Dinkan Story 88/2018
ഭൂമി എന്നത് അതിബൃഹത്തായ ഈ പ്രപഞ്ചത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുഗ്രഹത്തിലെ നിവാസികളാണ് നമ്മൾ കോടാനുകോടി വരുന്ന ഗാലക്സികളിലൊന്നിന്റെ അതിപ്രാന്തപ്രദേശത്തുള്ള ഒരു ശരാശരി നക്ഷത്രത്തിന്റെ അപ്രധാന ഗ്രഹത്തിലാണ് നമ്മളുള്ളതെന്ന് പ്രശസ്ത ചിന്തകൻ സ്റ്റീഫൻ ഹാക്കിംഗ്സ് പറയുകയുണ്ടായി ഈ അപ്രധാന ഗ്രഹത്തിലെ കോടാനുകോടി ജനങ്ങളിലൊരാൾ മാത്രമാണ് ഞാനും നിങ്ങളും ഈ സ്ഥിതിക്ക് ജീവിതഗതിയിൽ ഓരോ ദിവസവും നമ്മൾ അഭിമുഖികരിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ അത്ര വലുതാണോ ???? ഇതിനുത്തരം ഇതാണ് ചെറിയൊരംശം ഇതിനോട് താരതമ്യപ്പെടുത്തി നോക്കിയാൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ നിഷ്പ്രയാസം സാധിക്കും ഒരു പ്രതിസന്ധിയെ അഭിമുഖികരിക്കേണ്ടി വരുമ്പോൾ ഞാൻ സ്വയം ചോദിക്കുന്ന ഒരു ചോദ്യമുണ്ട് വർഷമൊന്നു കഴിഞ്ഞാൽ ഈ പ്രതിസന്ധിക്ക് ഇതേ പ്രാധാന്യമുണ്ടായിരിക്കുമോ ? ഇല്ലെന്നു ബോധ്യമായാൽ പിന്നെ ഞാൻ ആ പ്രതിസന്ധിയെ വകവെക്കാറില്ല അതിൽ നിന്ന് എത്രയും വേഗം മുന്നോട്ടു നീങ്ങുകയും ചെയ്യും. ജോലി സ്ഥലത്തോ അല്ലെങ്കിൽ വീട്ടിലോ നിങ്ങൾ പങ്കു വെക്കേണ്ട മറ്റൊരു ചോദ്യത്തിലേക്കുകൂടി ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ഇവിടെ ആരെങ്കിലും ജീവിതം ഉപേക്ഷിച്ചുവോ ? ഇല്ലെന്നായിരിക്കും ഉത്തരം എന്നതിൽ സംശയമില്ല അതോടെ കാര്യങ്ങൾ ശരിയാവും പ്രശാന്തമായ മനസ്സുകൾ മുന്നോട്ടു വരും അനുഗ്രഹങ്ങളായി മാറുന്ന അപകടങ്ങളാണ് യഥാർത്ഥത്തിൽ നാം സങ്കൽപ്പിക്കുന്ന പ്രശ്നങ്ങളിൽ മിക്കതും എന്നു പിൻതിരിഞ്ഞു നോക്കുമ്പോൾ മനസ്സിലാകും പ്രത്യക്ഷത്തിൽ വേദന ജനകമെന്ന തോന്നിപ്പിക്കുന്ന ഒട്ടേറെ അനുഭവങ്ങൾ എല്ലാവർക്കും ഉണ്ടായിട്ടുണ്ടാകും .ലോകം അവസാനിക്കുകയാണെന്നു നാം അപ്പോൾ വിചാരിച്ചു പോകും പക്ഷേ കാലം കടന്നു പോയ്ക്കൊണ്ടിരിക്കവേ ആ പ്രശ്നങ്ങൾ തന്നെ നമുക്ക് നല്ലതു കൊണ്ടു വന്നു തരുന്നതിനും അത് നമ്മളെ അഹ്ലാദിപ്പിക്കുന്നതിനും കുടുതൽ അനുഗ്രഹീതമാക്കപ്പെടുന്നതിനും നമ്മൾ ദൃഡ്സാക്ഷിയായിട്ടുണ്ട് നിങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി ഇന്നുതന്നെ ഒരു വിചിന്തനത്തിനു വിധേയരാകു .നല്ലതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക ഉഴുന്നുവടയിലെ ഹോൾ കാണുന്നതോടൊപ്പം 75% മുള്ള ഉഴുന്നുള്ള ഭാഗം കൂടി കാണുക ധാരാളമായി മന്ദഹസിക്കുകയും ചിരിക്കുകയും ചെയ്യുക ജീവിതം ഹ്രസ്വമാണ് ലോകം ചെറുതും പക്ഷേ ഇവ വളരെ വളരെ വിശാലവുമാണെന്നു ഡിങ്കൻ ശുഭദിനം
Comments
Post a Comment