Posts

Dinkan Story 94/2018

Image
ഒരിക്കൽ മോറിസ് ഗുഡ്മാൻ എന്ന  ഇംഗ്ലിഷ് വിശ്വവിഖ്യാത എഴുത്തുകാരൻ ഒരു വിമാനാപകടത്തിൽപ്പെട്ടു അപകടത്തിൽ ഡോക്ടർമാർ വിധിയെഴുതി അദ്ദേഹം രക്ഷപ്പെടില്ലെന്ന് .നട്ടെല്ല് പൂർണ്ണമായി തകരുകയും ശ്വാസകോശങ്ങൾക്ക് സാരമായ പരിക്ക് പറ്റിയതിനാൽ ശ്വസിക്കാൻ കഴിയുമായിരുന്നില്ല അദ്ദേഹം പറയുന്നു .ഞാൻ ആശുപത്രിയിൽ എത്തിയത് ജീവശ്ചവ മായിട്ടാണ് എന്റെ നട്ടെല്ല് പൂർണ്ണമായും തകർന്നിരുന്നു ഭക്ഷണം കഴിക്കാൻ കഴിയുമായിരുന്നില്ല .ആകെ ചെയ്യാൻ പറ്റുമായിരുന്നത് കണ്ണുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്യാം ...ശേഷിക്കുന്ന കാലമത്രയും നിർജ്ജിവമായ ഒരു വസ്തുവിനെ പോലെ തളർന്നു കിടക്കാമെന്നേയുള്ളു എന്നെ പരിശോധിച്ച ഡോക്ടർമാർ വിധിയെഴുതി ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ഒക്കെ ഇ തേ അഭിപ്രായമായിരുന്നു എന്നാൽ ഞാൻ അത് വിശ്വസിച്ചില്ല അവരുടെ ധാരണകൾ അവർ പറയുന്നു എനിക്ക് അത് പ്രശ്നമല്ല ഇതിനെപ്പറ്റിയുള്ള എന്റെ ചിന്തയാണ് എറ്റവും നിർണ്ണായകം എന്ന് ഞാൻ വിശ്വസിച്ചു .ഞാൻ രോഗത്തെ കുറിച്ചോ അതിന്റെ വിവശതകളെ കുറിച്ചോ ചിന്തിച്ചില്ല ഒരു നിമിഷം പോലും പുർണ്ണാരോഗ്യവാനായി മാറുന്നതിനെ കുറിച്ച് ഞാൻ നിരന്തരമായി ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്തു കൊണ്ടിരുന്നു ആരോഗ്...

Dinkan Story 93/2018

Image
93/18 ഒരിക്കൽ പള്ളിലച്ചൻ ഒരു വീട്ടിൽ ചെന്നു അവിടുത്തെ മകന് ഒരു പെണ്ണിനെ കണ്ടു പിടിച്ചു കൊടുക്കുന്ന പണി വീട്ടമ്മ പള്ളിലച്ചനെ ഏൽപ്പിച്ചു .പള്ളിലച്ചൻ :എങ്ങനെയുള്ള പെണ്ണിനെയാണ് വേണ്ടത് ?വീട്ടമ്മ: അതീവ സുന്ദരിയായിരിക്കണം ,സാമ്പത്തിക നില വളരെ ഉയർന്നതായിരിക്കണം മകന്റെ നിലയ്ക്കൊത്ത ഉയർന്ന വിദ്യാഭ്യാസം ഉണ്ടായിരിക്കണം .ജോലി ഉണ്ടായിരിക്കണം കുടുംബം നല്ല ആഢ്യത്വം ഉള്ളതുമായിരിക്കണം .. ഇതു കേട്ട പള്ളിലച്ചൻ അല്പനേരം മൗനമായിരുന്നു എന്നിട്ട് പറഞ്ഞു :ഇങ്ങനെയൊരു പെണ്ണുണ്ടായിരുന്നുവെങ്കിൽ ഈ ഞാൻ  ഇങ്ങനെ വെള്ളയുമിട്ട് താടിയും ,മുടിയും നീട്ടി വളർത്തി നടക്കുമായിരുന്നോ  ??പിടിച്ചു വച്ചവയല്ല മറിച്ച്.. വിട്ടുകൊടുത്തവയാണ് , നഷ്ടപ്പെടുത്തിയവയാണ് .. ഭാവിയിൽ വലിയ നേട്ടങ്ങളായി മാറുന്നത് .പങ്കാളിയെ മാറ്റിയെടുക്കാൻ ശ്രമിക്കുക എന്നതാണ് ലോകത്തിലെ ഏറ്റവും വലിയ അബദ്ധം അയാൾ ,ആയിരിക്കുന്നതു പോലെ അംഗികരിക്കുക  സ്വീകരിക്കുക... ഡിങ്കൻ ശുഭദിനം

