Dinkan Story 59/2018

തിരുവനന്തപുരം ചെങ്കൽച്ചുളയിലെ ചേരിപ്രദേശങ്ങളിൽ പോയി 200 തെരുവു ബാലൻമാരുടെ വ്യക്തി ചരിത്രങ്ങൾ ശേഖരിച്ചു വരാൻ അദ്ധ്യാപകൻ തന്റെ സോഷ്യോളജി ക്ലാസ്സിലെ വിദ്യാർത്ഥികളോട് പറഞ്ഞു റിപ്പോർട്ടുകൾ തയ്യാറാക്കിയ ശേഷം ഓരോ കുട്ടിയുടെയും ഭാവി എന്തായിരിക്കുമെന്നു വിലയിരുത്താനും അദ്ദേഹം നിർദ്ദേശിച്ചിരുന്നു എല്ലാ റിപ്പോർട്ടുകളിലും വിദ്യാർത്ഥികൾ ഒരേ പ്രവചനമാണു കുറിച്ചിട്ടത്. കുട്ടിക്ക് ഉയർന്നു വരാൻ ഒരു സാധ്യതയുമില്ല.25 വർഷത്തിനു ശേഷം മറ്റൊരു അദ്ധ്യാപകൻ മേൽ പറഞ്ഞ പഠനങ്ങളും റിപ്പോർട്ടുകളും വായിക്കാനിടയായി അദ്ദേഹം വിദ്യാർത്ഥികളോട് ആ200 കുട്ടികളുടെ ഇപ്പോഴത്തെ അവസ്ഥ അന്വേഷിച്ചറിയാൻ ആവശ്യപ്പെട്ടു.200 പേരിൽ 180 പേരും അഭിഭാഷകരായോ, ഡോക്ടർമാരയോ, ബിസിനസ്കരായോ ശരാശരിയിലും ഉയർന്ന ജീവിതവിജയം നേടിയിരിക്കുന്നതായാണ് അവർ കണ്ടത്.അദ്ധ്യാപകൻ അത്ഭുതപ്പെട്ടു വിഷയം ഗഹനമായി പഠിക്കേണ്ടതാണെന്നു അദ്ദേഹം തിരുമാനിച്ചു.അതനുസരിച്ച് അദ്ദേഹം തന്നെ നേരിട്ട് ആ പഴയ കുട്ടികളെ കണ്ടു. 180 പേരോടും ഒറ്റ ചോദ്യമാണു ചോദിച്ചത് നിങ്ങളുടെ ജീവിതവിജയത്തിന്റെ രഹസ്യമെന്താണ് ?? എല്ലാവരും വികാരനിർഭരമായി മറുപടി ഒറ്റ വാചകത്തിൽ ഒതുക്കി ഞങ്ങൾക്ക് ഒരു സാർ ഉണ്ടായിരുന്നു .ഭാഗ്യവശാൽ സാർ ജീവിച്ചിരുപ്പുണ്ടായിരുന്നു .അദ്ധ്യാപകൻ സാറിനെ തിരക്കി അവിടെ ചെന്നു .തെരുവിൽ അലഞ്ഞു തിരിഞ്ഞ ബാലൻമാരെ പഠിപ്പിച്ചു മിടുക്കരാക്കിയത് എങ്ങനെയാണെന്നു ചോദിച്ചു .സാറിന്റെ കണ്ണുകൾ തിളങ്ങി ഒരു പുഞ്ചിരിയോടെ അവർ പറഞ്ഞു സത്യം പറഞ്ഞാൽ കാര്യം വളരെ ലളിതമാണ് എനിക്ക് ആ കുട്ടികളോട് അളവില്ലാത്ത സ്നേഹമുണ്ടായിരുന്നു .സൃഷ്ടിപരമായ ഒരേയൊരു ശക്തി അത് സ്നേഹം മാത്രമാണെന്ന് ഡിങ്കൻ ശുഭദിനം

Comments

Popular posts from this blog

Dinkan Story 82/2018

Dinkan - Malayalam Animation Movies

Dinkan Story 73/2018