Dinkan Story 51/2018
ലക്ഷ്യത്തെ എപ്പോഴും കാഴ്ചയിൽ നിലനിർത്തുക
മുന്നോട്ടു നോക്കിയപ്പോൾ ഫ്ളോറൻസ്ച്ചാഡ് വിക്കിന് ,കനത്ത മൂടൽമഞ്ഞിന്റെ മതിൽ മാത്രമേ കാണാനായുള്ളു,..
അവളുടെ ശരീരം മരവിച്ചു പോയിരുന്നു.. കഴിഞ്ഞ 16 മണിക്കുറുകളായി അവൾ തുടർച്ചയായി കടലിൽ നീന്തിക്കൊണ്ടിരിക്കുകയാണ്
ഇംഗ്ലീഷ്
ചാനൽ രണ്ടു ദിശകളിലേക്കും നീന്തിക്കടന്ന ആദ്യ വനിത അവരാണ് .ഇപ്പോഴവരുടെ
പ്രായം 34 .ഇപ്പോഴത്തെ ലക്ഷ്യം കാറ്റലീനാ ദ്വീപിൽ നിന്നും കാലിഫോർണിയയുടെ
തീരത്തേക്കു നീന്തുന്ന ആദ്യ വനിതയായിത്തീരുക എന്നതും
1952 ജൂലൈ 4 ന്റെ പ്രഭാതത്തിൽ കടൽ തണുത്തുറഞ്ഞതായിരുന്നു
മൂടൽമഞ്ഞ്
വളരെ കനത്തതും . അതുമൂലം അവൾക്ക് തന്നെ സഹായിക്കാൻ പിന്തുടരുന്ന ബോട്ടുകൾ
പോലും കാണാൻ കഴിഞ്ഞില്ല .. അവളുടെ നേരേ സ്രാവുകൾ പാഞ്ഞടുത്തു .അവയെ
ഓടിക്കാൻ വെടിവയ്ക്കുക മാത്രമേ വഴിയുള്ളു ... കടലിന്റെ മരവിച്ച ജലത്തിൽ ഓരോ
മണിക്കൂറായി അവൾ മല്ലടിച്ചു മുന്നേറി .. ഈ കാഴ്ച നാഷണൽ ടെലിവിഷനീലുടെ
അനേകലക്ഷങ്ങൾ കണ്ടു കൊണ്ടിരിക്കുന്നു
അവളുടെ അമ്മയും ,പരിശീലകനും ഇനീയും അധികം ദുരമില്ലെന്ന് അവളെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.
പക്ഷേ അവൾക്ക് ആകപ്പാടെ കാണാൻ കഴിഞ്ഞത് മൂടൽമഞ്ഞു മാത്രമാണ്
പിൻമാറരുതെന്ന് അവർ നിരന്തരം അഭ്യർത്ഥിച്ചു കൊണ്ടിരുന്നു ...
പക്ഷേ
അത് അവൾക്ക് ഉൾക്കൊള്ളാനായില്ല ലക്ഷ്യത്തിലെത്താൻ അര മൈൽ മാത്രം
ശേഷിച്ചിരിക്കെ തന്നെ പിന്മാറാൻ അനുവദിക്കണമെന്ന് അവൾ അപേക്ഷിച്ചു ....
മണിക്കുറുകൾ
കഴിഞ്ഞിട്ടും തണുത്തുറഞ്ഞിരുന്ന ശരീരത്തിൽ തടവികൊണ്ട് ഒരു പത്ര
പ്രവർത്തകനോട് അവൾ പറഞ്ഞു .. നോക്കു ഞാൻ സ്വയം ന്യായീകരിക്കുകയൊന്നുമല്ല
എനിക്ക് കരകാണാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ലക്ഷ്യത്തിലെ എന്റെ യാത്ര
അവസാനിപ്പിക്കുമായിരുന്നുള്ളു .. കേവലമായ ആലസ്യമോ ,തണുത്ത വെള്ളമോ അല്ല
അവളെ പരാജയപ്പെടുത്തിയത് ...
മുടൽ മഞ്ഞാണ് അവളെ തോൽപിച്ചത് ..അവൾക്ക് തന്റെ ലക്ഷ്യം കാണാൻ കഴിയുമായിരുന്നില്ല ...
2
മാസത്തിനു ശേഷം അവൾ വിണ്ടും ശ്രമിച്ചു .. ഇത്തവണയും കടുപ്പമേറിയ
മൂടൽമഞ്ഞുണ്ടായിരുന്നു .. പക്ഷേ ഉറച്ച മനസ്സോടെ അവൾ നീന്തി .. തന്റെ
ലക്ഷ്യം അവൾക്ക് മനസ്സിൽ വ്യക്തമായി കാണാൻ കഴിയുമായിരുന്നു ..
ആ
മുടൽമഞ്ഞിനപ്പുറത്തെവിടെയോ കരയുണ്ടെന്ന് അവൾക്കറിയാമായിരുന്നു.. അങ്ങനെ
അവൾ ലക്ഷ്യത്തിലെത്തി .ഫ്ളോറൻസ് ,കാറ്റലീന ചാനൽ നീന്തിക്കടക്കുന്ന ആദ്യ
വനിത അതും പുരുഷന്റെ റിക്കോർഡിനെക്കാൾ രണ്ടു മണിക്കുർ കുറഞ്ഞ സമയം കൊണ്ട്
നേടേണ്ടത്
തുടങ്ങുന്നതിനു മുമ്പേ കാണണമെന്നും , Begin from the end എന്ന രീതി
തുടർന്നാൽ ലക്ഷ്യത്തിൽ എത്തിച്ചേരുമെന്ന് ഡിങ്കൻ പറയുന്നു . ശുഭ ദിനം
Comments
Post a Comment