Dinkan Story 73/2018

അഹമ്മദബാദിലെ യാഹ്യ സത് വാല സംഗീതത്തിൽ ബിരുദമുള്ള ഇയാൾക്ക് രണ്ട് കണ്ണും കാണാൻ വയ്യ യാഹ്യ പറയുന്നു നാഡികൾ പുർണ്ണാമായും തകർന്ന എന്റെ കണ്ണുകൾ ഇലക്ട്രിക് ബൾബുകൾ പോലെയാണ് പക്ഷെ അതിലുടെവൈദ്യുതി കടത്തിവിട്ടെങ്കിലേ അത് കത്തുകയുള്ളു നാഡികൾ തകർന്ന് തികച്ചും ബലഹിനമായ തന്റെ കണ്ണുകളെ കുറിച്ച് നിസംഗമായി ഫലിതം പറഞ്ഞ് സ്വയം പൊട്ടിച്ചിരിക്കാൻ തക്കവണ്ണം അയാൾ ധീരനാണ് കുട്ടിക്കാലം മുതലേ അവൻ സാഹസികനായിരുന്നു മുപ്പതു ക്കാരനായ ഇയാൾ ഹിമാലയത്തിലെ 12000 അടി ഉയരമുള്ള ബീസ്കുണ്ടിലേക്ക് ഒരു സംഘത്തോടൊപ്പം സാഹസിക യാത്ര നടത്തി യാഹ്യ യുടെ വാക്കുകൾ 10000 അടി ഉയരത്തിൽ എത്തിയപ്പോൾ ഓക്സിജൻ പോലും വളരെ കുറച്ചേ കിട്ടിയിരുന്നുള്ളു എന്ന് തോന്നി എങ്കിലും ബീസ് കൂണ്ടിന്റെ ഉച്ചിയിൽ എത്താൻ കഴിയില്ലായെന്ന് ഒരു തവണ പോലും ഞാൻ ചിന്തിച്ചിട്ടില്ല അഞ്ചു പേരടങ്ങിയ ഈ സംഘത്തിലുള്ള മറ്റ് മൂന്ന് പേരും ലക്ഷ്യത്തിൽ എത്തുന്നതിന് മുമ്പ് ശ്രമം ഉപേക്ഷിച്ചു പോയി അപ്പോഴും യാഹ്യ പതറിയില്ല കടയുണ്ടായിരുന്ന സംഘതലവൻ പറഞ്ഞു ഞങ്ങൾ ചിന്തിച്ചു യാഹ്യയ്ക്ക് ഇത് വളരെ ക്ലേശകരമായിരിക്കുമെന്ന് എന്നാൽ അയാളുടെ ലക്ഷ്യത്തിലെത്താനുള്ള തീവ്രത അജയ്യമായിരുന്നു  യാഹ്യയുടെ വാക്കുകൾ നാഡികൾ പുർണ്ണമായും തളർന്നു പോയ എന്റെ കണ്ണുകൾ കൊണ്ട് എനിക്കൊന്നും കാണാൻ കഴിയില്ല പക്ഷേ ഈ ഭുമി യുടെ മുഴുവൻ സൗന്ദര്യവും ഞാൻ അകക്കണ്ണുകൾ കൊണ്ട് കാണുന്നു ഞാൻ എന്റെ കണ്ണുകൾ ദാനം ചെയ്യാൻ തിരുമാനിച്ചു അത് ആർക്കെങ്കിലും ഉപകാരപ്പെടും അതുകൊണ്ട് എനിക്കൊരു ഗുണവുമില്ല ഇവിടെ അന്ധത നൽകിയ കുറവ് യാഹ്യ സാഹസികമായ നേട്ടമാക്കി സ്വയം ശക്തി കരിച്ചു അംഗവൈകല്യമുള്ളവർക്കു പോലും അവർ ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതെന്തും കീഴടക്കാമെന്ന് ആ സാഹസീകൻ നമ്മുടെ ഹൃദയങ്ങളിൽ വന്ന് മന്ത്രിക്കുന്നു ഇതിനേക്കാൾ വലുതായ എന്തു കുറവാണ് നിങ്ങൾക്കുള്ളത് ? കുറവുകളെ ഒളിപ്പിച്ചു വയ്ക്കുകയല്ല വേണ്ടത് അതിനെ സ്വീകരിക്കുക ശക്തിയാക്കി മാറ്റുക കുടുതൽ ആളുകൾക്കും അവർക്ക് എന്താണ് നേടേണ്ടത് എന്നറിയില്ല അവർക്ക് അവരെ തന്നെ വിശ്വാസമില്ല ജീവിതത്തിൽ ഒരുകൂട്ടർ ഒരിക്കലും പരാജയപ്പെട്ടിട്ടേ ഇല്ല അത്തരക്കാർ ജീവിതത്തിൽ ഒന്നും ചെയ്തിട്ടില്ല അതുകൊണ്ട് അവർക്ക് വീഴ്ചകളും പറ്റിയിട്ടില്ലെന്നു ഡിങ്കൻ ശുഭദിനം

Comments

Popular posts from this blog

Dinkan Story 82/2018

Dinkan - Malayalam Animation Movies

Dinkan Story 73/2018