Dinkan Story 72/2018
മാരകമായ ലൂക്കേമിയാ രോഗം പിടിപ്പെട്ട് മരിക്കാൻ കിടക്കുന്ന മകന് അധികം
ആയുസ്സൊന്നും ഇല്ലെങ്കിലും അവന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കണമെന്ന്
അവർക്ക് ആഗ്രഹമുണ്ടായിരുന്നു മകന്റെ കൈയിൽ പിടിച്ച് ആ അമ്മ ചോദിച്ചു ഷിബു
വളർന്നു വലുതാകുമ്പോൾ ആരാകണമെന്നാണ് നീ ചിന്തിച്ചിട്ടുള്ളത് ?അമ്മേ വളർന്നു
വലുതാകുമ്പോൾ ഒരു ഫയർമാനാകണമെന്നായിരുന്നു എന്റെ മോഹം ആ അമ്മ ചിരിച്ചു
എന്നിട്ടു പറഞ്ഞു നിന്റെ ആഗ്രഹം യാഥാർത്ഥ്യമാകാൻ പറ്റുമോ എന്നു നമുക്ക്
പരിശ്രമിച്ചു നോക്കാം അന്നേ ദിവസം തന്നെ ഡൽഹിലെ ഫയർ ഡിപ്പാർട്ട്മെന്റിൽ അവൾ
ചെന്നു അവിടെ അവൾ മാത്യു എന്ന ഒരു ഫയർമാനെ കണ്ടു മാത്യു നല്ലവനാണ് അവൾ
മകന്റെ അന്ത്യാഭിലാഷത്തെപ്പറ്റി മാത്യുവിനോട് സംസാരിച്ചു ആറുവയസ്സുകാരനായ
മകനെ ഫയർഎഞ്ചിനിൽ കയറ്റി ചെറിയൊരു സർക്കീട്ടിന് കൊണ്ടു പോകാമോ എന്നും അവൾ
ആരാഞ്ഞു ഫയർമാൻ മാത്യു പറഞ്ഞു നോക്കു അതിലും നല്ലൊരു പരിപാടി ഞാൻ പറഞ്ഞു
തരാം അടുത്ത ബുധനാഴ്ച രാവിലെ ഏഴു മണിക്ക് മകനെ റെഡിയാക്കി നിർത്തണം ആ
മുഴുവൻ ദിവസത്തേക്ക് അവനെ ഒരു ഓണറ്റി ഫയർമാനാക്കാം ഇവിടെ വരാം , അന്നേ
ദിവസം അഗ്നിശമന ജോലികൾ വല്ലതും വന്നാൽ അതിൽ പങ്കുചേരാം ചുരുക്കി പറഞ്ഞാൽ
സാക്ഷാൽ ഫയർമാനായിട്ട് മകന് ഒരു ദിവസം കഴിയാം മകന്റെ ഉയരവും മറ്റ് അളവുകളും
തരികയാണെങ്കിൽ അവന് ധരിക്കാവുന്ന യാഥാർത്ഥ യുണിഫോം ഞങ്ങൾ റെഡിയാക്കാം
മുന്നു ദിവസം കഴിഞ്ഞ് ഫയർമാൻ മാത്യു ഷിബുവിനെ കൊണ്ടുപോകാൻ ആശുപത്രിയിൽ
വന്നു അവിടെ വെച്ചു തന്നെ ഫയർമാന്റെ യുണിഫോം ഷിബുവിനെ അണിയിച്ചു എന്നിട്ട്
ഷിബുവിന് അകമ്പടി നൽകി കൊണ്ട് മാത്യു അവനെ ആശുപത്രി കിടക്കയിൽ നിന്ന് നേരേ
ഫയർ എൻജിന്റെ സമീപത്തേക്ക് കൊണ്ടുപോയി എല്ലാ സൗകര്യങ്ങളുള്ള ഫയർ എൻജിലാണ്
ഷിബുവിനെ കയറ്റിയത് സ്വർഗ്ഗം കണ്ട പ്രതീതിയാണ് ഷിബുവിന് അപ്പോൾ ഉണ്ടായത്
അവൻ അത്രയേറെ ആനന്ദിച്ചു അന്ന് വന്ന മൂന്ന് കേസിലും ഫയർ എൻജിനിൽ കയറി
ഷിബുവും പോയി പ്രാദേശിക ചാനലുകൾ എല്ലാ രംഗങ്ങളും വീഡിയോയിൽ പകർത്തി സ്വപ്നം
കണ്ടത് സഫലികൃത മായതീന്റെ സന്തോഷവും എല്ലാവരും ഒത്തുചേർന്ന് വാരിക്കോരി
