Dinkan Story 90/2018
വെള്ളത്തിനടിയിൽ ഏതാണ്ട് നാല്പതടി താഴ്ചയിലായിരുന്നു ഞാൻ അതും ഒറ്റയ്ക്ക് ഉളം ചുടുളള വെള്ളം പക്ഷേ മാംസപേശികൾ കോച്ചി വലിക്കാൻ തുടങ്ങിയപ്പോൾ അത്രയേറെ ഭയപ്പാടൊന്നും എനിക്കുണ്ടായില്ല വയറ്റിലെ കോച്ചി പ്പിടിത്തം കാരണം എന്റെ ചുരുണ്ടു മടങ്ങി അരയിൽ കെട്ടിയിരുന്ന ഭാരിച്ച ബെൽറ്റഴിക്കാൻ ഞാനൊന്നു ശ്രമിച്ചു നോക്കി പക്ഷേ കഠിനമായ വേദന കാരണം എനിക്കതിന്റെ കൊളുത്തുകളിൽ പിടുത്തം കിട്ടിയില്ല ഞാൻ മെല്ലെ മുങ്ങി താഴുകയാണെന്നും എനിക്ക് മനസ്സിലായി അതോടെ ഞാൻ കുടുതൽ പരിഭ്രാന്തയായി .ഓക്സിജൻ ടാങ്കിലെ ശുദ്ധവായു തീരാൻ അധിക സമയമില്ലെന്ന് ഞാനപ്പോൾ മനസ്സിലാക്കി ഇങ്ങനെയങ്ങ് മരിക്കാനോ' എനിക്കു വേറേ എന്തെല്ലാം ജോലികൾ ചെയ്തു തീർക്കാനുണ്ട് ഞാൻ ചിന്തിച്ചു ആരോരുമറിയാതെ എനിക്കെന്താണ് സംഭവിച്ചതെന്ന് ലോകമറിയാതെ ഞാനങ്ങു പോവുകയോ ? ഞാൻ വിളിച്ചുകൂവി ആരെങ്കിലും എന്തെങ്കിലും എന്നെ ഒന്ന് സഹായിക്കണേ പെട്ടെന്നാണ് എന്റെ കക്ഷത്തിനിടയിൽ എന്തോ വന്ന് തള്ളിയത്. ഓ ദൈവമേ മനുഷ്യത്തീനിയായ സ്രാവോ മറ്റോ ആണോ ? ഞാൻ വെപ്രാളപ്പെട്ടു അതോടൊപ്പം നിരാശയും എനിക്ക് തോന്നി എന്റെ കൈ എന്തോ വന്ന് ബലാൽകാരമായി ഉയർത്തുകയായിരുന്നു അതോടൊപ്പം എന്റെ കൺമുന്നിൽ മറ്റൊരു കണ്ണ് പ്രത്യക്ഷപ്പെടുകയും ചെയ്തു. സങ്കല്പിക്കാവുന്നതിൽ വെച്ച് എറ്റവും മനോഹരമായ ഒരു കണ്ണ് ആ കണ്ണ് ചിരിക്കുന്നുണ്ടായിരുന്നെന്ന് ഞാൻ ആണയിട്ട് പറയാം വലിയൊരു ഡോൾഫിന്റെ കണ്ണായിരുന്നു അത് ആ കണ്ണിലേക്കു നോക്കിയപ്പോൾത്തന്നെ ഞാൻ സുരക്ഷിതയാണെന്ന വിശ്വാസം എനിക്ക് ഉണ്ടായി അതിന്റെ ശരിരത്തിൽ കൈയിട്ട് സമധാനത്തോടെ ദേഹമനക്കാതെ ഞാൻ കിടന്നു ആശ്വാസത്തിന്റെ തിരമാലകളിലുടെ നീന്തുന്ന ഒരനുഭവം മുകളിൽ എത്താറായപ്പോൾ എന്റെ കോച്ചി പ്പിടിത്തം അപ്രത്യക്ഷമായി എന്നെ ആ ഡോൾഫിൻ രക്ഷപ്പെടുത്തുകയും എന്റെ അസുഖം മാറ്റിത്തരുകയും ചെയ്തു മുകളിൽ എത്തിയതിനു ശേഷം ആ ഡോൾഫിൻ എന്നെ വലിച്ച് തീരത്ത് അടുപ്പിക്കുകയും ചെയ്തു അവിടെ വെള്ളത്തിന് ആഴം വളരെ കുറവായിരുന്നതുകൊണ്ട് ഡോൾഫിൻകരയ്ക്കടിഞ്ഞു പോകുമോ എന്നു ഞാൻ ഭയപ്പെട്ടു അതുണ്ടാകാതിരിക്കാൻ ഞാൻ ആ ഡോൾഫിനെ തള്ളി ആഴമുളള സ്ഥലത്തെത്തിച്ചു അവിടെ നിന്നു കൊണ്ട് ഡോൾഫിൻ എന്നെ ശ്രദ്ധിച്ചു ഞാൻ പരിപൂർണ്ണ സുരക്ഷിത യാണോ എന്നറിയാനായിരിക്കുമെന്ന് ഞാൻ സംശയിച്ചു ഒരു പുനർജന്മം കിട്ടിയ പ്രതീതിയാണ് എനിക്കുണ്ടായത് ഞാൻ അരയിൽ കെട്ടിയിരുന്ന ഭാരിച്ച ബെൽറ്റും ഓക്സിജൻ ടാങ്കും ഊരിമാറ്റി ഞാൻ കടലിലേക്കിറങ്ങി ആ ഡോൾഫിനെ സമീപിച്ചു ഭാരം വളരെ കുറഞ്ഞതുപോലെ എനിക്ക് തോന്നി മാത്രമല്ല കുടുതൽ ഊർജ്ജസ്വലത ഉള്ളതുപോലെയും തോന്നി ഡോൾഫിൻ എന്നെയും കൂട്ടി പുറംകടലിലേക്ക് വെച്ചുപിടിച്ചു .എന്നോടൊപ്പം അത് ഏറെനേരം പലവിധ ജലക്രീഡകൾ നടത്തി കുറെ ദുരം ചെന്നു കഴിഞ്ഞപ്പോൾ ഡോൾഫിനുകളുടെ ഒരു സംഘം ഞങ്ങളെ എതിരേറ്റു .. കുറെനേരം കഴിഞ്ഞ് ആ ഡോൾഫിൻ എന്നെ തിരികെ തീരത്തെത്തിച്ചു നല്ലക്ഷണം തോന്നിയതുകൊണ്ട് ഞാൻ തളർന്നു താഴെ വീഴുമെന്ന അവസ്ഥയിലായിരുന്നു ഡോൾഫിൻ അതുകൊണ്ട് നിലയുള്ള സ്ഥലത്താണ് എന്നെ എത്തിച്ചത് പിന്നീട് ആ ഡോൾഫിൻ തിരിഞ്ഞ് ഒറ്റതിരിഞ്ഞ് ഒറ്റക്കണ്ണു കൊണ്ട് എന്നെ നോക്കി .സമയം നിശ്ചലമായ ഒരവസ്ഥ .എത്ര നേരം ഞങ്ങൾ ആ നേത്രബന്ധം നിലനിർത്തിയെന്ന് എനിക്കറിയില്ല എതാണ്ടൊരു മയക്കം പോലുള്ള അവസ്ഥ വിശേഷം വ്യക്തിപരമായ പല ചിന്തകളും എന്റെ മനസ്സിലുടെ അപ്പോൾ കടന്നു പോയി അല്പം കഴിഞ്ഞ് ഒരു വിചിത്ര ശബ്ദം പുറപ്പെടുവിച്ച് ആ ഡോൾഫിൻ കുട്ടുകാരെ തേടി യാത്ര തിരിച്ചു കുറെ കഴിഞ്ഞപ്പോൾ അവരൊക്കെ അപ്രത്യക്ഷരായി എല്ലാ പ്രതിക്ഷകളും നഷ്ടപ്പെടുമ്പോൾ വിശ്വാസത്തിന്റെ തുരുത്തിൽ മുന്നോട്ടു പോയാൽ വിജയം ഉറപ്പെന്നു ഡിങ്കൻ ശുഭദിനം
Comments
Post a Comment