Dinkan Story 58/2018
ഐൻസ്റ്റിൻ പറഞ്ഞു എന്റെ ബുദ്ധിപരമായ കഴിവിന്റെ 25% മാത്രമാണ് ഞാൻ
ജീവിതത്തിൽ ഉപയോഗിച്ചിട്ടുള്ളു എന്നു തോന്നുന്നു വില്യംജെയിംസ് ആകട്ടെ
അവരുടെ കഴിവിന്റെ 10-12 % വരെ മാത്രമേ ഉപയോഗിക്കുന്നുള്ളു എന്നാണ് പറഞ്ഞത്
ഒരിക്കൽ ആരോ ഒരു ബുദ്ധിമാനായ വൃദ്ധനോട് ചോദിച്ചു ജീവിതത്തിൽ ഏറ്റവും
ഭാരമേറിയ ചുമതല ഏതാണ് അയാൾ പറഞ്ഞു ഒന്നും ചുമക്കാനില്ലാത്തതാണ് എറ്റവും
വലിയ ഭാരം നിലയ്ക്കാത്ത സംഗീതത്തോടെയാണ് പലരും മരണം കൈവരിക്കുന്നത് അവർ
യഥാർഥത്തിൽ ജീവിച്ചിട്ടില്ല ഉപയോഗിക്കപ്പെടാത്ത യന്ത്രങ്ങളെ പോലെ അവരുടെ
ജീവിതം തുരുമ്പുപിടിയ്ക്കുന്നു വെറുതെ തുരുമ്പുപിടിച്ചു പോകുന്നതിനെക്കാൾ
അദ്ധ്വാനിച്ചു ക്ഷിണിക്കുന്നതാണ് എനിക്കിഷ്ടം എനിക്കു ചെയ്യാമായിരുന്നു
എന്നതാണ് ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ വാക്കുകൾ ജീവിതം
തുരുമ്പുപിടിയ്ക്കാൻ അനുവദിക്കുന്നത് ക്ഷമയായി തെറ്റിദ്ധരിക്കപ്പെടാം പക്ഷേ
ക്ഷമ ഒരു ബോധപുർവ്വമായ തീരുമാനത്തിന്റെ ഫലമാണ് ക്ഷമ ക്രിയാത്മകമാണ് അതു
മനുഷ്യനെ മടിയനാക്കുന്നില്ല തുരുമ്പുപിടിച്ച ജീവിതം അലസ്സതയുടെയും
നിസ്സംഗതയും പ്രതീകമാണെന്ന് ഡിങ്കൻ ശുഭദിനം
Comments
Post a Comment