Dinkan Story 92/2018

Image
ഒരു കുടുംബത്തിൽ രണ്ടു സഹോദരൻമാരുണ്ടായിരുന്നു ഒരാൾ മയക്കുമരുന്നുപയോഗിക്കുന്നവനും മദ്യപാനിയും കുടുംബത്തിലുള്ളവരെ മർദ്ദിക്കുന്നവനും ആയിരുന്നു മറ്റേയാൾ മികച്ച ബിസിനസ്സ് കാരനും സമൂഹത്തിൽ ബഹുമാന്യനും നല്ല കുടുംബ ജീവിതം നയിക്കുന്നവനുമായിരുന്നു .ഒരേ മാതാപിതാക്കളുടെ ഒരേ സാഹചര്യത്തിൽ വളർന്ന രണ്ടു മക്കൾ എങ്ങിനെ വ്യത്യസ്ത സ്വഭാവക്കാരായി ? ?? ആദ്യത്തെ സഹോദരനോട് എന്തുകൊണ്ടാണ് നീങ്ങൾ മയക്കുമരുന്നിനടിമയും മദ്യപാനിയും ഭാര്യയെ തല്ലുന്നവനും ആയതെന്നും എന്തായിരുന്നു അയാളുടെ പ്രചോദനമെന്നും ചോദിച്ചപ്പോൾ അയാൾ ഇങ്ങനെ മറുപടി പറഞ്ഞു എന്റെ അച്ഛനാണ് എന്റെ പ്രചോദനം. അദ്ദേഹം മയക്കുമരുന്നും മദ്യവും ഉപയോഗിച്ചിരുന്നു .വി ട്ടിലുള്ളവരെ മർദ്ദിച്ചിരുന്നു എന്നിൽ നിന്നും മറ്റെന്താണ് പ്രതിക്ഷിക്കുന്നത് ? രണ്ടാമത്തെ സഹോദരനോട് എങ്ങനെയാണ് നിങ്ങൾ നല്ലവനായത് ?എന്താണ് നീങ്ങളുടെ പ്രചോദനം എന്നു ചോദിച്ചപ്പോൾ അയാളുടെ മറുപടി ശ്രദ്ധേയമായിരുന്നു .എന്റെ അച്ചൻ തന്നെയാണ് എന്റെ പ്രചോദനം .അദ്ദേഹത്തിന്റെ ദുശ്ശിലങ്ങളെല്ലാം ചെറുപ്പത്തിൽ ഞാൻ ശ്രദ്ധിച്ചിരുന്നു പക്ഷേ അതൊന്നും എന്നെ സ്വാധിനിക്കില്ലെന്ന് അന്നു തന്നെ ഞാൻ ദൃഢനിശ്ചയം ചെയ്തിരുന്നു. രണ്...

Dinkan Story 91/2018

Image
ഗോൾഫ് കളിയിൽ തന്റെ നിലവാരം ഉയർത്തണമെന്നത് ജെയിംസിന്റെ ഒരു വലിയ സ്വപ്നമായിരുന്നു ഈ ലക്ഷ്യം സാദ്ധ്യമാക്കാൻ അദ്ദേഹം അതുല്യമായ ഒരു മാർഗ്ഗം കണ്ടു പിടിക്കുകയും ചെയ്തു .ഈ മാർഗ്ഗം കണ്ടു പിടിക്കുന്നതുവരെ അദ്ദേഹം ഒരു ശരാശരി ഗോൾഫ് കളിക്കാരൻ മാത്രമായിരുന്നു.മദ്ധ്യത്തിൽ നിന്നും തൊണ്ണൂറുകളുടെ താഴേവരെ അടിക്കുന്ന ഒരാൾ മാത്രം .അവിടുന്നങ്ങോട്ട് നീണ്ട ഏഴു വർഷത്തേക്ക് പൂർണ്ണമായും കളിയിൽ നിന്നും വിട്ടുനിന്നു .ഒരു ക്ലബ് തൊടുക കൂടി ചെയ്തില്ല കളിയിൽ നിന്നും വിട്ടു നിന്ന ഈ ഏഴു വർഷങ്ങൾക്കു ശേഷം ജയിംസ് മടങ്ങിയെത്തിയപ്പോഴാണ് കളിയിലെ ഫലപ്രദവും അത്ഭുതകരവുമായ മാർഗ്ഗം ആവിഷ്കരിച്ചത് നീണ്ട ഏഴു വർഷത്തെ വിട്ടു നിൽക്കലിനു ശേഷം അദ്ദേഹം ആദ്യം പ്രത്യക്ഷപ്പെട്ട കളിയിൽ അത്ഭുതകരമായ 74 ന്റെ ഒരു ഷോട്ടാണ് അദ്ദേഹം അടിച്ചത് എന്തായിരുന്നു അദ്ദേഹത്തിന്റെ വിജയരഹസ്യം ? ദൃശ്യവത്കരണം അതെ ദൃശ്യവത്കരണം തന്നെ ഗോൾഫ് കളിയിൽ നിന്നും വിട്ടു നിന്ന ആ ഏഴു വർഷവും ജയിംസ് വടക്കൻ വിയറ്റ്നാമിൽ ഒരു യുദ്ധത്തടവുകാരനായി കഴിയുകയായിരുന്നു .ആരെയും കാണാൻ അവസരം ലഭിച്ചില്ല .ആരോടും സംസാരിച്ചില്ല .ശരീരം കൊണ്ടൊരു പ്രവൃത്തിയും ചെയ്തില്ല. ആദ്യത്തെ കുറെ മാസങ്ങളിൽ മോ...

