Dinkan Story 21/2018

ശാരീരിക വൈകല്യമുള്ള കുട്ടികളുടെ ഒരു ഓട്ടമത്സരം നടക്കുകയാണ്  ,ഓട്ടമത്സരത്തിൽ ട്രാക്കിൽ എട്ട് പെൺകുട്ടികൾ ഓടാൻ തയ്യാറായി നിൽക്കുകയാണ് ,ഓടുന്നതിനുള്ള വെടിയൊച്ച കേട്ട ഉടൻ എട്ട് കുട്ടികളും ഓടാൻ തുടങ്ങി ,.ഏതാണ്ട് ഇരുപത് മീറ്റർ ഓടിയപ്പോഴേയ്ക്കും , ഇക്കുട്ടത്തിലെ ഒരു ചെറിയ പെൺകുട്ടി , ട്രാക്കിൽ കാല് തെന്നി മറിഞ്ഞു വിണു , അവൾ ഉറക്കെ കരയാൻ തുടങ്ങി , ശബ്ദം കേട്ട് ബാക്കി  ഏഴ് കുട്ടികളും ഓട്ടം നിർത്തി . വീണുപോയ കുട്ടിയുടെ അടുത്ത് എത്തി . ആ കുട്ടിയെ മറ്റൊരു കുട്ടി എഴുന്നേൽപ്പിച്ച് . അവളെ ചുംബിച്ചു , എന്നിട്ട് ചോദിച്ചു , നീനക്ക് ഇപ്പോൾ വേദന കുറഞ്ഞല്ലോ ? വിണു പോയ പെൺകുട്ടിയെ ബാക്കി ഏഴ് പെൺകുട്ടികൾ പൊക്കിയെടുത്ത് , അവർ പരസ്പരം കൈകൾ കോർത്ത് ,ഒരുമിച്ച് അവളെ താങ്ങിക്കൊണ്ട്  വിന്നിംഗ് പോസ്റ്റിലേയ്ക്ക് നടക്കുകയാണ് ,,,,,,..... വിജയിച്ച ആളുകൾ മറ്റുള്ളവരെ കുടി മുന്നോട്ടേയ്ക്ക് നയിക്കുന്നു .. അംഗവൈകല്യമുള്ള കുട്ടികൾ , അംഗവൈകല്യം ഇല്ലാത്തവരുടെ മുന്നിൽ കാണിച്ച ഈ മാതൃക മഹോന്നതമാണ് . കോടികളോളം വരുന്ന നോട്ടു കെട്ടുകൾക്ക് , ചില അവസരങ്ങളിൽ ഒരു ഗ്ലാസ് വെള്ളത്തിന്റെ വിലയോ  ഒരാളുടെ സ്നേഹത്തോടെയുള്ള കര സ്പർശത്തിന്റെ മഹത്ത്വമോ ഇല്ല യെന്നും ഡിങ്കൻ പറയുന്നു ശുഭദിനം

Comments

Popular posts from this blog

Dinkan Story 82/2018

Dinkan - Malayalam Animation Movies

Dinkan Story 73/2018