Posts

Showing posts from March, 2018

Dinkan Story 94/2018

Image
ഒരിക്കൽ മോറിസ് ഗുഡ്മാൻ എന്ന  ഇംഗ്ലിഷ് വിശ്വവിഖ്യാത എഴുത്തുകാരൻ ഒരു വിമാനാപകടത്തിൽപ്പെട്ടു അപകടത്തിൽ ഡോക്ടർമാർ വിധിയെഴുതി അദ്ദേഹം രക്ഷപ്പെടില്ലെന്ന് .നട്ടെല്ല് പൂർണ്ണമായി തകരുകയും ശ്വാസകോശങ്ങൾക്ക് സാരമായ പരിക്ക് പറ്റിയതിനാൽ ശ്വസിക്കാൻ കഴിയുമായിരുന്നില്ല അദ്ദേഹം പറയുന്നു .ഞാൻ ആശുപത്രിയിൽ എത്തിയത് ജീവശ്ചവ മായിട്ടാണ് എന്റെ നട്ടെല്ല് പൂർണ്ണമായും തകർന്നിരുന്നു ഭക്ഷണം കഴിക്കാൻ കഴിയുമായിരുന്നില്ല .ആകെ ചെയ്യാൻ പറ്റുമായിരുന്നത് കണ്ണുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്യാം ...ശേഷിക്കുന്ന കാലമത്രയും നിർജ്ജിവമായ ഒരു വസ്തുവിനെ പോലെ തളർന്നു കിടക്കാമെന്നേയുള്ളു എന്നെ പരിശോധിച്ച ഡോക്ടർമാർ വിധിയെഴുതി ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ഒക്കെ ഇ തേ അഭിപ്രായമായിരുന്നു എന്നാൽ ഞാൻ അത് വിശ്വസിച്ചില്ല അവരുടെ ധാരണകൾ അവർ പറയുന്നു എനിക്ക് അത് പ്രശ്നമല്ല ഇതിനെപ്പറ്റിയുള്ള എന്റെ ചിന്തയാണ് എറ്റവും നിർണ്ണായകം എന്ന് ഞാൻ വിശ്വസിച്ചു .ഞാൻ രോഗത്തെ കുറിച്ചോ അതിന്റെ വിവശതകളെ കുറിച്ചോ ചിന്തിച്ചില്ല ഒരു നിമിഷം പോലും പുർണ്ണാരോഗ്യവാനായി മാറുന്നതിനെ കുറിച്ച് ഞാൻ നിരന്തരമായി ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്തു കൊണ്ടിരുന്നു ആരോഗ്...

Dinkan Story 93/2018

Image
93/18 ഒരിക്കൽ പള്ളിലച്ചൻ ഒരു വീട്ടിൽ ചെന്നു അവിടുത്തെ മകന് ഒരു പെണ്ണിനെ കണ്ടു പിടിച്ചു കൊടുക്കുന്ന പണി വീട്ടമ്മ പള്ളിലച്ചനെ ഏൽപ്പിച്ചു .പള്ളിലച്ചൻ :എങ്ങനെയുള്ള പെണ്ണിനെയാണ് വേണ്ടത് ?വീട്ടമ്മ: അതീവ സുന്ദരിയായിരിക്കണം ,സാമ്പത്തിക നില വളരെ ഉയർന്നതായിരിക്കണം മകന്റെ നിലയ്ക്കൊത്ത ഉയർന്ന വിദ്യാഭ്യാസം ഉണ്ടായിരിക്കണം .ജോലി ഉണ്ടായിരിക്കണം കുടുംബം നല്ല ആഢ്യത്വം ഉള്ളതുമായിരിക്കണം .. ഇതു കേട്ട പള്ളിലച്ചൻ അല്പനേരം മൗനമായിരുന്നു എന്നിട്ട് പറഞ്ഞു :ഇങ്ങനെയൊരു പെണ്ണുണ്ടായിരുന്നുവെങ്കിൽ ഈ ഞാൻ  ഇങ്ങനെ വെള്ളയുമിട്ട് താടിയും ,മുടിയും നീട്ടി വളർത്തി നടക്കുമായിരുന്നോ  ??പിടിച്ചു വച്ചവയല്ല മറിച്ച്.. വിട്ടുകൊടുത്തവയാണ് , നഷ്ടപ്പെടുത്തിയവയാണ് .. ഭാവിയിൽ വലിയ നേട്ടങ്ങളായി മാറുന്നത് .പങ്കാളിയെ മാറ്റിയെടുക്കാൻ ശ്രമിക്കുക എന്നതാണ് ലോകത്തിലെ ഏറ്റവും വലിയ അബദ്ധം അയാൾ ,ആയിരിക്കുന്നതു പോലെ അംഗികരിക്കുക  സ്വീകരിക്കുക... ഡിങ്കൻ ശുഭദിനം

Dinkan Story 92/2018

Image
ഒരു കുടുംബത്തിൽ രണ്ടു സഹോദരൻമാരുണ്ടായിരുന്നു ഒരാൾ മയക്കുമരുന്നുപയോഗിക്കുന്നവനും മദ്യപാനിയും കുടുംബത്തിലുള്ളവരെ മർദ്ദിക്കുന്നവനും ആയിരുന്നു മറ്റേയാൾ മികച്ച ബിസിനസ്സ് കാരനും സമൂഹത്തിൽ ബഹുമാന്യനും നല്ല കുടുംബ ജീവിതം നയിക്കുന്നവനുമായിരുന്നു .ഒരേ മാതാപിതാക്കളുടെ ഒരേ സാഹചര്യത്തിൽ വളർന്ന രണ്ടു മക്കൾ എങ്ങിനെ വ്യത്യസ്ത സ്വഭാവക്കാരായി ? ?? ആദ്യത്തെ സഹോദരനോട് എന്തുകൊണ്ടാണ് നീങ്ങൾ മയക്കുമരുന്നിനടിമയും മദ്യപാനിയും ഭാര്യയെ തല്ലുന്നവനും ആയതെന്നും എന്തായിരുന്നു അയാളുടെ പ്രചോദനമെന്നും ചോദിച്ചപ്പോൾ അയാൾ ഇങ്ങനെ മറുപടി പറഞ്ഞു എന്റെ അച്ഛനാണ് എന്റെ പ്രചോദനം. അദ്ദേഹം മയക്കുമരുന്നും മദ്യവും ഉപയോഗിച്ചിരുന്നു .വി ട്ടിലുള്ളവരെ മർദ്ദിച്ചിരുന്നു എന്നിൽ നിന്നും മറ്റെന്താണ് പ്രതിക്ഷിക്കുന്നത് ? രണ്ടാമത്തെ സഹോദരനോട് എങ്ങനെയാണ് നിങ്ങൾ നല്ലവനായത് ?എന്താണ് നീങ്ങളുടെ പ്രചോദനം എന്നു ചോദിച്ചപ്പോൾ അയാളുടെ മറുപടി ശ്രദ്ധേയമായിരുന്നു .എന്റെ അച്ചൻ തന്നെയാണ് എന്റെ പ്രചോദനം .അദ്ദേഹത്തിന്റെ ദുശ്ശിലങ്ങളെല്ലാം ചെറുപ്പത്തിൽ ഞാൻ ശ്രദ്ധിച്ചിരുന്നു പക്ഷേ അതൊന്നും എന്നെ സ്വാധിനിക്കില്ലെന്ന് അന്നു തന്നെ ഞാൻ ദൃഢനിശ്ചയം ചെയ്തിരുന്നു. രണ്...