Dinkan Story 90/2018

Image
വെള്ളത്തിനടിയിൽ ഏതാണ്ട് നാല്പതടി താഴ്ചയിലായിരുന്നു ഞാൻ അതും ഒറ്റയ്ക്ക് ഉളം ചുടുളള വെള്ളം പക്ഷേ മാംസപേശികൾ കോച്ചി വലിക്കാൻ തുടങ്ങിയപ്പോൾ അത്രയേറെ ഭയപ്പാടൊന്നും എനിക്കുണ്ടായില്ല വയറ്റിലെ കോച്ചി പ്പിടിത്തം കാരണം എന്റെ ചുരുണ്ടു മടങ്ങി അരയിൽ കെട്ടിയിരുന്ന ഭാരിച്ച ബെൽറ്റഴിക്കാൻ ഞാനൊന്നു ശ്രമിച്ചു നോക്കി  പക്ഷേ കഠിനമായ വേദന കാരണം എനിക്കതിന്റെ കൊളുത്തുകളിൽ പിടുത്തം കിട്ടിയില്ല ഞാൻ മെല്ലെ മുങ്ങി താഴുകയാണെന്നും എനിക്ക് മനസ്സിലായി അതോടെ ഞാൻ കുടുതൽ പരിഭ്രാന്തയായി .ഓക്സിജൻ ടാങ്കിലെ ശുദ്ധവായു തീരാൻ അധിക സമയമില്ലെന്ന് ഞാനപ്പോൾ മനസ്സിലാക്കി ഇങ്ങനെയങ്ങ് മരിക്കാനോ' എനിക്കു വേറേ എന്തെല്ലാം ജോലികൾ ചെയ്തു തീർക്കാനുണ്ട് ഞാൻ ചിന്തിച്ചു ആരോരുമറിയാതെ എനിക്കെന്താണ് സംഭവിച്ചതെന്ന് ലോകമറിയാതെ ഞാനങ്ങു പോവുകയോ ? ഞാൻ വിളിച്ചുകൂവി ആരെങ്കിലും എന്തെങ്കിലും എന്നെ ഒന്ന് സഹായിക്കണേ പെട്ടെന്നാണ് എന്റെ കക്ഷത്തിനിടയിൽ എന്തോ വന്ന് തള്ളിയത്. ഓ ദൈവമേ മനുഷ്യത്തീനിയായ സ്രാവോ മറ്റോ ആണോ ? ഞാൻ വെപ്രാളപ്പെട്ടു അതോടൊപ്പം നിരാശയും എനിക്ക് തോന്നി എന്റെ കൈ എന്തോ വന്ന് ബലാൽകാരമായി ഉയർത്തുകയായിരുന്നു അതോടൊപ്പം എന്റെ കൺമുന്നിൽ മറ്റൊര...

