Dinkan Story 60/2018
കുഞ്ഞിക്കൂനൻ ഒരു കാലത്തും ഒരു സുന്ദരനായിരുന്നില്ല ഉയരം
നന്നേ കുറവായിരുന്നു എന്നു മാത്രമല്ല അയാൾക്ക് മുതുകിൽ വികൃതമായ ഒരു
കൂനുമുണ്ടായിരുന്നു. ഒരു ദിവസം അയാൾ കൊച്ചിയിലുള്ള ഒരു കച്ചവടക്കാരനെ കാണാൻ
പോയി. അയാൾക്ക് വളരെ സുന്ദരിയായ മറിയ എന്നൊരു മകളും ഉണ്ടായിരുന്നു. അവളെ
കണ്ട മാത്രയിൽ തന്നെ കുഞ്ഞി കുനൻ പ്രേമക്കയത്തിൽ വീണു പക്ഷേആയാളുടെ
വികൃതരൂപം കാരണം മറിയയ്ക്ക് അയാളോട് അറപ്പാണു തോന്നിയത് യാത്ര പറഞ്ഞ്
ഇറങ്ങാൻ പോയപ്പോൾ കുനൻ അവളുടെ മുറിയിൽ ചെന്നു അവൾ തന്റെ മുഖത്തേക്കു
നോക്കാൻ മടിക്കുന്നത് അയാളെ സങ്കട ചിത്തനാക്കി അൽപം മടിയോടെ അയാൾ ചോദിച്ചു
വിവാഹം സ്വർഗ്ഗത്തിലാണു നടക്കുന്നതെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ??
ഉണ്ട് .. മുഖമുയർത്തി നോക്കാതെയാണ് അവൾ മറുപടി നൽകിയത് .താങ്കളോ ????
ഞാനും
വിശ്വസിക്കുന്നു അയാൾ പറഞ്ഞു ഓരോ ആൺകുട്ടി ഭൂമിയിൽ പിറന്നു വിഴുമ്പോഴും
ദൈവം അവൻ വിവാഹം കഴിക്കേണ്ട പെൺകുട്ടി ആരാണെന്നു പ്രഖ്യാപിക്കും ഞാൻ
ജനിച്ചപ്പോൾ എന്റെ ഭാവി വധുവിനെ ദൈവം എനിക്കു കാണിച്ചു തന്നു എന്നിട്ട്
ദൈവം പറഞ്ഞു നോക്കു നിന്റെ ഭാര്യയുടെ മുതുകിൽ ഒരു കുനുണ്ടായിരിക്കും .ആ
നിമിഷം ഞാൻ വിളിച്ചു പറഞ്ഞു ദൈവമേ കുനുള്ള ഒരു സ്ത്രിയുടെ ജീവിതം
ദുസ്സഹമാണ് അതൊരു ദുരിത കഥയായി മാറും അതുകൊണ്ട് അങ്ങേക്ക് കനിവുണ്ടായി അവളെ
അതിസുന്ദരിയാക്കി ആ കൂന് എനിക്ക് തന്നാലും അപ്പോൾ മറിയമുഖമുയർത്തി അയാളുടെ
കണ്ണുകളിലേക്ക് ഉറ്റുനോക്കി അഗാധമായ ഒരോർമ്മയുടെ നൊമ്പരം ആ
കണ്ണുകളിലുണ്ടായിരുന്നു ഉടൻ തന്നെ അവൾ കൈ നീട്ടി കുനന്റെ കരം ഗ്രഹിച്ചു
പിന്നീടവൾ അയാളുടെ വിശ്വസ്ത ഭാര്യയായിക്കഴിഞ്ഞു മറ്റുള്ളവർക്ക് നാം മുല്യം
കൊടുത്തു സംസാരിക്കുമ്പോൾ വലിയ ഫലം ലഭിക്കുമെന്ന് ഡിങ്കൻ ശുഭദിനം
Comments
Post a Comment