Dinkan Story 86/2018
മഴക്കാലത്ത് മുന്നാറിലുടെ ബൈക്ക് ഓടിച്ചു പോയ സുനിൽ വഴിയിലെ കുത്തനെയുള്ള ഇറക്കത്തിൽ ബൈക്ക് അപകടത്തിൽപ്പെട്ടു യാത്രക്കാരൻ തെറിച്ച് താഴെയുള്ള തേയിലത്തോട്ടത്തിൽ വിണു മഴയായതിനാൽ ആൾ റെയിൻകോട്ട് ധരിച്ചിരുന്നു സിബ് പുറകുവശത്ത് വരത്തക്ക രീതിയിലായിരുന്നു അയാൾ കോട്ട് ധരിച്ചിരുന്നത് അപകടം കണ്ട നിന്ന ഒരു യുവാവ് ഓടിച്ചെന്ന് അയാളെ രക്ഷിക്കാനുള്ള ശ്രമം നടത്തി യുവാവ് നോക്കുമ്പോൾ അയാളുടെ തല തിരിഞ്ഞിരിക്കുന്നതായിട്ടാണ് മനസിലാക്കിയത് യഥാർത്ഥത്തിൽ കോട്ട് ആണ് തിരിഞ്ഞ് കിടക്കുന്നത് അയാളെ രക്ഷിക്കാൻ വേണ്ടി യുവാവ് കോട്ട് നോക്കി കഴുത്ത് മുന്നോട്ട് ബലം പ്രയോഗിച്ച് തിരിച്ചു താമസിക്കാതെ അയാൾ മരിച്ചു. പോലിസ് സ്ഥലത്തെത്തി സാക്ഷിമൊഴി എടുത്തു രക്ഷപ്പെടുത്താൻ വേണ്ടി ചെയ്ത കാര്യങ്ങൾ അയാൾ പോലിസി നോട് പറഞ്ഞു കോട്ടിന്റെ സ്ഥാനം നോക്കി കഴുത്ത് തിരിച്ചത് കണ്ടില്ലേ , ഇതുപോലെയാണ് ചില നേരങ്ങളിൽ നമ്മുടെ മനോഭാവം ..... കാര്യങ്ങൾ കൂടുതൽ ഭംഗിയായി ചെയ്യണമെങ്കിൽ മനോഭാവം നന്നാകണം ചിന്തകളെ കുടുതൽ വിശാലമാക്കു കാഴ്ചപ്പാടുകളെ പുതുക്കിപ്പണിയണമെന്ന് ഡിങ്കൻ ശുഭദിനം
Comments
Post a Comment