Dinkan Story 92/2018

ഒരു കുടുംബത്തിൽ രണ്ടു സഹോദരൻമാരുണ്ടായിരുന്നു ഒരാൾ മയക്കുമരുന്നുപയോഗിക്കുന്നവനും മദ്യപാനിയും കുടുംബത്തിലുള്ളവരെ മർദ്ദിക്കുന്നവനും ആയിരുന്നു മറ്റേയാൾ മികച്ച ബിസിനസ്സ് കാരനും സമൂഹത്തിൽ ബഹുമാന്യനും നല്ല കുടുംബ ജീവിതം നയിക്കുന്നവനുമായിരുന്നു .ഒരേ മാതാപിതാക്കളുടെ ഒരേ സാഹചര്യത്തിൽ വളർന്ന രണ്ടു മക്കൾ എങ്ങിനെ വ്യത്യസ്ത സ്വഭാവക്കാരായി ? ?? ആദ്യത്തെ സഹോദരനോട് എന്തുകൊണ്ടാണ് നീങ്ങൾ മയക്കുമരുന്നിനടിമയും മദ്യപാനിയും ഭാര്യയെ തല്ലുന്നവനും ആയതെന്നും എന്തായിരുന്നു അയാളുടെ പ്രചോദനമെന്നും ചോദിച്ചപ്പോൾ അയാൾ ഇങ്ങനെ മറുപടി പറഞ്ഞു എന്റെ അച്ഛനാണ് എന്റെ പ്രചോദനം. അദ്ദേഹം മയക്കുമരുന്നും മദ്യവും ഉപയോഗിച്ചിരുന്നു .വി ട്ടിലുള്ളവരെ മർദ്ദിച്ചിരുന്നു എന്നിൽ നിന്നും മറ്റെന്താണ് പ്രതിക്ഷിക്കുന്നത് ? രണ്ടാമത്തെ സഹോദരനോട് എങ്ങനെയാണ് നിങ്ങൾ നല്ലവനായത് ?എന്താണ് നീങ്ങളുടെ പ്രചോദനം എന്നു ചോദിച്ചപ്പോൾ അയാളുടെ മറുപടി ശ്രദ്ധേയമായിരുന്നു .എന്റെ അച്ചൻ തന്നെയാണ് എന്റെ പ്രചോദനം .അദ്ദേഹത്തിന്റെ ദുശ്ശിലങ്ങളെല്ലാം ചെറുപ്പത്തിൽ ഞാൻ ശ്രദ്ധിച്ചിരുന്നു പക്ഷേ അതൊന്നും എന്നെ സ്വാധിനിക്കില്ലെന്ന് അന്നു തന്നെ ഞാൻ ദൃഢനിശ്ചയം ചെയ്തിരുന്നു. രണ്ടു പേരുടെയും പ്രചോദനത്തിന്റെ ഉറവിടം ഒന്നു തന്നെയായിരുന്നു. ഒരാൾ അതിനെ നല്ല രീതിയിൽ ഉപയോഗിച്ചു .മറ്റെയാൾ ദോഷകരമായ രീതിയിലും .ദോഷകരമായ പ്രചോദനം എളുപ്പമായ മാർഗ്ഗം സ്വീകരിക്കാനുള്ള ആഗ്രഹം സൃഷ്ടിക്കുന്നു ഈ എളുപ്പമായ മാർഗ്ഗം ഒടുവിൽ അതു സ്വീകരിച്ച ആൾക്കു തന്നെ ദുർഘടമായിത്തീരുന്നുവെന്ന് ഡിങ്കൻ ശുഭദിനം

Comments

Popular posts from this blog

Dinkan Story 82/2018

Dinkan - Malayalam Animation Movies

Dinkan Story 73/2018