Dinkan Story 76/2018
സിനിമാ സംവിധായകൻ സത്യജീത് റായ് മരണവുമായി മല്ലടിച്ച് ആശുപത്രിയിൽ
കിടക്കുകയായിരുന്നു ഡോക്ടർമാർ പറഞ്ഞത് പ്രതിക്ഷയ്ക്ക് വകയില്ല എന്നാണ് ആ
നിമിഷത്തിലാണ് അറിയുന്നത് അദ്ദേഹത്തിന് ഓസ്കാർ അവാർഡ്
ലഭിച്ചിരിക്കുന്നുവെന്ന് സന്തോഷത്തിന്റെ ഒരു കടൽ സത്യജിത് റായിയുടെ മനസ്സ്
തിരയടിച്ചു .ഈ സന്തോഷാനുഭവത്തിന് ശേഷം അന്ന് വൈകിട്ട് ഡോക്ടർമാർ പറഞ്ഞു
അദ്ദേഹത്തിന്റെ അസുഖം ഏതാണ്ട് മാറിയിരിക്കുന്നു ഇവിടെ രോഗശമനത്തിന്റെ കാരണം
എന്താണ് ? മനസ് സന്തോഷം കൊണ്ട് നിറഞ്ഞപ്പോൾ രോഗം പാട്ടിന് പോയി മനസ്
ശരീരത്തെ ആരോഗ്യത്തെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു മനസ് ശരീരത്തെ,
ആരോഗ്യത്തെ നീയന്ത്രിച്ചു കൊണ്ടിരിക്കുന്നു മനസ്സ് സന്തോഷത്തിലാകുമ്പോൾ
ശരീരകോശങ്ങളൊക്കെ ആനന്ദനൃത്തം ചെയ്യും സമനസ്സുള്ളവർക്ക് സമാധാനം മാത്രമല്ല
നല്ല ആരോഗ്യവും ദീർഘായുസ്സും ഫലം കൃഷ്ണനെ പോലെ ക്രിസ്തുവിനെ പോലെ മുഹമ്മദ്
നബിയെ പോലെ പ്രശ്നങ്ങൾ നേരിട്ടവർ ഭൂമിയിൽ ആരാണ് ഉള്ളത് ? ഗാന്ധിജിയും നെൽസൺ
മണ്ഡേലയും മാർട്ടിൻ ലൂഥർ കിംഗും നേരിട്ട പ്രശ്നങ്ങളും വ്രതയും
ചിന്താവിഷയമാക്കേണ്ടതാണ് പ്രശ്നങ്ങൾ ജീവിതത്തിന്റെ ഭാഗമാണ് കൂടുതൽ
പ്രശ്നങ്ങളെ അതിജീവിക്കുന്നവർ താരങ്ങളാണ് അവർ ഇതിഹാസമാണെന്ന് ഡിങ്കൻ
ശുഭദിനം
Comments
Post a Comment