നൽകിയ സ്നേഹവും ഷിബുവിന്റെ ആയുസ് ഡോക്ടർമാർ പ്രവചിച്ചതിനെക്കാൾ മൂന്ന് മാസം
കൂടുതൽ നീട്ടികൊടുത്തു ഒരു രാത്രിയിൽ തികച്ചും നാടകീയമായിട്ട് ഷിബുവിന്റെ
ജീവന്റെ അടയാളങ്ങളെല്ലാം ഒന്നുപോലെ കുറയാൻ തുടങ്ങി ആരും ഒറ്റയ്ക്കു
മരിക്കാൻ പാടില്ലെന്ന അടിയുറച്ച് വിശ്വസിച്ചിരുന്ന ഹെഡ് നേഴ്സ്
കുടുംബ അംഗങ്ങളെ വിളിച്ചു വരുത്തി പിന്നിട്ടാണ് ഷിബു ഒരു ദിവസം ഫയർമാനായിക്കഴിഞ്ഞ വസ്തുത അവർ ഓർത്തത് ചിഫ് ഫയർ ഓഫിസറെ വിളിച്ചു ഫുൾ യുണിഫോമിൽ ഒരു ഫയർമാനെ ആശുപത്രിയിൽ അയയ്ക്കാമോ എന്നു ചോദിച്ചു അന്ത്യനിമിഷങ്ങളിൽ കരം പിടിക്കാൻ ഒരു ഫയർമാനുണ്ടെങ്കിൽ ഷിബുവിന്റെ പരലോക യാത്ര സുഖകരമായേക്കാം എന്നവർ കരുതി ചീഫ് ഉടൻ മറുപടി നൽകി അതിനേക്കാൾ മികച്ച ഒരു കാര്യം ഞങ്ങൾ ചെയ്യാം ഞങ്ങൾ അഞ്ചു മിനിറ്റിനുള്ളിൽ അവിടെ വരാം ഒരുപകാരം നിങ്ങൾ ചെയ്തു തരാമോ ? സൈറന്റെ മുഴക്കവും ചുവന്ന ബൾബിന്റെ പ്രകാശവും കാണുമ്പോൾ ആശുപത്രിയിൽ അഗ്നിബാധയെന്നുമില്ലെന്നു നിങ്ങൾ എല്ലാവരെയും അറിയിക്കാമോ ? അവസാനമായി ഒരു ഫയർമാനെ കാണാൻ ഫയർ ഡിപ്പാർട്ട്മെന്റ് വരികയാണെന്നു പറഞ്ഞേക്കണം പിന്നെ ഷിബു കിടക്കുന്ന മുറിയിലെ ജനൽ മലർക്കേ തുറന്നിട്ടേക്കണം ഓകെ വളരെ നന്ദി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ കൊളുത്തും ഏണിപ്പടിയുമായി ഫയർ എൻജിൻ (ടക്ക് ആശുപത്രിയിൽ വന്നു ഉടൻ തന്നെ വലിയ ആ ഏണി മുകളിലേക്ക് ഉയർത്തി മൂന്നാം നിലയിലെ ഷിബു കിടന്നിരുന്ന മുറിയുടെ ജനലിൽ ഘടിപ്പിച്ചു പതിനാല് ഫയർമാൻമാരും രണ്ട് വനിതകളും ഏണിപ്പടികളിലുടെ കയറിച്ചെന്ന് ഷിബുവിന്റെ മുറിയിൽ പ്രവേശിച്ചു അവരെല്ലാം ഷിബുവിനെ കെട്ടിപ്പുണർന്നു അവനോട് അതിയായ സ്നേഹമുണ്ടെന്ന് ഓരോരുത്തരും പറഞ്ഞു അന്ത്യശ്വാസം വലിച്ചുകൊണ്ടിരുന്ന ഷിബു ചിഫ് ഫയർ ഓഫിസറെ നോക്കി ചോദിച്ചു ചീഫ് ഞാൻ ഇപ്പോൾ ശരിക്കും ഒരു ഫയർമാൻ ആയോ ? ഷിബു നീ ഒരു ഫയർമാൻ തന്നെയാണ് ചീഫ് അറിയിച്ചു .. ആ വാക്കുകൾ കേട്ട് മന്ദഹസിച്ചു കൊണ്ട് ഷിബു അവസാനമായി കണ്ണുകളടച്ചു.... നടക്കാത്തതായി യാതൊന്നുമില്ലേന്നുമില്ലെന്നും ഈ ലോകം തന്നെ നമ്മുക്ക് മുന്നിൽ തല കുനിക്കുമെന്ന് ഡിങ്കൻ ശുഭദിനം

Comments
Post a Comment