Dinkan Story 91/2018

Image
ഗോൾഫ് കളിയിൽ തന്റെ നിലവാരം ഉയർത്തണമെന്നത് ജെയിംസിന്റെ ഒരു വലിയ സ്വപ്നമായിരുന്നു ഈ ലക്ഷ്യം സാദ്ധ്യമാക്കാൻ അദ്ദേഹം അതുല്യമായ ഒരു മാർഗ്ഗം കണ്ടു പിടിക്കുകയും ചെയ്തു .ഈ മാർഗ്ഗം കണ്ടു പിടിക്കുന്നതുവരെ അദ്ദേഹം ഒരു ശരാശരി ഗോൾഫ് കളിക്കാരൻ മാത്രമായിരുന്നു.മദ്ധ്യത്തിൽ നിന്നും തൊണ്ണൂറുകളുടെ താഴേവരെ അടിക്കുന്ന ഒരാൾ മാത്രം .അവിടുന്നങ്ങോട്ട് നീണ്ട ഏഴു വർഷത്തേക്ക് പൂർണ്ണമായും കളിയിൽ നിന്നും വിട്ടുനിന്നു .ഒരു ക്ലബ് തൊടുക കൂടി ചെയ്തില്ല കളിയിൽ നിന്നും വിട്ടു നിന്ന ഈ ഏഴു വർഷങ്ങൾക്കു ശേഷം ജയിംസ് മടങ്ങിയെത്തിയപ്പോഴാണ് കളിയിലെ ഫലപ്രദവും അത്ഭുതകരവുമായ മാർഗ്ഗം ആവിഷ്കരിച്ചത് നീണ്ട ഏഴു വർഷത്തെ വിട്ടു നിൽക്കലിനു ശേഷം അദ്ദേഹം ആദ്യം പ്രത്യക്ഷപ്പെട്ട കളിയിൽ അത്ഭുതകരമായ 74 ന്റെ ഒരു ഷോട്ടാണ് അദ്ദേഹം അടിച്ചത് എന്തായിരുന്നു അദ്ദേഹത്തിന്റെ വിജയരഹസ്യം ? ദൃശ്യവത്കരണം അതെ ദൃശ്യവത്കരണം തന്നെ ഗോൾഫ് കളിയിൽ നിന്നും വിട്ടു നിന്ന ആ ഏഴു വർഷവും ജയിംസ് വടക്കൻ വിയറ്റ്നാമിൽ ഒരു യുദ്ധത്തടവുകാരനായി കഴിയുകയായിരുന്നു .ആരെയും കാണാൻ അവസരം ലഭിച്ചില്ല .ആരോടും സംസാരിച്ചില്ല .ശരീരം കൊണ്ടൊരു പ്രവൃത്തിയും ചെയ്തില്ല. ആദ്യത്തെ കുറെ മാസങ്ങളിൽ മോ...

Dinkan Story 90/2018

Image
വെള്ളത്തിനടിയിൽ ഏതാണ്ട് നാല്പതടി താഴ്ചയിലായിരുന്നു ഞാൻ അതും ഒറ്റയ്ക്ക് ഉളം ചുടുളള വെള്ളം പക്ഷേ മാംസപേശികൾ കോച്ചി വലിക്കാൻ തുടങ്ങിയപ്പോൾ അത്രയേറെ ഭയപ്പാടൊന്നും എനിക്കുണ്ടായില്ല വയറ്റിലെ കോച്ചി പ്പിടിത്തം കാരണം എന്റെ ചുരുണ്ടു മടങ്ങി അരയിൽ കെട്ടിയിരുന്ന ഭാരിച്ച ബെൽറ്റഴിക്കാൻ ഞാനൊന്നു ശ്രമിച്ചു നോക്കി  പക്ഷേ കഠിനമായ വേദന കാരണം എനിക്കതിന്റെ കൊളുത്തുകളിൽ പിടുത്തം കിട്ടിയില്ല ഞാൻ മെല്ലെ മുങ്ങി താഴുകയാണെന്നും എനിക്ക് മനസ്സിലായി അതോടെ ഞാൻ കുടുതൽ പരിഭ്രാന്തയായി .ഓക്സിജൻ ടാങ്കിലെ ശുദ്ധവായു തീരാൻ അധിക സമയമില്ലെന്ന് ഞാനപ്പോൾ മനസ്സിലാക്കി ഇങ്ങനെയങ്ങ് മരിക്കാനോ' എനിക്കു വേറേ എന്തെല്ലാം ജോലികൾ ചെയ്തു തീർക്കാനുണ്ട് ഞാൻ ചിന്തിച്ചു ആരോരുമറിയാതെ എനിക്കെന്താണ് സംഭവിച്ചതെന്ന് ലോകമറിയാതെ ഞാനങ്ങു പോവുകയോ ? ഞാൻ വിളിച്ചുകൂവി ആരെങ്കിലും എന്തെങ്കിലും എന്നെ ഒന്ന് സഹായിക്കണേ പെട്ടെന്നാണ് എന്റെ കക്ഷത്തിനിടയിൽ എന്തോ വന്ന് തള്ളിയത്. ഓ ദൈവമേ മനുഷ്യത്തീനിയായ സ്രാവോ മറ്റോ ആണോ ? ഞാൻ വെപ്രാളപ്പെട്ടു അതോടൊപ്പം നിരാശയും എനിക്ക് തോന്നി എന്റെ കൈ എന്തോ വന്ന് ബലാൽകാരമായി ഉയർത്തുകയായിരുന്നു അതോടൊപ്പം എന്റെ കൺമുന്നിൽ മറ്റൊര...