Dinkan Story 89/2018

Image
നെൽസൻ മണ്ടേലജനങ്ങളോട്  ഒരിക്കൽ പറഞ്ഞു. ജീവിതത്തിലെ ഈ നിമിഷം ആസ്വദിക്കുക ,നമ്മളെന്തോ അതായിത്തീർന്നതിനു നന്ദിയുള്ളവരായിരിക്കുക .മലകൾ കയറാൻ എനിക്ക് വളരെ ഇഷ്ടമാണ് .ഒരു മല കയറിക്കഴിഞ്ഞാലായിരിക്കും നാം മനസ്സിലാക്കുന്നത് ഇനിയും ധാരാളം മലകൾ കയറാനുണ്ടെന്ന് .ഒരു മല കയറിക്കഴിഞ്ഞാൽ ഞാനൊരു നിമിഷം നില്ക്കും എനിക്കു ചുറ്റുമുള്ള അതി മനോഹരമായ കാഴ്ചകൾ കാണാനും ഞാൻ പിന്നിട്ട ദുരത്തെപ്പറ്റി ചിന്തിക്കാനും വെറും ഒരു നിമിഷം മാത്രം അതിൽ കൂടുതൽ എനിക്ക് ചെലവഴിക്കാനാവില്ല എനിക്കു ഇനിയും ഉത്തരവാദിത്വങ്ങൾ നിറവേറ്റാനുണ്ട് എന്റെ നീണ്ട യാത്ര അവസാനിച്ചിട്ടില്ല എനിക്ക് ഇനിയും നിരവധി മലകൾ കയറാനുണ്ട് . നമ്മൾ എവിടെ എത്തിയോ അവിടെ വെച്ച് കാഴ്ചകൾ ആസ്വദിക്കുക .നമ്മൾ പിന്നിട്ട വഴികൾ ആസ്വദിക്കുക .ജീവിതയാത്രയിൽ ഇത്രയും ദൂരം താണ്ടാൻ കഴിഞ്ഞതിനു നന്ദിയുള്ളവനായിരിക്കുക .എത്തിച്ചേർന്ന നിമിഷത്തിൽ ജീവിക്കുക .പക്ഷേ നിങ്ങളിൽ കുടികൊള്ളുന്ന കഴിവുകളോടൊപ്പം നിങ്ങൾക്ക് ധാരാളം ഉത്തരവാദിത്വങ്ങളും ഉണ്ടെന്ന കാര്യം ഒരിക്കലും വിസ്മരിക്കരുത് .സ്വയം പ്രകാശമാനമാക്കുക. ഓരോ മനുഷ്യജീവിയുടെയും കടമയാണെന്ന് വിശ്വസിക്കുന്നു കഴിഞ്ഞകാല നേട്ടങ്ങളുടെ അടിസ...

Dinkan Story 75/2018

Image
മഹാനായ സോക്രട്ടീസിന്റെ ഭാര്യ സാന്തിപ്പെ ഒരു മുൻകോപിയായിരുന്നു ഭർത്താവിന്റെ അസാധാരണമായ മഹത്യം അവർക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല ഒരു ദിവസം കോപം കൊണ്ട് അവർ ഭർത്താവിനെ നിർദ്ദയം ശകാരിച്ചു അതികഠിനമായ ആക്ഷേപ ശരങ്ങൾ ഏറ്റിട്ടും യാതൊരു കുലുക്കവുമില്ലാതിരിക്കുന്ന ഭർത്താവിനെ കണ്ടപ്പോൾ അവളുടെ കോപം വിണ്ടും വർദ്ധിച്ചു കലി കയറിയ സാന്തിപ്പെ ഒരു കുടം നിറയെ വെള്ളം കൊണ്ടുവന്ന് ഭർത്താവിന്റെ തലയിലൊഴിച്ചു യതൊന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ സോക്രട്ടീസ് അപ്പോഴും  അക്ഷോഭ്യനായി നിലകൊണ്ടു ശരിക്കും പറഞ്ഞാൽ സോക്രട്ടീസിന്റെ മുന്നിൽ സാന്തിപ്പേ തകർന്നു പോയി നനഞ്ഞു കുതിർന്നു നിൽക്കുന്ന അദ്ദേഹം ഭാര്യയോട് പുഞ്ചിരിച്ചു കൊണ്ട് പറയുകയാണ് നിന്റെ കോപവും ശകാരവും മിന്നലിനും ഇടിവെട്ടലിനും സമമായിരുന്നു മിന്നലും ഇടിയും കഴിഞ്ഞാലുടൻ ഒരു കനത്ത മഴ പെയ്യുക പതിവാണ് ഇപ്പോൾ അതും സംഭവിച്ചിരിക്കുന്നു അതു പെയ്യാതിരുന്നെങ്കിൽ ഞാൻ അൽഭുതപ്പെടുമായിരുന്നു അവളുടെ കോപത്തെ അദ്ദേഹത്തിന് ക്ഷമ കൊണ്ട് ജയിക്കാൻ കഴിഞ്ഞു പശ്ചാത്താപ വിവശമായ സാന്തിപ്പെ പിന്നിട് വളരെ സ്നേഹത്തോടെയാണ് അദ്ദേഹത്തോട് പെരുമാറിയത് ക്ഷമാശീലത്തെക്കാൾ ശ്രേഷ്ഠമ...