യം അവർ അഘോഷിക്കും' എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നുവെന്ന് ഡിങ്കൻ ശുഭദിനം
Comments
Post a Comment