Dinkan Story 89/2018

Image
നെൽസൻ മണ്ടേലജനങ്ങളോട്  ഒരിക്കൽ പറഞ്ഞു. ജീവിതത്തിലെ ഈ നിമിഷം ആസ്വദിക്കുക ,നമ്മളെന്തോ അതായിത്തീർന്നതിനു നന്ദിയുള്ളവരായിരിക്കുക .മലകൾ കയറാൻ എനിക്ക് വളരെ ഇഷ്ടമാണ് .ഒരു മല കയറിക്കഴിഞ്ഞാലായിരിക്കും നാം മനസ്സിലാക്കുന്നത് ഇനിയും ധാരാളം മലകൾ കയറാനുണ്ടെന്ന് .ഒരു മല കയറിക്കഴിഞ്ഞാൽ ഞാനൊരു നിമിഷം നില്ക്കും എനിക്കു ചുറ്റുമുള്ള അതി മനോഹരമായ കാഴ്ചകൾ കാണാനും ഞാൻ പിന്നിട്ട ദുരത്തെപ്പറ്റി ചിന്തിക്കാനും വെറും ഒരു നിമിഷം മാത്രം അതിൽ കൂടുതൽ എനിക്ക് ചെലവഴിക്കാനാവില്ല എനിക്കു ഇനിയും ഉത്തരവാദിത്വങ്ങൾ നിറവേറ്റാനുണ്ട് എന്റെ നീണ്ട യാത്ര അവസാനിച്ചിട്ടില്ല എനിക്ക് ഇനിയും നിരവധി മലകൾ കയറാനുണ്ട് . നമ്മൾ എവിടെ എത്തിയോ അവിടെ വെച്ച് കാഴ്ചകൾ ആസ്വദിക്കുക .നമ്മൾ പിന്നിട്ട വഴികൾ ആസ്വദിക്കുക .ജീവിതയാത്രയിൽ ഇത്രയും ദൂരം താണ്ടാൻ കഴിഞ്ഞതിനു നന്ദിയുള്ളവനായിരിക്കുക .എത്തിച്ചേർന്ന നിമിഷത്തിൽ ജീവിക്കുക .പക്ഷേ നിങ്ങളിൽ കുടികൊള്ളുന്ന കഴിവുകളോടൊപ്പം നിങ്ങൾക്ക് ധാരാളം ഉത്തരവാദിത്വങ്ങളും ഉണ്ടെന്ന കാര്യം ഒരിക്കലും വിസ്മരിക്കരുത് .സ്വയം പ്രകാശമാനമാക്കുക. ഓരോ മനുഷ്യജീവിയുടെയും കടമയാണെന്ന് വിശ്വസിക്കുന്നു കഴിഞ്ഞകാല നേട്ടങ്ങളുടെ അടിസ...

Dinkan Story 75/2018

Image
മഹാനായ സോക്രട്ടീസിന്റെ ഭാര്യ സാന്തിപ്പെ ഒരു മുൻകോപിയായിരുന്നു ഭർത്താവിന്റെ അസാധാരണമായ മഹത്യം അവർക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല ഒരു ദിവസം കോപം കൊണ്ട് അവർ ഭർത്താവിനെ നിർദ്ദയം ശകാരിച്ചു അതികഠിനമായ ആക്ഷേപ ശരങ്ങൾ ഏറ്റിട്ടും യാതൊരു കുലുക്കവുമില്ലാതിരിക്കുന്ന ഭർത്താവിനെ കണ്ടപ്പോൾ അവളുടെ കോപം വിണ്ടും വർദ്ധിച്ചു കലി കയറിയ സാന്തിപ്പെ ഒരു കുടം നിറയെ വെള്ളം കൊണ്ടുവന്ന് ഭർത്താവിന്റെ തലയിലൊഴിച്ചു യതൊന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ സോക്രട്ടീസ് അപ്പോഴും  അക്ഷോഭ്യനായി നിലകൊണ്ടു ശരിക്കും പറഞ്ഞാൽ സോക്രട്ടീസിന്റെ മുന്നിൽ സാന്തിപ്പേ തകർന്നു പോയി നനഞ്ഞു കുതിർന്നു നിൽക്കുന്ന അദ്ദേഹം ഭാര്യയോട് പുഞ്ചിരിച്ചു കൊണ്ട് പറയുകയാണ് നിന്റെ കോപവും ശകാരവും മിന്നലിനും ഇടിവെട്ടലിനും സമമായിരുന്നു മിന്നലും ഇടിയും കഴിഞ്ഞാലുടൻ ഒരു കനത്ത മഴ പെയ്യുക പതിവാണ് ഇപ്പോൾ അതും സംഭവിച്ചിരിക്കുന്നു അതു പെയ്യാതിരുന്നെങ്കിൽ ഞാൻ അൽഭുതപ്പെടുമായിരുന്നു അവളുടെ കോപത്തെ അദ്ദേഹത്തിന് ക്ഷമ കൊണ്ട് ജയിക്കാൻ കഴിഞ്ഞു പശ്ചാത്താപ വിവശമായ സാന്തിപ്പെ പിന്നിട് വളരെ സ്നേഹത്തോടെയാണ് അദ്ദേഹത്തോട് പെരുമാറിയത് ക്ഷമാശീലത്തെക്കാൾ ശ്രേഷ്ഠമ...

