Dinkan Story 79/2018

ഒരിടത്ത് അസുയാലുക്കളായ രണ്ട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു ബിജുവും മധുവും  അഭിവൃദ്ധി ലഭിക്കാൻ വേണ്ടി അവർ ഇഷ്ടദേവതയോട് ഉള്ളുരുകി പ്രാർത്ഥിച്ചു. മനസ്സലിഞ്ഞ ദേവത അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ട് ചോദിച്ചു എന്ത് വരമാണ് ഞാൻ നിങ്ങൾക്ക് തരേണ്ടത് ? ചോദിക്കുന്ന എന്തു വരവും തരുന്നതാണ് പക്ഷേ ഒരു വ്യവസ്ഥയുണ്ട് നിങ്ങളിൽ ഒരാൾ ചോദിക്കുന്നതിന്റെ ഇരട്ടി ഞാൻ മറ്റേ ആൾക്ക് നൽകും ഇവർ കടുത്ത അസുയാലുക്കളായതുകൊണ്ട് ഈ വ്യവസ്ഥ അവരെ കുഴപ്പത്തിലാക്കി ബിജു പതിനായിരം രൂപയാണ് ചോദിക്കുന്നതെങ്കിൽ മധുവിന് ഇരുപതിനായിരം രൂപ കിട്ടും അവസാനം വളരെ ചിന്തിച്ചതിന് ശേഷം ബിജു പറഞ്ഞു എന്റെ ഒരു കണ്ണ് പൊട്ടിപ്പോകട്ടെ മധുവിന്റെ രണ്ട് കണ്ണും പൊട്ടിപ്പോകുന്നതിലുള്ള സന്തോഷമാണ് അയാളെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത് അസൂയ നിഷേധാത്മകമായ മനോഭാവമാണ് ഇത് തനിക്കും മറ്റുളവർക്കും നാശം സൃഷ്ടിക്കുന്നു ഒരു കഴിവുമില്ലാത്തവരോ അങ്ങനെ വിശ്വസിക്കുന്നവരോ ആണ് അസൂയപ്പെടുന്നത് ഒരാൾക്ക് അസൂയ ഉണ്ടാകുമ്പോൾ അയാൾ സ്വയം ഇടിച്ചു താഴ്ത്തുകയാണ് ഇത് അയാളുടെ മനോവീര്യം കുറയ്ക്കാൻ കാരണമാകുന്നു അസൂയയിൽ ഒളിഞ്ഞിരിക്കുന്ന ഒരു ആരാധനയുണ്ട് സ്വന്തം ശക്തി തിരിച്ചറിയാനോ അത് ഉപയോഗിക്കാനോ കഴിയാത്തവരാണ് അസൂയപ്പെടുന്നത് അസൂയ ഒഴിവാക്കി സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് പ്രവർത്തിച്ചാൽ ഫലമുറപ്പെന്നു ഡിങ്കൻ ശുഭഭിനം

Comments

Popular posts from this blog

Dinkan Story 82/2018

Dinkan - Malayalam Animation Movies

Dinkan Story 73/2018