Dinkan Story 56/2018
ഒരിക്കൽ സുബി ചെറു കുട്ടിയായിരുന്നപ്പോൾ സർക്കസ് കൂടാരത്തിന് മുന്നിലെ
ക്യുവിൽ അച്ഛന്റെയൊപ്പം ടിക്കറ്റെടുക്കാൻ കാത്തുനിൽക്കുകയായിരുന്നു. അവസാനം
ടിക്കറ്റ് കൗണ്ടറിനും ഞങ്ങൾക്കും ഇടയിൽ ഒരു കുടുംബം കൂടി മാത്രമേ
ഉണ്ടായിരുന്നുള്ളു. ആ വലിയ കുടുംബം എന്നെ വളരെയേറെ ആകർഷിച്ചു. ആ
കുടുംബത്തിൽ 12 വയസ്സിനു താഴെയുള്ള ആകെ 8 കുട്ടികളാണ് ഉണ്ടായിരുന്നത്
പാവങ്ങളായ അവർ വില കൂടിയ വസ്ത്രങ്ങളായിരുന്നില്ല ധരിച്ചിരുന്നത് എന്നാൽ
വ്യത്തിയുളതായിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെഅവർ ആദ്യമായി സർക്കസ് കാണാൻ
വന്നതാണെന്നു മനസ്സിലാകും ആ നിരയുടെ മുൻപിൽ അച്ഛനും ,അമ്മയും നിലകൊണ്ടു
.ഭാര്യ ഭർത്താവിന്റെ കൈപ്പിടിച്ചിരിക്കുകയാണ് ടിക്കറ്റ് കൗണ്ടറിലെ വനിത
എത്ര ടിക്കറ്റുകളാണ് വേണ്ടതെന്ന് അദ്ദേഹത്തോട് ചോദിച്ചു എനിക്ക് 8
കുട്ടികളുടെ ടിക്കറ്റും മുതിർന്നവരുടെത് രണ്ടും കൗണ്ടറിലെ വനിത
ടിക്കറ്റിന്റെ വില എത്രയെന്നറിയിച്ചു എത്രയെന്നാണ് നിങ്ങൾ പറഞ്ഞത് ?? എത്ര
പണമാണു വേണ്ടത് എന്നവർ ആവർത്തിച്ചു ആ മനുഷ്യന്റെ കൈയിൽ അത്രയും പണം
ഉണ്ടായിരുന്നില്ല .കുട്ടികളേയും സർക്കസ് കാണിക്കുവാനുള്ള പണം
കൈവശമില്ലായെന്നു പിന്തിരിഞ്ഞ് അവരോട് അയാൾക്ക് എങ്ങനെ പറയുവാൻ കഴിയും
.എന്താണ് സംഭവിക്കുന്നത് എന്ന് സുബിയുടെ അച്ഛൻ മനസ്സിലാക്കി അദ്ദേഹം തന്റെ
പോക്കറ്റിൽ നിന്നും ഒരു നുറു രൂപയുടെ ഒരു നോട്ട് വലിച്ചെടുത്തു സാവധാനം
ആരും അറിയാതെ ,അതു നിലത്തിട്ടു ,സുബിയുടെ അച്ഛൻ ഓട്ടോ ഡ്രൈവറായിട്ടു കൂടി
ആദ്ദേഹം കുനിഞ്ഞ് ആ നോട്ട് എടുത്തു ആ മനുഷ്യനെ തോളിൽ തൊട്ട് വിളിച്ചു
കൊണ്ടു പറഞ്ഞു സർ ദയവായി ക്ഷമിക്കു ഈ നോട്ട് അങ്ങയുടെ പോക്കറ്റിൽ നിന്നും
നിലത്തു വീണതാണ് ഇത് കൈവശം വയ്ക്കു എന്താണു സംഭവിച്ചതെന്ന് ആ മനുഷ്യൻ
മനസ്സിലാക്കി ഒരു സഹായത്തിനു വേണ്ടി അദ്ദേഹം അഭ്യർത്ഥിച്ചതേയില്ല തികച്ചും
ഹൃദയഭേദകവും വ്യാകുലപ്പെടുത്തുന്നതുമായ ആ നിമിഷങ്ങളിൽ ഹതാശനായി അദ്ദേഹം
സഹായത്തിനു നന്ദി പറഞ്ഞു സുബിയുടെ അച്ഛന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി
കൊണ്ട് അദ്ദേഹം രണ്ടു കൈകൾ കൊണ്ടും അച്ചന്റെ കൈപ്പിടിച്ചു 100 രൂപ നോട്ട്
അദ്ദേഹം കൈപ്പറ്റി അദ്ദേഹത്തിന്റെ ചുണ്ടുകൾ വിറയ്ക്കുകയും കണ്ണിർ
കവിളുകളിലുടെ ഒഴുകുകയും ചെയ്തു അദ്ദേഹം പറഞ്ഞു നന്ദിയുണ്ട് സർ നന്ദിയുണ്ട് ഈ
സഹായം എനിക്കും എന്റെ കുടുംബത്തിനും വളരെയേറെ വിലപ്പെട്ടതാണ് അച്ഛൻ
സുബിയേയും കുട്ടി കാറിലേക്ക് മടങ്ങി ഞങ്ങൾ വിട്ടിലേക്ക് തിരിച്ചുപോയി ആ
രാത്രിയിൽ ഞങ്ങൾക്ക് സർക്കസ് കണാനായില്ല പക്ഷേ ഞങ്ങൾ വെറും
കൈയോടെയായിരുന്നില്ല മടങ്ങിയത് ശുഭദിനം
Comments
Post a Comment