Dinkan Story 75/2018
മഹാനായ സോക്രട്ടീസിന്റെ ഭാര്യ സാന്തിപ്പെ ഒരു മുൻകോപിയായിരുന്നു
ഭർത്താവിന്റെ അസാധാരണമായ മഹത്യം അവർക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല ഒരു
ദിവസം കോപം കൊണ്ട് അവർ ഭർത്താവിനെ നിർദ്ദയം ശകാരിച്ചു അതികഠിനമായ ആക്ഷേപ
ശരങ്ങൾ ഏറ്റിട്ടും യാതൊരു കുലുക്കവുമില്ലാതിരിക്കുന്ന ഭർത്താവിനെ കണ്ടപ്പോൾ
അവളുടെ കോപം വിണ്ടും വർദ്ധിച്ചു കലി കയറിയ സാന്തിപ്പെ ഒരു കുടം നിറയെ
വെള്ളം കൊണ്ടുവന്ന് ഭർത്താവിന്റെ തലയിലൊഴിച്ചു യതൊന്നും
സംഭവിച്ചിട്ടില്ലാത്ത മട്ടിൽ സോക്രട്ടീസ് അപ്പോഴും അക്ഷോഭ്യനായി നിലകൊണ്ടു
ശരിക്കും പറഞ്ഞാൽ സോക്രട്ടീസിന്റെ മുന്നിൽ സാന്തിപ്പേ തകർന്നു പോയി നനഞ്ഞു
കുതിർന്നു നിൽക്കുന്ന അദ്ദേഹം ഭാര്യയോട് പുഞ്ചിരിച്ചു കൊണ്ട് പറയുകയാണ്
നിന്റെ കോപവും ശകാരവും മിന്നലിനും ഇടിവെട്ടലിനും സമമായിരുന്നു മിന്നലും
ഇടിയും കഴിഞ്ഞാലുടൻ ഒരു കനത്ത മഴ പെയ്യുക പതിവാണ് ഇപ്പോൾ അതും
സംഭവിച്ചിരിക്കുന്നു അതു പെയ്യാതിരുന്നെങ്കിൽ ഞാൻ അൽഭുതപ്പെടുമായിരുന്നു
അവളുടെ കോപത്തെ അദ്ദേഹത്തിന് ക്ഷമ കൊണ്ട് ജയിക്കാൻ കഴിഞ്ഞു പശ്ചാത്താപ
വിവശമായ സാന്തിപ്പെ പിന്നിട് വളരെ സ്നേഹത്തോടെയാണ് അദ്ദേഹത്തോട്
പെരുമാറിയത് ക്ഷമാശീലത്തെക്കാൾ ശ്രേഷ്ഠമായി ഭുമിയിൽ മറ്റൊന്നില്ല ഇന്ന്
അമ്പത് ശതമാനത്തിലേറെ പേർക്കും അവരുടെ രോഗങ്ങൾ വൈകാരിക തലത്തിലുള്ള
താളക്കേടിന്റെ അനന്തരഫലമുള്ളതാണെന്നു ഡിങ്കൻ ശുഭദിനം
Comments
Post a Comment