Dinkan Story 84/2018


ഒരിക്കൽ ഒരു അച്ഛനും മകനും കൂടി ,ഒരു കഴുതയെ കൊണ്ടുപോവുകയായിരുന്നു .അച്ഛൻ കഴുതപ്പുറത്തും മകൻ പുറകേയും പോകുന്നത് കണ്ട ഒരാൾ ചോദിച്ചു നിങ്ങൾ എന്തൊരു മനുഷ്യനാണ് ?ഈ കൊച്ചു കുട്ടിയെ ഈ പെരും വെയിലത്ത് നടത്തി കൊണ്ട് നിങ്ങൾ സുഖമായി കഴുതപ്പുറത്ത് കയറി പോകുന്നു .ഇതു കേട്ട പിതാവ് കഴുതപ്പുറത്ത് നിന്ന് താഴെയിറങ്ങി മകനെ കഴുതപ്പുറത്ത് കയറ്റി കുറച്ചു ദുരം ചെന്നപ്പോൾ ഒരു മനുഷ്യൻ പറഞ്ഞു നിന്റെ പ്രായമായ പിതാവിനെ നടത്തികൊണ്ട് നീ ഈ കഴുതപ്പുറത്ത് കയറി സുഖമായി പോകുന്നു കഷ്ടം ഇതുകേട്ട മകൻ കഴുതപ്പുറത്ത് നിന്ന് താഴെ ഇറങ്ങി അച്ഛനും മകനും ആലോചനയിലായി കുറച്ചു നേരം കഴിഞ്ഞപ്പോൾ അവർ ഒരു തിരുമാനത്തിൽ എത്തി നമ്മുക്ക് രണ്ടു പേർക്കും കൂടി ഈ കഴുതയെ ചുമലിൽ ചുമക്കാം മറ്റുള്ളവരുടെ അഭിപ്രായത്തിന് ചെവികൊടുക്കുന്നവർക്കുള്ള വിധി ഇതാണെന്ന് ഡിങ്കൻ ശുഭദിനം

Comments

Popular posts from this blog

Dinkan Story 82/2018

Dinkan - Malayalam Animation Movies

Dinkan Story 73/2018