Dinkan Story 88/2018

Image
ഭൂമി എന്നത് അതിബൃഹത്തായ ഈ പ്രപഞ്ചത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുഗ്രഹത്തിലെ നിവാസികളാണ് നമ്മൾ കോടാനുകോടി വരുന്ന ഗാലക്സികളിലൊന്നിന്റെ അതിപ്രാന്തപ്രദേശത്തുള്ള ഒരു ശരാശരി നക്ഷത്രത്തിന്റെ അപ്രധാന ഗ്രഹത്തിലാണ് നമ്മളുള്ളതെന്ന് പ്രശസ്ത ചിന്തകൻ സ്റ്റീഫൻ ഹാക്കിംഗ്സ് പറയുകയുണ്ടായി ഈ അപ്രധാന ഗ്രഹത്തിലെ കോടാനുകോടി ജനങ്ങളിലൊരാൾ മാത്രമാണ് ഞാനും നിങ്ങളും ഈ സ്ഥിതിക്ക് ജീവിതഗതിയിൽ ഓരോ ദിവസവും നമ്മൾ അഭിമുഖികരിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ അത്ര വലുതാണോ ???? ഇതിനുത്തരം ഇതാണ് ചെറിയൊരംശം ഇതിനോട് താരതമ്യപ്പെടുത്തി നോക്കിയാൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ നിഷ്പ്രയാസം സാധിക്കും ഒരു പ്രതിസന്ധിയെ അഭിമുഖികരിക്കേണ്ടി വരുമ്പോൾ ഞാൻ സ്വയം ചോദിക്കുന്ന ഒരു ചോദ്യമുണ്ട് വർഷമൊന്നു കഴിഞ്ഞാൽ ഈ പ്രതിസന്ധിക്ക് ഇതേ പ്രാധാന്യമുണ്ടായിരിക്കുമോ ? ഇല്ലെന്നു ബോധ്യമായാൽ പിന്നെ ഞാൻ ആ പ്രതിസന്ധിയെ വകവെക്കാറില്ല അതിൽ നിന്ന് എത്രയും വേഗം മുന്നോട്ടു നീങ്ങുകയും ചെയ്യും. ജോലി സ്ഥലത്തോ അല്ലെങ്കിൽ വീട്ടിലോ നിങ്ങൾ പങ്കു വെക്കേണ്ട മറ്റൊരു ചോദ്യത്തിലേക്കുകൂടി ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ഇവിടെ ആരെങ്കിലും ജീവിതം ഉപേക്ഷിച്ചുവോ ? ഇല്ലെന്നായി...

Dinkan Story 87/2018

Image
ഒരു ആനയും കാക്കയും ചങ്ങാതിമാരായിരുന്നു. ആനയുടെ മുതുകിൽ കീടങ്ങൾ ശല്യം ചെയ്ത് അവിടെ വ്രണമായി മാറി അപ്പോൾ കാക്ക കീടങ്ങളെയെല്ലാം നശിപ്പിച്ചു.ആനയുടെ വ്രണം ഉണങ്ങാൻ കാക്കയുടെ ഈ പ്രവൃത്തി സഹായിച്ചു അങ്ങനെയാണ് കാക്കയും ആനയും ചങ്ങാതിമാരായത് ഒരു ദിവസം ആന കാക്കയോട് പറഞ്ഞു എനിക്ക് നിന്നോട് അസുയ തോന്നുന്നു. എനിക്കും നിന്നെപ്പോലെ ആകാശത്തിലുടെ പറക്കാൻ കഴിയുമായിരുന്നെങ്കിൽ .. നീ ആകാശത്ത് കൂടി പറക്കുന്നത് കാണാൻ എന്തു രസമാണ് .കാക്ക. നി എന്താണ് ഇത് നേരത്തേ എന്നോട് പറയാതിരുന്നത് ഇത് വളരെ നിസാരമായ കാര്യമാണ് കാക്ക അതിന്റെ വാലിൽ നിന്ന് ഒരു തുവൽ എടുത്തിട്ട് പറഞ്ഞു നിന്നെ പറക്കാൻ സഹായിക്കുന്ന ഒരു സാധനം എന്റെ കൈയിൽ ഉണ്ട് എന്റെ മാന്ത്രിക ശക്തിയുള്ള തൂവൽ ആന തുമ്പിക്കൈ കൊണ്ട് ആ തൂവൽ വാങ്ങി ആന .. എനിക്ക് ഇത് ഉപയോഗിച്ച് പറക്കുവാൻ കഴിയുമോ കാക്ക. തീർച്ചയായും കാക്ക ഉറപ്പു നൽകി ഈ തുവൽ നീന്റെ തുമ്പിക്കൈയ്യിൽ പിടിപ്പിക്കുക എന്നിട്ട് നിന്റെ വലിയ ചെവികൾ ആവുന്നത്ര ശക്തിയായി ചലിപ്പിക്കുക .. കാക്കയുടെ വാക്കുകളിൽ വിശ്വാസം വന്ന ആന തുറസ്സായ ഒരു സ്ഥലത്തേയ്ക്ക് പോയി കാക്ക പറഞ്ഞതുപോലെ ആന ചെവികൾ ശക്തിയോടെ ചലിപ്പിച്ചു കൈകൾ ഉയർത്തി ...

Dinkan Story 86/2018

Image
മഴക്കാലത്ത് മുന്നാറിലുടെ ബൈക്ക് ഓടിച്ചു പോയ സുനിൽ വഴിയിലെ കുത്തനെയുള്ള ഇറക്കത്തിൽ ബൈക്ക് അപകടത്തിൽപ്പെട്ടു യാത്രക്കാരൻ തെറിച്ച് താഴെയുള്ള തേയിലത്തോട്ടത്തിൽ വിണു മഴയായതിനാൽ ആൾ റെയിൻകോട്ട് ധരിച്ചിരുന്നു സിബ് പുറകുവശത്ത് വരത്തക്ക രീതിയിലായിരുന്നു അയാൾ കോട്ട് ധരിച്ചിരുന്നത് അപകടം കണ്ട നിന്ന ഒരു യുവാവ് ഓടിച്ചെന്ന് അയാളെ രക്ഷിക്കാനുള്ള ശ്രമം നടത്തി യുവാവ് നോക്കുമ്പോൾ അയാളുടെ തല തിരിഞ്ഞിരിക്കുന്നതായിട്ടാണ് മനസിലാക്കിയത് യഥാർത്ഥത്തിൽ കോട്ട് ആണ് തിരിഞ്ഞ് കിടക്കുന്നത് അയാളെ രക്ഷിക്കാൻ വേണ്ടി യുവാവ് കോട്ട് നോക്കി കഴുത്ത് മുന്നോട്ട് ബലം പ്രയോഗിച്ച് തിരിച്ചു താമസിക്കാതെ അയാൾ മരിച്ചു. പോലിസ് സ്ഥലത്തെത്തി സാക്ഷിമൊഴി എടുത്തു രക്ഷപ്പെടുത്താൻ വേണ്ടി ചെയ്ത കാര്യങ്ങൾ അയാൾ പോലിസി നോട് പറഞ്ഞു കോട്ടിന്റെ സ്ഥാനം നോക്കി കഴുത്ത് തിരിച്ചത് കണ്ടില്ലേ , ഇതുപോലെയാണ് ചില നേരങ്ങളിൽ നമ്മുടെ മനോഭാവം ..... കാര്യങ്ങൾ കൂടുതൽ ഭംഗിയായി ചെയ്യണമെങ്കിൽ മനോഭാവം നന്നാകണം ചിന്തകളെ കുടുതൽ വിശാലമാക്കു കാഴ്ചപ്പാടുകളെ പുതുക്കിപ്പണിയണമെന്ന് ഡിങ്കൻ ശുഭദിനം

