Dinkan Story 93/2018

93/18 ഒരിക്കൽ പള്ളിലച്ചൻ ഒരു വീട്ടിൽ ചെന്നു അവിടുത്തെ മകന് ഒരു പെണ്ണിനെ കണ്ടു പിടിച്ചു കൊടുക്കുന്ന പണി വീട്ടമ്മ പള്ളിലച്ചനെ ഏൽപ്പിച്ചു .പള്ളിലച്ചൻ :എങ്ങനെയുള്ള പെണ്ണിനെയാണ് വേണ്ടത് ?വീട്ടമ്മ: അതീവ സുന്ദരിയായിരിക്കണം ,സാമ്പത്തിക നില വളരെ ഉയർന്നതായിരിക്കണം മകന്റെ നിലയ്ക്കൊത്ത ഉയർന്ന വിദ്യാഭ്യാസം ഉണ്ടായിരിക്കണം .ജോലി ഉണ്ടായിരിക്കണം കുടുംബം നല്ല ആഢ്യത്വം ഉള്ളതുമായിരിക്കണം .. ഇതു കേട്ട പള്ളിലച്ചൻ അല്പനേരം മൗനമായിരുന്നു എന്നിട്ട് പറഞ്ഞു :ഇങ്ങനെയൊരു പെണ്ണുണ്ടായിരുന്നുവെങ്കിൽ ഈ ഞാൻ  ഇങ്ങനെ വെള്ളയുമിട്ട് താടിയും ,മുടിയും നീട്ടി വളർത്തി നടക്കുമായിരുന്നോ  ??പിടിച്ചു വച്ചവയല്ല മറിച്ച്.. വിട്ടുകൊടുത്തവയാണ് , നഷ്ടപ്പെടുത്തിയവയാണ് .. ഭാവിയിൽ വലിയ നേട്ടങ്ങളായി മാറുന്നത് .പങ്കാളിയെ മാറ്റിയെടുക്കാൻ ശ്രമിക്കുക എന്നതാണ് ലോകത്തിലെ ഏറ്റവും വലിയ അബദ്ധം അയാൾ ,ആയിരിക്കുന്നതു പോലെ അംഗികരിക്കുക  സ്വീകരിക്കുക... ഡിങ്കൻ ശുഭദിനം

Comments

Popular posts from this blog

Dinkan Story 82/2018

Dinkan - Malayalam Animation Movies

Dinkan Story 73/2018