Dinkan Story 71/2018
ബോബിന്റെ സഹോദരൻ ജോർജ് പരിശീലനം കഴിഞ്ഞു മടങ്ങിയെത്തിയത് 104 ഡിഗ്രി പനിയുമായാണ് .ഡോക്ടർ അത് പോളിയോ ആണെന്ന് കണ്ടെത്തി ജോർജിന്റെ ഈ രോഗത്തിന്റെ മാരക സ്വഭാവം അവനെ അറിക്കാൻ ഡോക്ടർ പറഞ്ഞു ബോബ് ജോർജിനോട് നിന്നോട് ഇക്കാര്യം പറയാൻ എനിക്കു ബുദ്ധിമുട്ടുണ്ട് കുട്ടി ഈ രോഗത്തിന്റെ ഫലമായി നീ ഒരു പക്ഷേ ഒരിക്കലും നടന്നില്ലയെന്നു വരാം ഒരു കാൽ തളർന്നു പോകാം ഇടതു കൈ ഉപയോഗശുന്യമായി തീർന്നുവെന്നു വരാം വരുന്ന വർഷം ബോക്സിങ്ങിൽ ചാമ്പ്യൻഷിപ്പ് സ്വപ്നം കണ്ടു കഴിയുകയായിരുന്നു ജോർജ്ജ് .കഴിഞ്ഞവർഷം അത് അവനു നഷ്ടപ്പെട്ടിരുന്നു സംസാരിക്കുവാൻ വിഷമമുണ്ടായിരുന്നു എങ്കിലും അവൻ മന്ത്രിച്ചു ഡോക്ടർ .. അവന്റെ കിടക്കയിലേക്കു കുനിഞ്ഞു കൊണ്ട് ഡോക്ടർ ചോദിച്ചു എന്താണ് കുട്ടി ... പറയു
പോയിത്തുലയട്ടെ
ദൃഢനിശ്ചയം സ്ഫുരിക്കുന്ന ശബ്ദത്തിൽ അവൻ പറഞ്ഞു അടുത്ത ദിവസം രാവിലെ നേഴ്സ്
ജോർജിന്റെ മുറിയിൽ എത്തുമ്പോൾ അവൻ നിലത്ത് കമഴ്ന്നടിച്ചു
കിടക്കുകയായിരുന്നു എന്തു പ്പറ്റി പേടിച്ചരണ്ട നഴ്സ് ചോദിച്ചു ഞാൻ
നടക്കുകയാണ് ... ജോർജ് സാവധാനം പറഞ്ഞു എന്തെങ്കിലും തരത്തിലുള്ള താങ്ങോ,
ഊന്നുവടിയോ ഉപയോഗിക്കാൻ അവൻ വിസമ്മതിച്ചു ചിലപ്പോൾ കസേരയിൽ നിന്നും
എഴുന്നേല്ക്കാൻ എന്തെങ്കിലും തരത്തിലുള്ള സഹായം അവൻ ഇഷ്ടപ്പെട്ടില്ല.