Dinkan Story 85/2018

Image
രണ്ടുനില വീട് ഈ വീടിന് തീപിടിച്ചു പെട്ടെന്ന് അച്ഛനും അമ്മയും 5 വയസ്സുള്ള മകനും പുറത്തുചാടി രക്ഷപ്പെട്ടു അപ്പോഴാണ് ഓർക്കുന്നത് മുകളിലത്തെ നിലയിലെ ബഡ്റുമിൽ കൈ കുഞ്ഞ് ഉറങ്ങിക്കിടക്കുന്നുവെന്ന് ആ വീട്ടമ്മ നിലവിളിക്കുകയാണ് നാട്ടുകാരും ഫയർഫോഴ്സുകാരും തീയണയ്ക്കാൻ എത്തി രക്ഷപ്രവർത്തനങ്ങൾ നടത്തുകയാണ് ... അമ്മ ഫയർഫോഴ്സ് ഉദ്യോഗസ്ഥരോട് തന്റെ ഓമനകുഞ്ഞിനെ രക്ഷിക്കാൻ താണു വീണ് കേണപേക്ഷിച്ചു തി ജ്വാലകൾ അപ്പോഴും ആളിപ്പടരുകയാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നിസ്സഹായമായി പറഞ്ഞു കത്തിക്കൊണ്ടിരിക്കുന്ന ഒരു വീടിന്റെ മുകളിലത്തെ നിലയിൽ ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ രക്ഷിക്കാനുള്ള യാതൊരു പരീശിലനവും ഞങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല തികച്ചും മനുഷ്യ സാധ്യമല്ലാത്ത കാര്യമാണ് തന്റെ പെന്നോമനയായ കുഞ്ഞിനെ രക്ഷിക്കാനുള്ള അദമ്യമായ ആഗ്രഹത്താൽ ബന്ധുകളുടെ വിലക്കുകളെയൊന്നും മാനിക്കാതെ ആ അമ്മ കത്തുന്ന തീജ്വാലകളുടെ ഉളിലൂടെ സ്റ്റെപ്പ് വഴി മുകളിലത്തെ ബെഡ് റൂമിൽ ഉറങ്ങിക്കിടക്കുന്ന തന്റെ കുഞ്ഞിനെ മാറോട് ചേർത്തു പിടിച്ച് അഗ്നിജ്വാലകളിലുടെ ഓടി പുറത്തുചാടി രക്ഷപ്പെട്ടു പൊള്ളലേറ്റങ്കിലും അമ്മയും കുഞ്ഞും രക്ഷപ്പെട്ടു .....ഉള്ളിൽ സ്നേഹത്തിന്റെ അ...

Dinkan Story 84/2018

Image
ഒരിക്കൽ ഒരു അച്ഛനും മകനും കൂടി ,ഒരു കഴുതയെ കൊണ്ടുപോവുകയായിരുന്നു .അച്ഛൻ കഴുതപ്പുറത്തും മകൻ പുറകേയും പോകുന്നത് കണ്ട ഒരാൾ ചോദിച്ചു നിങ്ങൾ എന്തൊരു മനുഷ്യനാണ് ?ഈ കൊച്ചു കുട്ടിയെ ഈ പെരും വെയിലത്ത് നടത്തി കൊണ്ട് നിങ്ങൾ സുഖമായി കഴുതപ്പുറത്ത് കയറി പോകുന്നു .ഇതു കേട്ട പിതാവ് കഴുതപ്പുറത്ത് നിന്ന് താഴെയിറങ്ങി മകനെ കഴുതപ്പുറത്ത് കയറ്റി കുറച്ചു ദുരം ചെന്നപ്പോൾ ഒരു മനുഷ്യൻ പറഞ്ഞു നിന്റെ പ്രായമായ പിതാവിനെ നടത്തികൊണ്ട് നീ ഈ കഴുതപ്പുറത്ത് കയറി സുഖമായി പോകുന്നു കഷ്ടം ഇതുകേട്ട മകൻ കഴുതപ്പുറത്ത് നിന്ന് താഴെ ഇറങ്ങി അച്ഛനും മകനും ആലോചനയിലായി കുറച്ചു നേരം കഴിഞ്ഞപ്പോൾ അവർ ഒരു തിരുമാനത്തിൽ എത്തി നമ്മുക്ക് രണ്ടു പേർക്കും കൂടി ഈ കഴുതയെ ചുമലിൽ ചുമക്കാം മറ്റുള്ളവരുടെ അഭിപ്രായത്തിന് ചെവികൊടുക്കുന്നവർക്കുള്ള വിധി ഇതാണെന്ന് ഡിങ്കൻ ശുഭദിനം

Dinkan Story 82/2018

Image
 ഒരിടത്ത് രണ്ട് സുഹൃത്തുകളുണ്ടായിരുന്നു കൃഷിക്കാരനായ മനുവും പലചരക്ക് കടക്കാരനായ സുബിയും .തണ്ണിമത്തനാണ് മനു കൃഷി ചെയ്യുന്നത് നാടിന്റെ പല ഭാഗങ്ങളിൽ നിന്നും വാഹനങ്ങൾ ഓടിച്ചും മറ്റും ധാരാളം പേർ കീടനാശിനിയില്ലാത്ത തണ്ണി മത്തൻ വാങ്ങാൻ പോകും വർഷം കുടുംതോറും മനുവിനു പ്രായം കുറഞ്ഞു വരുന്നതായിട്ടാണ് കാണാൻ കഴിഞ്ഞത് .വീടിനടുത്ത് അഞ്ചു മിനിട്ടു നടന്നാൽ തണ്ണി മത്തൻ കിട്ടുന്ന സ്ഥലമുണ്ടെങ്കിലും പലരും മനുവിന്റെ കൃഷിയിടത്തിൽ നിന്നു തണ്ണി മത്തൻ പറിച്ചു വാങ്ങുന്ന ഉല്ലാസം അവിടെ ലഭ്യമല്ല മനുവിന് വരുന്ന ഓരോരുത്തരുടെയും പേരുകൾ അറിയാം തമാശകൾ പറഞ്ഞ് ഞങ്ങളെ ചിരിപ്പിക്കും ധാരാളം കഥകളും കൈവശമുണ്ട് ലോകത്തിൽ നല്ലതെന്താണെന്ന് മനു മറ്റുളളവരെ ഓർമിപ്പിക്കുന്നു .ആളുകൾ തിരിച്ചു വരുന്നത് ഒരു ചാക്ക് തണ്ണിമത്തനുമായി മാത്രമല്ല അവരുടെ മനസ്സിൽ അഹ്ലാദവുമായിട്ടാണ് .അവിശ്വസനീയമാം വിധം കച്ചവടത്തിൽ നേട്ടം കൈവരിക്കാൻ മനുവിനു കഴിഞ്ഞിട്ടുണ്ട് .അടുത്തത് പലചരക്കു കച്ചവടക്കാരനായ സുബിയാണ് അദ്ദേഹവും ആളുകളെ പേരു വിളിച്ചാണ് സ്വീകരിക്കാനുള്ളത് .ആ കടയിൽ വരുന്ന ഓരോരുത്തരുടെയും ജന്മദിനം പോലും മനപാഠം .മറ്റുള്ളവർ എന്ത് എടുത്ത് വെക്കാൻ ആവശ്യപ...

