Dinkan Story 75/2018
ഒരിക്കൽ സാബു അയാളുടെ പുതിയ കാർ കഴുകി കൊണ്ടിരുന്നപ്പോൾ അയൽവാസി ഷിബു
ചോദിച്ചു നിങ്ങളെപ്പോഴാണ് പുതിയ കാർ വാങ്ങിയത് അയാൾ മറുപടി പറഞ്ഞു
വാങ്ങിയതല്ല എന്റെ സഹോദരൻ സമ്മാനിച്ചതാണ് ഇങ്ങനെ ഒരു കാർ എനിക്കും
ഉണ്ടായിരുന്നെങ്കിൽ എന്നാണ് അയൽവാസി ഷിബു നെടുവീർപ്പോടെ പ്രതികരിച്ചത്
കാറുടമ സാബു പറഞ്ഞു പറയേണ്ടത് അങ്ങനെ ഒരു കാർ ഉണ്ടായിരുന്നെങ്കിൽ എന്നല്ല
മറിച്ച് അങ്ങനെ ഒരു സഹോദരനുണ്ടായിരുന്നെങ്കിൽ എന്നാണ് അതു കേട്ടു നിന്ന അയൽ
വാസിയുടെ ഭാര്യ പറഞ്ഞു ഞാൻ തന്നെ അങ്ങനെ ഒരു സഹോദരനായിരുന്നെങ്കിൽ
അഭികാമ്യമായ ഈ മനോഭാവം പ്രശംസനീയം തന്നെ നിങ്ങളടെ പ്രവൃത്തികൾ എന്നേയും
എന്റെ പ്രവൃത്തികൾ നിങ്ങളെയും ബാധിക്കുന്നു ഈ ഭുമി പങ്കുവെയ്ക്കുന്ന നാം
കുടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണം മനുഷ്യർക്കു പരസ്പര സഹായം ആവശ്യമാണ്
നല്ല വ്യക്തിത്വമുള്ളവർ സഹായം സ്വീകരിക്കുന്നതോടൊപ്പം ദാനം ചെയ്യുവാനും
എപ്പോഴും തയ്യാറായിരിക്കുമെന്ന് ഡിങ്കൻ ശുഭദിനം
Comments
Post a Comment