ആരോഗ്യമുള്ള ഒരാൾ 250 ഗ്രാം ഭാരമുള്ള ഒരു സാധനം ഉയർത്തുന്ന കഷ്ടപ്പാടോടെ
അവൻ ഒരു ടെന്നിസ്ബോൾ ഉയർത്തുവാൻ ശ്രമിച്ചിരുന്നത് ഞാനോർക്കുന്നു പക്ഷേ കഥ
അവിടെ അവസാനിക്കുന്നില്ല അടുത്ത വർഷം കോളജിലെ ആദ്യ ഫുട്ബോൾ മത്സരത്തിന്
ജോർജിന്റെ പേര് ഉൾപ്പെടുത്തിയിരുന്നു ജോർജ് അവിടെയെത്തി തന്റെ പോളിയോ
രോഗവുമായി മത്സരം നടക്കുമ്പോൾ കുടുംബം ആശുപത്രിയിലെ ജോർജിന്റെ
കിടക്കയ്ക്കരുകിൽ ഇരിക്കുകയായിരുന്നു കടുത്ത മത്സരത്തിന്റെ അവസാനം
പ്രഖ്യാപനം വന്നു ജോർജ് ഗെയിമിൽ ആദ്യ വിജയം നേടിയിരിക്കുന്നു .ബന്ധുക്കൾ
ഞെട്ടിപ്പോയി അവിശ്വാസത്തോടെ അവർ ജോർജിന്റെ കിടക്കയിലേക്കു നോക്കി ജോർജ്
ഇപ്പോഴും അവിടെയുണ്ടോയെന്ന് ഉറപ്പു വരുത്താൻ അപ്പോഴാണ് എന്താണ് സംഭവിച്ചത്
എന്നു ഞങ്ങൾക്കു മനസ്സിലായത് രാവിലെ കളി തുടങ്ങുമ്പോൾ ബോബാണ് ജോർജിന്റെ
നമ്പർ ധരിച്ച് അവനെ പ്രതിനിധികരിച്ചത് ഉച്ചകഴിഞ്ഞ് ജോർജിനെ നേരിട്ട്
ഹാജരാക്കി കളിയിൽ പങ്കെടുക്കാനും വിജയിക്കാനും കഴിഞ്ഞു ജോർജിന്റെ
ജീവിതത്തിൽ ഉണ്ടായ മൂന്ന് അപകടങ്ങളിലും അവന് ആശുപത്രിയിൽ കിടക്കേണ്ടി വന്നു
1948 ൽ തുരുമ്പുപിടിച്ച ഒരാണി കാലിൽ തുളഞ്ഞു കയറിയതു മുലം, 1949 ൽ
ടോൺസിലൈറ്റിസ് രോഗബാധ, അതും അവന് ഒരു സംഗീത പരിപാടിയിൽ പാടേണ്ടിയിരുന്നതിനു
തൊട്ടുമുമ്പ്, 1950ൽ ശരീരത്തിൽ 40% പൊള്ളലേറ്റും ശ്വാസകോശങ്ങൾക്കു രോഗം
ബാധിച്ച നിലയിലും ഒരു പൊട്ടിത്തെറിയെ തുടർന്നുണ്ടായ അഗ്നിബാധയിൽ ജോർജ്
പ്പെട്ടു പോവുകയായിരുന്നു പക്ഷേ ഓരോ അപകടത്തിനും രോഗത്തിനും ശേഷവും ജോർജ്
കൂടുതൽ ശക്തനായി മടങ്ങിയെത്തി തടസ്സങ്ങൾ മറികടക്കാനുള്ള ശക്തി വർദ്ധിച്ച
നിലയിലായിരുന്നു ഓരോ മടങ്ങിവരവും റോഡിലെ തടസ്സങ്ങളെപ്പറ്റി
പരാതിപ്പെട്ടുകൊണ്ടിരിക്കുന് നവർക്ക് ലക്ഷ്യം കാണാൻ കഴിയുകയില്ലായെന്നു
ജോർജ് നേരത്തേ പഠിച്ചു വച്ചിരുന്നു ഒരുപാട് കഴിവുകളാൽ അനുഗ്രഹീത
തനായിരുന്നു ജോർജ് അമേരിക്ക കണ്ടതിൽ വെച്ച് എറ്റവും വലിയ സാഹിത്യകാരനും
കായിക പ്രതിഭയുമായി അയാൾ മാറി അവൻ ഒരു ചൂളയിലുടെയാണു കടന്നു വന്നത് അതിന്റെ
ഫലമായി ഇരുമ്പിനേക്കാൾ ദാർഢ്യമുള്ള ഒരു മനസ് അവനുണ്ടായി അത് ഒരു
രാഷ്ട്രത്തെയാകെ ചിരിപ്പിക്കാനും ,ബലപ്പെടുത്താനും പ്രയോജനപ്പെടുത്തുകയും
ചെയ്തു ഏറ്റവും നല്ല ഇരുമ്പ് ഏറ്റവും ചൂടുള്ള ചൂളയിലുടെയാവും പുറത്തു
വരികയെന്നു ഡിങ്കൻ ശുഭദിനം
Comments
Post a Comment