Dinkan Story 83/2018

Image
ഒരിക്കൽ അമേരിക്ക ,ഇംഗ്ലണ്ട് ,റഷ്യ എന്നിവിടങ്ങളിലെ നയതന്ത്രപ്രതിനിധികൾ ഒരു വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു. അവരോടൊപ്പം ഇന്ത്യയിൽ നിന്നുള്ള ഒരു ബിഷപ്പും മുന്നുവയസ്സുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നു .രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചമാക്കുക എന്നതായിരുന്നു യാത്രയുടെ ഉദ്ദേശം അവിചാരിതമായി വിമാനത്തിന് യന്ത്രത്തകരാർ ..പൈലറ്റിന്റെ ശ്രമങ്ങൾ ഒന്നും ഫലിച്ചില്ല .അവസാനം പൈലറ്റ് പറഞ്ഞു .പാരച്യുട്ടുകളിൽ ഏല്ലാവരും താഴേയ്ക്ക് ചാടുക .. അപ്പോഴും ഒരു പ്രശ്നം .നാല് പാരച്യുട്ടുകളും അഞ്ച് ആളുകളും .ആദ്യം അമേരിക്കയിലെ നയതന്ത്രജ്ഞൻ അല്പം ഗർവ്വോടെ ഒരു പാരച്യുട്ട് കൈക്കലാക്കി ,താഴേയ്ക്ക് ചാടി .പിന്നിട് റഷ്യക്കാരനും ഓരോ പാരച്യുട്ടുകളിലായി ചാടി .ഇനി ബിഷപ്പും കൊച്ചു കുട്ടിയും ഒരു പാരച്ചുട്ടും മാത്രം അവശേഷിക്കുന്നു .ബിഷപ്പ് കുട്ടിയോടു പറഞ്ഞു ഇനി ഒരു പാരച്യുട്ടു മാത്രമാണ് ഉള്ളത് .അതിൽ നീ താഴേയ്ക്ക് ചാടുക എനിക്ക് പ്രായമായി .നിനക്കാണെങ്കിൽ ജിവിതം തുടങ്ങുന്നതേയുള്ളു .കുട്ടി തുള്ളിച്ചാടി കൊണ്ട് പറയുകയാണ് പാപ്പാ ഇനി രണ്ട് പാരച്യുട്ട്' ഉണ്ട് ബിഷപ്പ് മിണ്ടാതെടാ മണ്ടാ ,നാലുള്ളതിൽ മുന്ന് പാരച്യൂട്ടുകളിൽ മുന്നുചേർ ചാടി ...

Dinkan - Malayalam Animation Movies

Image
Dinkan (ഡിങ്കൻ) was created by story-writer N. Somashekharan and artist Baby in 1983. Dinkan was one of the earliest superhero characters created in India and it quickly became popular among children. Like Terrytoons created Mighty Mouse and several other superhero characters, Dinkan borrowed a few traits from the iconic DC Comics character Superman.

Dinkan Story 81/2018

Image
പ്രമുഖ സ്പാനിഷ്പര്യവേഷകനായ ഫെർനാണ്ടോ കോർത്തെസ് 1519ൽ ലോകം ചുറ്റനിറങ്ങി അദ്ദേഹവും സംഘവും സഞ്ചരിച്ച് മെക്സിക്കോയിലെ വെരക്രസിന്റെ തീരത്ത് കപ്പലിറങ്ങി തന്റെ രാജ്യത്തിനു വേണ്ടി ആ പ്രദേശം കീഴടക്കാൻ കൂടെ കൊണ്ടുവന്നിരുന്ന സൈനീകർക്ക് അദ്ദേഹം കൽപന നൽകി അവർ അവിടെ കപ്പൽ ഇറങ്ങുമ്പോൾ മെക്സിക്കൻ ജനതയുടെ ശക്തമായ ചെറുത്തുനിൽപ്പും അതോടൊപ്പം വൻ പ്രതിബന്ധങ്ങളുമാണ് അവർക്ക് നേരേണ്ടി വന്നത് .മെക്സിക്കോയിൽ വ്യാപകമായി പടർന്നു പിടിച്ച മാറ രോഗങ്ങൾ ,ഒരു നേരത്തെ ആഹാരത്തിനു വേണ്ടി വിർപ്പുമുട്ടുന്ന ജനത ,അതോടൊപ്പം തദ്ദേശിയ ജനതയുടെ ശക്തമായ എതിർപ്പ് ,ഭക്ഷണ ക്ഷാമം ഈ കാഴ്ച്ച അദ്ദേഹത്തോടൊപ്പം വന്ന സൈനികരുടെ മനസു മടിച്ചു .ഇതെല്ലാം അവരെ തിരികെ പോകുന്നതിന് പ്രേരിപ്പിച്ചു കൊണ്ടെയിരുന്നു . ഇവയെയെല്ലാം ഒരു വിധം മറികടന്നു കൊണ്ട് സൈനികർ ഉൾപ്രദേശങ്ങളിലേക്കു നിങ്ങിക്കഴിഞ്ഞപ്പോൾ തന്റെ വിശ്വസ്തനായ ഒരു അനുയായിയെ വിളിച്ച് കോർത്തെസ് രഹസ്യമായി നിർദ്ദേശിച്ചു  .തിരികെ ഇവിടെ നിന്നും പോകാൻ കഴിയാത്ത തരത്തിൽ നമ്മുടെ തോണികളും കപ്പലുകളുമെല്ലാം ചുട്ടുകരിക്കുക അദ്ദേഹം കൽപ്പിച്ചു .അവർ ആ പ്രതിസന്ധികളെ അതിജീവിക്കാൻ ജീവൻ മരണ പോരാട...

