Dinkan Story 78/2018
പണ്ട് ഒരു ഗ്രാമത്തിലെ ആളുകളെല്ലാം ചെറുതും വലുതുമായ ദുഃഖങ്ങളിൽ
പൊറുതിമുട്ടി .അതിനെപ്പറ്റി പരാതി പറഞ്ഞ് അവർ അലസരായി ജീവിച്ചൂ .എനിക്ക്
എന്തിന് ഇത്രയും ദു:ഖം തന്നു എന്ന് ഈശ്വരനോട് അവർ പരാതി പറഞ്ഞു ദുഃഖിതരുടെ
ഗ്രാമം എന്നാണ് ആ ഗ്രാമം അറിയപ്പെട്ടത് അവർ ഒരിക്കലും മറ്റുള്ളവരെപ്പറ്റി
ചിന്തിച്ചില്ല അവർ സ്വന്തം ദു:ഖങ്ങളിൽ അടയിരുന്നു പോന്നു ഒരു ദിവസം
ദിവ്യനായ ഒരു സന്യാസി ആ ഗ്രാമത്തിൽ എത്തി .ദുഃഖങ്ങൾക്ക് പരിഹാരം തേടി
ഗ്രാമവാസികൾ ദിവ്യനെ സമീപിച്ചു സന്യാസി പറഞ്ഞു ദു:ഖമാണ് നമ്മെ വളർത്തുന്നത്
ദുഖം ജീവിതത്തിന്റെ ഭാഗമാണ് അതിനെ പക്വതയോടെ നേരിടുക .ദിവ്യന്റെ മറുപടിയിൽ
തൃപ്തിയില്ലാതെ നാട്ടുകാരെല്ലാം പിറുപിറുത്തു അപ്പോൾ ദിവ്യൻ പറഞ്ഞു ഒരു
കാര്യം ചെയ്യുക നിങ്ങളുടെ ദുഃഖങ്ങളെല്ലാം എഴുതി ഒരു സഞ്ചിയിലാക്കി ഒരു പൊതു
സ്ഥലത്ത് പ്രദർശിപ്പിക്കുക എന്നിട്ട് ഇഷ്ടമുള്ള ആളിന്റെ ദുഃഖങ്ങൾ എടുത്തു
കൊള്ളുക അവരെല്ലാം സന്തോഷത്തോടെ ദിവ്യൻ പറഞ്ഞ പോലെ ചെയ്തു ആളുകൾ ദുഃഖശമനം
പ്രതിക്ഷിച്ച് തിക്കിത്തിരക്കി എല്ലാവരും മറ്റുള്ളവരുടെ ദുഃഖം നിറച്ച
സഞ്ചികൾ പരിശോധിച്ചു അവസാനം അവർ പറഞ്ഞു ഞങ്ങൾക്ക് ഞങ്ങളുടെ ദു:ഖം മതി
ദു:ഖങ്ങൾ വച്ചു മാറാൻ ഞങ്ങൾ തയ്യാറല്ല വലിയ ഒരു സത്യം മനസ്സിലാക്കിയ
ചാരിതാർത്ഥ്യത്തോടെ ദിവ്യനായ ഗുരുവിന് നന്ദി പറഞ്ഞു കൊണ്ട് അവർ പിരിഞ്ഞു
പോയി ദു:ഖങ്ങളെക്കുറിച്ച് ആ ഗ്രാമവാസികൾ പിന്നിടൊരിക്കലും പരാതി
പറഞ്ഞിട്ടില്ല അലസത ദു:ഖത്തിന് പരിഹാരമല്ലെന്നും കഠിനാധ്വാനം ചെയ്ത് സമ്പൽ
സമൃദ്ധി നേടാമെന്നും ഗ്രാമിണർ മനസിലാക്കി സ്വന്തം കുറവുകളെ കുറിച്ച്
ഒരാൾക്ക് നല്ല ബോധ്യമുണ്ട് പക്ഷേ സ്വന്തം നന്മകളെ കുറിച്ച് ഒരു ബോധവുമില്ല
അപരനുമായി താരതമ്യപ്പെടുത്തി നമ്മൾ ജീവിതത്തെ ക്ലേശമാക്കി മാറ്റുന്നു
ജീവിതം നൽകിയ അനുഗ്രഹങ്ങൾക്ക് ഒരു കോടി പ്രാവശ്യം നന്ദി പറഞ്ഞു നോക്കു
അപ്പോൾ ജീവിതം നമുക്ക് ഇല്ലാത്തവയൊക്കെ വാരിച്ചൊരിയപ്പെടും ഒരാളുടെ നന്മകൾ
കണ്ട് അസൂയ വരുമ്പോൾ ചിന്തിക്കുക നാളെ ഇതിലും വലിയ കാര്യങ്ങൾ ഞാൻ നേടും
അപരന്റെ നന്മയിൽ ഉള്ളു നിറഞ്ഞു സന്തോഷിക്കുക തികച്ചും ബോധപുർവ്വം അപ്പോൾ
നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് ഡിങ്കൻ ശുഭദിനം
Comments
Post a Comment