Dinkan Story 87/2018
ഒരു ആനയും കാക്കയും ചങ്ങാതിമാരായിരുന്നു. ആനയുടെ മുതുകിൽ കീടങ്ങൾ ശല്യം ചെയ്ത് അവിടെ വ്രണമായി മാറി അപ്പോൾ കാക്ക കീടങ്ങളെയെല്ലാം നശിപ്പിച്ചു.ആനയുടെ വ്രണം ഉണങ്ങാൻ കാക്കയുടെ ഈ പ്രവൃത്തി സഹായിച്ചു അങ്ങനെയാണ് കാക്കയും ആനയും ചങ്ങാതിമാരായത് ഒരു ദിവസം ആന കാക്കയോട് പറഞ്ഞു എനിക്ക് നിന്നോട് അസുയ തോന്നുന്നു. എനിക്കും നിന്നെപ്പോലെ ആകാശത്തിലുടെ പറക്കാൻ കഴിയുമായിരുന്നെങ്കിൽ .. നീ ആകാശത്ത് കൂടി പറക്കുന്നത് കാണാൻ എന്തു രസമാണ് .കാക്ക. നി എന്താണ് ഇത് നേരത്തേ എന്നോട് പറയാതിരുന്നത് ഇത് വളരെ നിസാരമായ കാര്യമാണ് കാക്ക അതിന്റെ വാലിൽ നിന്ന് ഒരു തുവൽ എടുത്തിട്ട് പറഞ്ഞു നിന്നെ പറക്കാൻ സഹായിക്കുന്ന ഒരു സാധനം എന്റെ കൈയിൽ ഉണ്ട് എന്റെ മാന്ത്രിക ശക്തിയുള്ള തൂവൽ ആന തുമ്പിക്കൈ കൊണ്ട് ആ തൂവൽ വാങ്ങി ആന .. എനിക്ക് ഇത് ഉപയോഗിച്ച് പറക്കുവാൻ കഴിയുമോ കാക്ക. തീർച്ചയായും കാക്ക ഉറപ്പു നൽകി ഈ തുവൽ നീന്റെ തുമ്പിക്കൈയ്യിൽ പിടിപ്പിക്കുക എന്നിട്ട് നിന്റെ വലിയ ചെവികൾ ആവുന്നത്ര ശക്തിയായി ചലിപ്പിക്കുക .. കാക്കയുടെ വാക്കുകളിൽ വിശ്വാസം വന്ന ആന തുറസ്സായ ഒരു സ്ഥലത്തേയ്ക്ക് പോയി കാക്ക പറഞ്ഞതുപോലെ ആന ചെവികൾ ശക്തിയോടെ ചലിപ്പിച്ചു കൈകൾ ഉയർത്തി നിമിഷങ്ങൾക്കകം ആനയുടെ ശരീരം സാവകാശം തറയിൽ നിന്ന് ഉയരുവാൻ തുടങ്ങി പെട്ടെന്ന് ആന മരങ്ങൾക്ക് മുകളിലുടെ ആകാശത്തുകൂടി പറക്കാൻ തുടങ്ങി അത്ഭുതം തന്നെ ആന ചിന്തിച്ചു പറക്കലിനു ശേഷം വീജയശ്രിലാളിതനായി ആന കാക്കയുടെ അടുത്തെത്തി ആന പറഞ്ഞു എന്റെ ജീവിതത്തെ നീ എത്രമാത്രമാണ് മാറ്റിമറിച്ചതെന്ന് എനിക്ക് സങ്കൽപ്പിക്കുവാൻ പോലും കഴിയില്ല ഒരായിരം നന്ദി പറഞ്ഞ് ആന ആ തൂവൽ കാക്കയ്ക്ക് തിരിച്ചു കൊടുത്തു കാക്ക പറഞ്ഞു ഒരു സത്യം പറയാം ഞാൻ തന്ന തൂവലിന് യാതൊരു മാന്ത്രിക ശക്തിയും ഇല്ലായിരുന്നു നിന്നെ പറക്കുവാൻ സഹായിച്ചത് നിന്റെ ചെവികളുടെ ശക്തിയോടെയുള്ള ചലനവും പറക്കുവാൻ കഴിയുമെന്നുള്ള നിന്റെ വിശ്വാസവുമാണ് ഇക്കാര്യം ഞാൻ ആദ്യമേ പറഞ്ഞിരുന്നുവെങ്കിൽ നീ പറക്കുവാൻ ശ്രമിക്കില്ലായിരുന്നു നിനക്ക് വിശ്വാസം വരാൻ വേണ്ടി മാത്രമാണ് ഞാൻ നിനക്ക് ഈ തൂവൽ സമ്മാനിച്ചത് .നടക്കും എന്നത് ഒരു വിശ്വാസമാണ് നടക്കില്ല എന്നതും വിശ്വാസമാണ് എന്നെ കൊണ്ട് കഴിയും എന്നതും വിശ്വാസമാണ് കഴിയില്ല എന്നെതും വിശ്വാസമാണ് നമ്മേ ശക്തിപ്പെടുത്തുന്ന വിശ്വാസങ്ങളുമായി മുന്നോട്ടു പോകുകയും നമ്മുടെ വിജയത്തിനു തടസ്സമായി നിൽക്കുന്ന വിശ്വാസങ്ങൾ മാറ്റി പുതിയ വിശ്വാസത്തിലേക്ക് മാറിയാൽ മാറ്റം ഉറപ്പാണെന്ന് ഡിങ്കൻ ശുഭദിനം
Comments
Post a Comment