Dinkan Story 58/2018

Image
ഐൻസ്റ്റിൻ പറഞ്ഞു എന്റെ ബുദ്ധിപരമായ കഴിവിന്റെ 25% മാത്രമാണ് ഞാൻ ജീവിതത്തിൽ ഉപയോഗിച്ചിട്ടുള്ളു എന്നു തോന്നുന്നു വില്യംജെയിംസ് ആകട്ടെ അവരുടെ കഴിവിന്റെ 10-12 % വരെ മാത്രമേ ഉപയോഗിക്കുന്നുള്ളു എന്നാണ് പറഞ്ഞത് ഒരിക്കൽ ആരോ ഒരു ബുദ്ധിമാനായ വൃദ്ധനോട് ചോദിച്ചു ജീവിതത്തിൽ ഏറ്റവും ഭാരമേറിയ ചുമതല ഏതാണ് അയാൾ പറഞ്ഞു ഒന്നും ചുമക്കാനില്ലാത്തതാണ് എറ്റവും വലിയ ഭാരം നിലയ്ക്കാത്ത സംഗീതത്തോടെയാണ് പലരും മരണം കൈവരിക്കുന്നത് അവർ യഥാർഥത്തിൽ ജീവിച്ചിട്ടില്ല ഉപയോഗിക്കപ്പെടാത്ത യന്ത്രങ്ങളെ പോലെ അവരുടെ ജീവിതം തുരുമ്പുപിടിയ്ക്കുന്നു വെറുതെ തുരുമ്പുപിടിച്ചു പോകുന്നതിനെക്കാൾ അദ്ധ്വാനിച്ചു ക്ഷിണിക്കുന്നതാണ് എനിക്കിഷ്ടം എനിക്കു ചെയ്യാമായിരുന്നു എന്നതാണ് ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ വാക്കുകൾ ജീവിതം തുരുമ്പുപിടിയ്ക്കാൻ അനുവദിക്കുന്നത് ക്ഷമയായി തെറ്റിദ്ധരിക്കപ്പെടാം പക്ഷേ ക്ഷമ ഒരു ബോധപുർവ്വമായ തീരുമാനത്തിന്റെ ഫലമാണ് ക്ഷമ ക്രിയാത്മകമാണ് അതു മനുഷ്യനെ മടിയനാക്കുന്നില്ല തുരുമ്പുപിടിച്ച ജീവിതം അലസ്സതയുടെയും നിസ്സംഗതയും പ്രതീകമാണെന്ന് ഡിങ്കൻ ശുഭദിനം

Dinkan Story 80/2018

Image
ലോകപ്രസിദ്ധ ചിത്രാ കാരനായ പാബ്ലോ പിക്കാസോ അങ്ങാടിയിൽ വെച്ച് ഒരു ദിവസം അദ്ദേഹത്തെ കണ്ടുമുട്ടിയ ഒരു സ്ത്രി ഒരു കടലാസ് നീട്ടികൊണ്ട് ആവശ്യപ്പെട്ടു മിസ്റ്റർ പിക്കാസോ ഞാൻ അങ്ങയുടെ വലിയൊരാധികയാണ് .ദയവായി ഈ പേപ്പറിൽ എനിക്കൊരു ചിത്രം വരച്ചു തരാമോ ? പിക്കാസോ സന്തോഷ പുർവ്വം അത് സമ്മതിച്ചു അവർ നൽകിയ പേപ്പറിൽ ഒരു ചിത്രം വരയ്ക്കുകയും ചെയ്തു അത് അവർക്ക് കൊടുത്ത് കൊണ്ട് പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു അതിനു ലക്ഷക്കണക്കിനു ഡോളർ വിലയായി .പക്ഷേ അ സ്ത്രി എതിർത്തു കൊണ്ട് പറഞ്ഞു ഇതു വരയ്ക്കാൻ നിങ്ങൾ മുപ്പതു സെക്കന്റു പോലും എടുത്തില്ല .ഇതെങ്ങനെ മാസ്റ്റർപിസാവും .എന്റെ പ്രിയപ്പെട്ട സുന്ദരി പിക്കാസോ പറഞ്ഞു മുപ്പതു സെക്കന്റിൽ ഇതുതിർക്കാൻ എനിക്ക് മുപ്പതു വർഷം വേണ്ടി വന്നു  ഈ മുപ്പത് വർഷം കൊണ്ട് എന്റെ ശ്രേഷ്ഠത എന്തിലാണെന്ന് ഞാൻ തിരിച്ചറിഞ്ഞു എനിക്ക് പ്രിയപ്പെട്ട മേഖല കണ്ടെത്തുകയും എന്തെന്നില്ലാത്ത അഭിനിവേശത്തോടെയും ഉയർന്ന അഭിമുഖ്യത്തോടെ യും എല്ലാ ദിവസവും ഒരേയൊരു മേഖലയിൽ അല്ലെങ്കിൽ ഒരു തൊഴിലിൽ സർവ്വ ശ്രദ്ധയും ഞാൻ കേന്ദ്രികരിച്ചു എനിക്ക് എതിലാണ് കഴിവെന്ന് സ്വയം മനസ്സിലാക്കി അതു കൊണ്ടാണ് പ്രതിഭ ശാലി...

Dinkan Story 79/2018

Image
ഒരിടത്ത് അസുയാലുക്കളായ രണ്ട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു ബിജുവും മധുവും  അഭിവൃദ്ധി ലഭിക്കാൻ വേണ്ടി അവർ ഇഷ്ടദേവതയോട് ഉള്ളുരുകി പ്രാർത്ഥിച്ചു. മനസ്സലിഞ്ഞ ദേവത അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ട് ചോദിച്ചു എന്ത് വരമാണ് ഞാൻ നിങ്ങൾക്ക് തരേണ്ടത് ? ചോദിക്കുന്ന എന്തു വരവും തരുന്നതാണ് പക്ഷേ ഒരു വ്യവസ്ഥയുണ്ട് നിങ്ങളിൽ ഒരാൾ ചോദിക്കുന്നതിന്റെ ഇരട്ടി ഞാൻ മറ്റേ ആൾക്ക് നൽകും ഇവർ കടുത്ത അസുയാലുക്കളായതുകൊണ്ട് ഈ വ്യവസ്ഥ അവരെ കുഴപ്പത്തിലാക്കി ബിജു പതിനായിരം രൂപയാണ് ചോദിക്കുന്നതെങ്കിൽ മധുവിന് ഇരുപതിനായിരം രൂപ കിട്ടും അവസാനം വളരെ ചിന്തിച്ചതിന് ശേഷം ബിജു പറഞ്ഞു എന്റെ ഒരു കണ്ണ് പൊട്ടിപ്പോകട്ടെ മധുവിന്റെ രണ്ട് കണ്ണും പൊട്ടിപ്പോകുന്നതിലുള്ള സന്തോഷമാണ് അയാളെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത് അസൂയ നിഷേധാത്മകമായ മനോഭാവമാണ് ഇത് തനിക്കും മറ്റുളവർക്കും നാശം സൃഷ്ടിക്കുന്നു ഒരു കഴിവുമില്ലാത്തവരോ അങ്ങനെ വിശ്വസിക്കുന്നവരോ ആണ് അസൂയപ്പെടുന്നത് ഒരാൾക്ക് അസൂയ ഉണ്ടാകുമ്പോൾ അയാൾ സ്വയം ഇടിച്ചു താഴ്ത്തുകയാണ് ഇത് അയാളുടെ മനോവീര്യം കുറയ്ക്കാൻ കാരണമാകുന്നു അസൂയയിൽ ഒളിഞ്ഞിരിക്കുന്ന ഒരു ആരാധനയുണ്ട് സ്വന്തം ശക്തി...

