Dinkan Story 49/2018


വളരെ സന്തോഷത്തോടും ,
സംതൃപ്തിയോടും ജീവിതം നയിച്ചിരുന്ന വ്യാപാരി യാ യിരുന്നു റോണി .സംതൃപ്തനായതു കൊണ്ട് അയാൾ സന്തോഷവാനായിരുന്നു
സന്തോഷവാനായതു കൊണ്ട് അയാൾ സംതൃപ്തനുമായിരുന്നു
ഒരിക്കൽ ഒരു പണ്ഡിതൻ വജ്രത്തിന്റെ മഹാത്മ്യത്തെ കുറിച്ച് റോണിയോട് പറഞ്ഞു
താങ്കളുടെ തള്ളവിരലിന്റെ വലിപ്പമുളള ഒരു വജ്രം കൈവശമുണ്ടെങ്കിൽ ,താങ്കൾക്ക് ഈ നഗരം സ്വന്തമാക്കാം
താങ്കളുടെ മുഷ്ടിയോളം വലിപ്പമുളള വജ്രമുണ്ടെങ്കിലോ ഈ രാജ്യം തന്നെ സ്വന്തമാക്കാം ..
അന്ന് രാത്രി റോണി ഉറങ്ങിയില്ല .അയാൾ അസന്തുഷ്ടനും ,ദു:ഖിതനുമായി .അസന്തുഷ്ടി കാരണം അയാൾ ദുഃഖിതനും ,ദുഃഖം കാരണം അയാൾ അസന്തുഷ്ടനുമായി ....
പിറ്റേ ദിവസം തന്നെ അയാൾ വ്യാപാരം നിർത്തി .കൃഷി സ്ഥലം വിറ്റു .. കുടുംബത്തിന്റെ സംരക്ഷണത്തിന് വേണ്ടതു ചെയ്ത ശേഷം വ(ജങ്ങൾ നേടുവാനായി യാത്ര തിരിച്ചു .. കേരളം മുഴുവൻ അലഞ്ഞു എങ്കിലും വജ്രം കണ്ടെത്താനായില്ല .ഇന്ത്യയിൽ പലയിടത്തും പരതി എങ്കിലും ഫലം നിരാശയായിരുന്നു
ഹിമാലയത്തിൽ എത്തിയപ്പോഴേക്കും അയാൾ മാനസികമായും ,ശാരീരികമായും , സാമ്പത്തികമായും ,തളർന്നിരുന്നു ,ഒടുവിൽ അങ്ങേയറ്റം നിരാശനായി അയാൾ ഗംഗ നദിയിൽ ചാടി ആത്മഹത്യ ചെയ്തു 
അതേ സമയം നാട്ടിൽ അയാളുടെ വസ്തു വാങ്ങിയ സന്തോഷ് പറമ്പിലുടെ ഒഴുകിയിരുന്ന അരുവിയിൽ നിന്നും പശുകൾക്ക് വെള്ളം കൊടുക്കുകയായിരുന്നു
.അരുവിയിൽ ഉദയസുര്യന്റെ കിരണങ്ങളേറ്റ് മഴവില്ലുപോലെ തിളങ്ങുന്ന ഒരു കല്ല് സന്തോഷിന്റെ ശ്രദ്ധയിൽ പെട്ടു .അയാളത് തന്റെ വീടിന്റെ സ്വീകരണമുറിയിൽ കൊണ്ടുപോയി സുക്ഷിച്ചു
അന്നു വൈകുന്നേരം തന്നെ പണ്ഡിതൻ തിരിച്ചു വന്നു .തിളങ്ങുന്ന കല്ല് കണ്ടപ്പോൾ റോണി തിരിച്ചു വന്നുവോ എന്നന്വേക്ഷിച്ചു .പുതിയ സ്ഥലമുടമ സന്തോഷ് കാരണം ചോദിച്ചപ്പോൾ ആ തിളങ്ങുന്ന കല്ല് വജ്രമാണെന്നും വജ്രം കണ്ടാൽ തനിക്ക് തിരിച്ചറിയാൻ കഴിയുമെന്നും പണ്ഡിതൻ പറഞ്ഞു 
അവർ അരുവിയിൽ പ്പോയി ഏതാനും കല്ലുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചപ്പോൾ സത്യം വെളിപ്പെടുകയും ചെയ്തു
റോണിയുടെ കൃഷി സ്ഥലം വ(ജങ്ങളുടെ സാമ്രാജ്യമായിരുന്നു
പലപ്പോഴും ഭാഗ്യം നാമറിയാതെ നമ്മുടെ കാൽക്കിഴിൽ ത്തന്നെ കിടക്കുകയാണെന്നും അതന്വേക്ഷിച്ച് വേറെയെങ്ങും പോകേണ്ടതില്ലെന്നും ശരിയായ മനോഭാവത്തിലുടെ നമ്മൾ അത് തിരിച്ചറിയുകയാണ് വേണ്ടതെന്നും
ഇക്കരെ നിൽക്കുമ്പോൾ അക്കരെ കുടുതൽ പച്ചയായി തോന്നുമെന്നും
അവസരങ്ങളെ പലപ്പോഴും അവ നഷ്ടപ്പെടാൻ പോകുമ്പോഴാണ് നാം തിരിച്ചറിയുന്നതെന്നും 
അവസരങ്ങൾ ഒരിക്കലേ നമ്മെത്തേടി വരാറുള്ളുവെന്നും 
അതിനാൽ ഉചിതമായ തിരുമാനം ഉചിതമായ നിമിഷത്തിൽ തന്നെ  എടുക്കണമെന്നും
ഉചിതമായ തിരുമാനം തെറ്റായ നിമിഷത്തിൽ എടുത്താൽ അത് തെറ്റായ തിരുമാനമാകുമെന്നും
ഡിങ്കൻ പറയുന്നു
നല്ല ഒരു ദിവസം നേരുന്നു

Comments

Popular posts from this blog

Dinkan Story 82/2018

Dinkan - Malayalam Animation Movies

Dinkan Story 73/2018