Dinkan Story 78/2018

Image
പണ്ട് ഒരു ഗ്രാമത്തിലെ ആളുകളെല്ലാം ചെറുതും വലുതുമായ ദുഃഖങ്ങളിൽ പൊറുതിമുട്ടി .അതിനെപ്പറ്റി പരാതി പറഞ്ഞ് അവർ അലസരായി ജീവിച്ചൂ .എനിക്ക് എന്തിന് ഇത്രയും ദു:ഖം തന്നു എന്ന് ഈശ്വരനോട് അവർ പരാതി പറഞ്ഞു ദുഃഖിതരുടെ ഗ്രാമം എന്നാണ് ആ ഗ്രാമം അറിയപ്പെട്ടത് അവർ ഒരിക്കലും മറ്റുള്ളവരെപ്പറ്റി ചിന്തിച്ചില്ല അവർ സ്വന്തം ദു:ഖങ്ങളിൽ അടയിരുന്നു പോന്നു ഒരു ദിവസം ദിവ്യനായ ഒരു സന്യാസി ആ ഗ്രാമത്തിൽ എത്തി .ദുഃഖങ്ങൾക്ക് പരിഹാരം തേടി ഗ്രാമവാസികൾ ദിവ്യനെ സമീപിച്ചു സന്യാസി പറഞ്ഞു ദു:ഖമാണ് നമ്മെ വളർത്തുന്നത് ദുഖം ജീവിതത്തിന്റെ ഭാഗമാണ് അതിനെ പക്വതയോടെ നേരിടുക .ദിവ്യന്റെ മറുപടിയിൽ തൃപ്തിയില്ലാതെ നാട്ടുകാരെല്ലാം പിറുപിറുത്തു അപ്പോൾ ദിവ്യൻ പറഞ്ഞു ഒരു കാര്യം ചെയ്യുക നിങ്ങളുടെ ദുഃഖങ്ങളെല്ലാം എഴുതി ഒരു സഞ്ചിയിലാക്കി ഒരു പൊതു സ്ഥലത്ത് പ്രദർശിപ്പിക്കുക എന്നിട്ട് ഇഷ്ടമുള്ള ആളിന്റെ ദുഃഖങ്ങൾ എടുത്തു കൊള്ളുക അവരെല്ലാം സന്തോഷത്തോടെ ദിവ്യൻ പറഞ്ഞ പോലെ ചെയ്തു ആളുകൾ ദുഃഖശമനം പ്രതിക്ഷിച്ച് തിക്കിത്തിരക്കി എല്ലാവരും മറ്റുള്ളവരുടെ ദുഃഖം നിറച്ച സഞ്ചികൾ പരിശോധിച്ചു അവസാനം അവർ പറഞ്ഞു ഞങ്ങൾക്ക് ഞങ്ങളുടെ ദു:ഖം മതി ദു:ഖങ്ങൾ വച്ച...

Dinkan Story 60/2018

Image
കുഞ്ഞിക്കൂനൻ ഒരു കാലത്തും ഒരു സുന്ദരനായിരുന്നില്ല ഉയരം നന്നേ കുറവായിരുന്നു എന്നു മാത്രമല്ല അയാൾക്ക് മുതുകിൽ വികൃതമായ ഒരു കൂനുമുണ്ടായിരുന്നു. ഒരു ദിവസം അയാൾ കൊച്ചിയിലുള്ള ഒരു കച്ചവടക്കാരനെ കാണാൻ പോയി. അയാൾക്ക് വളരെ സുന്ദരിയായ മറിയ എന്നൊരു മകളും ഉണ്ടായിരുന്നു. അവളെ കണ്ട മാത്രയിൽ തന്നെ കുഞ്ഞി കുനൻ പ്രേമക്കയത്തിൽ വീണു പക്ഷേആയാളുടെ വികൃതരൂപം കാരണം മറിയയ്ക്ക് അയാളോട് അറപ്പാണു തോന്നിയത് യാത്ര പറഞ്ഞ് ഇറങ്ങാൻ പോയപ്പോൾ കുനൻ അവളുടെ മുറിയിൽ ചെന്നു അവൾ തന്റെ മുഖത്തേക്കു നോക്കാൻ മടിക്കുന്നത് അയാളെ സങ്കട ചിത്തനാക്കി അൽപം മടിയോടെ അയാൾ ചോദിച്ചു വിവാഹം സ്വർഗ്ഗത്തിലാണു നടക്കുന്നതെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ?? ഉണ്ട് .. മുഖമുയർത്തി നോക്കാതെയാണ് അവൾ മറുപടി നൽകിയത് .താങ്കളോ ???? ഞാനും വിശ്വസിക്കുന്നു അയാൾ പറഞ്ഞു ഓരോ ആൺകുട്ടി ഭൂമിയിൽ പിറന്നു വിഴുമ്പോഴും ദൈവം അവൻ വിവാഹം കഴിക്കേണ്ട പെൺകുട്ടി ആരാണെന്നു പ്രഖ്യാപിക്കും ഞാൻ ജനിച്ചപ്പോൾ എന്റെ ഭാവി വധുവിനെ ദൈവം എനിക്കു കാണിച്ചു തന്നു എന്നിട്ട് ദൈവം പറഞ്ഞു നോക്കു നിന്റെ ഭാര്യയുടെ മുതുകിൽ ഒരു കുനുണ്ടായിരിക്കും .ആ നിമിഷം ഞാൻ വിളിച്ചു പറഞ്ഞു ദൈവമ...